വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലോകത്തിന്റെ അന്ത്യത്തെ നിങ്ങൾക്ക്‌ എങ്ങനെ അതിജീവിക്കാം?

ഈ ലോകത്തിന്റെ അന്ത്യത്തെ നിങ്ങൾക്ക്‌ എങ്ങനെ അതിജീവിക്കാം?

ഈ ലോകത്തിന്റെ അന്ത്യത്തെ നിങ്ങൾക്ക്‌ എങ്ങനെ അതിജീവിക്കാം?

“ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം” എന്ന്‌ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ ബൈബിൾ വിശേഷിപ്പിക്കുന്നു. (സെഫന്യാവു 1:15) സ്വാഭാവികമായും, ഇത്തരം ഒരു ദിവസത്തിനായി നിങ്ങൾ നോക്കിപ്പാർത്തിരിക്കുകയില്ല! എന്നാൽ, പത്രൊസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ എഴുതി: “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു . . . നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”​—⁠2 പത്രൊസ്‌ 3:11-13.

പത്രൊസ്‌ ഇവിടെ അക്ഷരീയ ആകാശത്തിന്റെയും ഭൂമിയുടെയും നാശത്തെ കുറിച്ചു പറയുകയായിരുന്നില്ല. ഈ സന്ദർഭത്തിൽ പത്രൊസ്‌ പ്രതിപാദിച്ച “ആകാശ”വും “ഭൂമി”യും ഇന്നത്തെ ദുഷിച്ച മാനുഷ ഗവൺമെന്റുകളെയും ഭക്തികെട്ട മനുഷ്യ സമൂഹത്തെയും പ്രതീകപ്പെടുത്തുന്നു. “യഹോവയുടെ ദിവസം” ഭൂമിയെ നശിപ്പിക്കുകയില്ല, മറിച്ച്‌, ‘ദേശത്തെ പാപികളെ അതിൽനിന്നു മുടിച്ചുകളയും.’ (യെശയ്യാവു 13:9) അതുകൊണ്ട്‌, ഇന്നത്തെ ദുഷ്ട മാനവ സമൂഹത്തിൽ നടമാടുന്ന “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന” ആളുകളെ സംബന്ധിച്ചിടത്തോളം, യഹോവയുടെ ദിവസം രക്ഷയുടെ ഒരു ദിവസം ആയിരിക്കും.​—⁠യെഹെസ്‌കേൽ 9:⁠4.

അങ്ങനെയെങ്കിൽ, “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിൽ സംരക്ഷിക്കപ്പെടാൻ ഒരുവൻ എന്തു ചെയ്യണം? ദൈവത്തിന്റെ പ്രവാചകന്മാരിൽ ഒരാൾക്കുണ്ടായ ‘യഹോവയുടെ അരുളപ്പാട്‌’ ആ ചോദ്യത്തിന്‌ ഉത്തരം നൽകുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേൽ 1:1; 2:31, 32) യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക എന്നതിന്റെ അർഥം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ.