വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവം

ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവം

ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവം

അത്‌ യേശുക്രിസ്‌തുവിന്റെ മരണമായിരുന്നു. എന്തുകൊണ്ടാണ്‌ അതിന്‌ അത്ര പ്രാധാന്യമുള്ളത്‌? നിരവധി കാരണങ്ങളാൽ.

മരണപര്യന്തമുള്ള യേശുവിന്റെ വിശ്വസ്‌തത മനുഷ്യർക്കു ദൈവത്തോടു നിർമലത പാലിക്കാൻ കഴിയുമെന്നു തെളിയിച്ചു.

ക്രിസ്‌തുവിന്റെ മരണം, ചിലർക്ക്‌ അവനോടൊത്തു സ്വർഗത്തിൽ സഹഭരണാധികാരികൾ ആയിരിക്കാനുള്ള അവസരം നൽകി. മറ്റു നിരവധി പേർക്ക്‌ ഒരു ഭൗമിക പറുദീസയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനുള്ള വഴിയും അതു തുറന്നുകൊടുത്തു.

മരിക്കുന്നതിന്റെ തലേ രാത്രിയിൽ, സ്‌നേഹപുരസ്സരമായ തന്റെ മനുഷ്യയാഗത്തിന്റെ പ്രതീകങ്ങളായി അവൻ പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉപയോഗിച്ചു. “ഇത്‌ എന്റെ ഓർമയ്‌ക്കായി ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്ന്‌ യേശു ശിഷ്യന്മാരോട്‌ പറഞ്ഞു. (ലൂക്കൊസ്‌ 22:19, NW) ആ സുപ്രധാന സംഭവം നിങ്ങൾ അനുസ്‌മരിക്കുമോ?

യേശുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ തങ്ങളോടു ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. ഈ വർഷം അതു നടക്കുന്നത്‌ മാർച്ച്‌ 28 വ്യാഴാഴ്‌ച സൂര്യാസ്‌തമയ ശേഷമാണ്‌. നിങ്ങളുടെ വീടിന്‌ ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ നിങ്ങൾക്കു സംബന്ധിക്കാവുന്നതാണ്‌. കൃത്യ സമയവും സ്ഥലവും പ്രദേശത്തെ യഹോവയുടെ സാക്ഷികളോട്‌ ചോദിച്ചറിയുക.