വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ചെലവു കണക്കാക്കുന്നുവോ?

നിങ്ങൾ ചെലവു കണക്കാക്കുന്നുവോ?

നിങ്ങൾ ചെലവു കണക്കാക്കുന്നുവോ?

യേശുക്രിസ്‌തു തന്റെ ശിഷ്യന്മാർക്ക്‌ നിത്യജീവന്റെ പ്രത്യാശ നൽകി. എന്നാൽ ഒരു ക്രിസ്‌ത്യാനി ആയിരിക്കുന്നതിന്റെ ചെലവു കണക്കാക്കാനും അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. അവരോടു പിൻവരുന്നപ്രകാരം ചോദിച്ചുകൊണ്ട്‌ അവൻ അതു വ്യക്തമാക്കി: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” (ലൂക്കൊസ്‌ 14:28) എന്ത്‌ ചെലവിന്റെ കാര്യമാണ്‌ യേശു അർഥമാക്കിയത്‌?

എല്ലാ ക്രിസ്‌ത്യാനികൾക്കും പലവിധ പരിശോധനകൾ ഉണ്ടാകുന്നു​—⁠അവയിൽ ചിലത്‌ അതികഠിനമായിരിക്കാം. (സങ്കീർത്തനം 34:19; മത്തായി 10:36) അതുകൊണ്ട്‌, എതിർപ്പുകളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ പകച്ചുപോകാതിരിക്കാൻ നാം മാനസികവും ആത്മീയവുമായി ഒരുങ്ങിയിരിക്കേണ്ട ആവശ്യമുണ്ട്‌. പ്രതിഫലം​—⁠പാപത്തിൽനിന്നും മരണത്തിൽ നിന്നുമുള്ള രക്ഷ​—⁠ഈ വ്യവസ്ഥിതി വെച്ചുനീട്ടുന്ന എന്തിനെക്കാളും മൂല്യവത്താണ്‌ എന്ന്‌ അറിഞ്ഞുകൊണ്ട്‌, ക്രിസ്‌തുവിന്റെ ഒരു ശിഷ്യനായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചെലവുകളുടെ കൂട്ടത്തിൽ നാം ഇപ്പോൾത്തന്നെ അത്തരം വെല്ലുവിളികളെയും പെടുത്തിയിട്ടുണ്ടായിരിക്കും. അതേ, നാം ദൈവത്തെ സേവിക്കുന്നതിൽ തുടരുന്നെങ്കിൽ അവൻ അനുവദിക്കുന്ന യാതൊന്നിനും​—⁠മരണത്തിനു പോലും​—⁠നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തിവെക്കാൻ സാധിക്കില്ല.​—⁠2 കൊരിന്ത്യർ 4:16-18; ഫിലിപ്പിയർ 3:⁠8.

നമ്മുടെ വിശ്വാസത്തെ എങ്ങനെ അത്തരത്തിൽ ബലിഷ്‌ഠമാക്കാൻ കഴിയും? ഓരോ തവണയും നാം ശരിയായ തീരുമാനം എടുക്കുമ്പോൾ, ക്രിസ്‌തീയ തത്ത്വങ്ങൾക്കായി ഉറച്ച നിലപാടു കൈക്കൊള്ളുമ്പോൾ, അല്ലെങ്കിൽ ദൈവഹിതത്തിനു ചേർച്ചയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ വിശ്വാസത്തിന്റെ ശക്തി വർധിക്കുന്നു, വിശേഷിച്ചും പ്രതിബന്ധങ്ങൾ ഗണ്യമാക്കാതെ അങ്ങനെ ചെയ്യുമ്പോൾ. നമ്മുടെ വിശ്വസ്‌ത ഗതിക്കുള്ള പ്രതിഫലമായി യഹോവയുടെ അനുഗ്രഹം വ്യക്തിപരമായി നാം അനുഭവിച്ചറിയുമ്പോൾ, നമ്മുടെ വിശ്വാസം ബലിഷ്‌ഠമാകുകയും ആഴമുള്ളതാകുകയും ചെയ്യും. അതുവഴി നാം യേശുവിന്റെയും അവന്റെ ആദിമ അനുഗാമികളുടെയും വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വിശ്വാസമുള്ള എല്ലാ സ്‌ത്രീപുരുഷന്മാരുടെയും മാതൃക പിൻപറ്റുകയായിരിക്കും ചെയ്യുക.​—⁠മർക്കൊസ്‌ 1:16-20; എബ്രായർ 11:4, 7, 17, 24, 25, 32-38.