യോഗവിദ്യ വെറും വ്യായാമമോ അതിനെക്കാൾ കവിഞ്ഞ മറ്റെന്തെങ്കിലുമോ?
യോഗവിദ്യ വെറും വ്യായാമമോ അതിനെക്കാൾ കവിഞ്ഞ മറ്റെന്തെങ്കിലുമോ?
വണ്ണം കുറഞ്ഞ, ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടായിരിക്കാൻ ആളുകൾ ഇന്ന് വളരെയധികം ആഗ്രഹിക്കുന്നു. തന്മൂലം, സഹായത്തിനായി പലരും ജിംനേഷ്യങ്ങളിലേക്കും ഹെൽത്ത് ക്ലബ്ബുകളിലേക്കും തിരിഞ്ഞിട്ടുണ്ട്. അതേ കാരണത്താൽ, പാശ്ചാത്യ ലോകത്തിലെ ആയിരക്കണക്കിന് ആളുകൾ പൗരസ്‌ത്യ കലയായ യോഗവിദ്യയിലേക്കു തിരിഞ്ഞിരിക്കുന്നു.
സമ്മർദം, വിഷാദം, നിരാശ എന്നിവ മൂലം കഷ്ടപ്പെടുന്നവരും ആശ്വാസത്തിനും പ്രശ്‌നപരിഹാരത്തിനുമായി യോഗവിദ്യയിലേക്കു തിരിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും, ഹിപ്പിദശകമായ 1960-കൾ മുതൽ, പൗരസ്‌ത്യ മതങ്ങളിലും അവയുടെ നിഗൂഢ ആചാരങ്ങളിലുമുള്ള താത്‌പര്യം പാശ്ചാത്യ ദേശത്തുടനീളം വ്യാപിച്ചിരിക്കുന്നു. യോഗവിദ്യയോടു വളരെ അടുത്തു ബന്ധമുള്ള അതീന്ദ്രിയ ധ്യാനത്തിനു സിനിമാ താരങ്ങളും റോക്ക് സംഗീതവിദഗ്‌ധരും പ്രചാരം നൽകിയിരിക്കുന്നു. യോഗവിദ്യയിലുള്ള വർധിച്ചുവരുന്ന താത്‌പര്യം നിമിത്തം, പിൻവരുന്ന ചോദ്യങ്ങൾ പ്രസക്തമാണ്: ‘ചെയ്യുന്ന ആൾക്ക് ആരോഗ്യമുള്ള മെലിഞ്ഞ ഒരു ശരീരവും മനശ്ശാന്തിയും നൽകുന്ന വെറുമൊരു വ്യായാമമുറയാണോ യോഗവിദ്യ? യാതൊരുവിധ മതസ്വാധീനവും ഇല്ലാതെ യോഗവിദ്യ അനുഷ്‌ഠിക്കാനാകുമോ? യോഗവിദ്യ ക്രിസ്‌ത്യാനികൾക്കു പറ്റിയതാണോ?’
യോഗവിദ്യയുടെ പശ്ചാത്തലം
“യോഗ” എന്ന മൂല സംസ്‌കൃത പദത്തിന്റെ അർഥം നിയന്ത്രിക്കാൻ തക്കവണ്ണം കൂട്ടിയോജിപ്പിക്കുക എന്നാണ്. ഒരു ഹൈന്ദവനെ സംബന്ധിച്ചിടത്തോളം, ഒരു മഹാ പ്രകൃത്യതീത ശക്തിയുമായുള്ള അഥവാ ആത്മാവുമായുള്ള ഐക്യത്തിലേക്കു നയിക്കുന്ന വിദ്യയാണ് യോഗ. “ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമസ്‌ത ശക്തികളെയും ദൈവവുമായി യോജിപ്പിക്കൽ” ആണ് അതെന്നു വർണിക്കപ്പെട്ടിരിക്കുന്നു.
ചരിത്രത്തിൽ എന്നു മുതലാണ് യോഗവിദ്യ തുടങ്ങിയത്? വ്യത്യസ്‌ത യോഗാസനങ്ങൾ ചെയ്യുന്ന ആളുകളുടെ രൂപങ്ങൾ, ഇപ്പോഴത്തെ പാക്കിസ്ഥാനിലെ സിന്ധു നദീതടത്തിൽനിന്നു കണ്ടെടുത്ത മുദ്രകളിൽ കാണാം. സിന്ധു നദീതട സംസ്‌കാരം പൊ.യു.മു. മൂന്നാം സഹസ്രാബ്ദത്തിനും രണ്ടാം സഹസ്രാബ്ദത്തിനും ഇടയ്‌ക്കുള്ളത്, അതായത് മെസപ്പൊട്ടേമിയൻ ജനതയുടെ കാലത്തോടു വളരെ അടുത്തു നിലവിലിരുന്നത്, ആണെന്നു പുരാവസ്‌തു ഗവേഷകർ കാലനിർണയം ചെയ്‌തിരിക്കുന്നു. ഈ രണ്ടു സ്ഥലങ്ങളിൽനിന്നും ലഭിച്ചിട്ടുള്ള പുരാവസ്‌തുക്കൾ, ഉല്‌പത്തി 10:8, 9) യോഗാസനങ്ങൾ ചെയ്യുന്നതായുള്ള ആ രൂപങ്ങൾ മൃഗങ്ങളുടെയും യോഗവിദ്യയുടെയും അധിപതിയായ, പുരുഷലിംഗ പ്രതീകത്തിലൂടെ മിക്കപ്പോഴും ആരാധിക്കപ്പെടുന്ന, ശിവന്റേതാണെന്ന് ഹൈന്ദവർ അവകാശപ്പെടുന്നു. അതിനാൽ, “മുഖ്യമായും ആര്യപൂർവകാലത്ത് ഉത്ഭവിച്ചതും പല പ്രാചീന ആശയങ്ങളുടെയും ആചാരങ്ങളുടെയും അവശിഷ്ടങ്ങൾ അടങ്ങിയതുമായ ജിതേന്ദ്രിയ ആചാരങ്ങളുടെ ഒരു സംഹിത” എന്നാണ് ഹൈന്ദവ ലോകം (ഇംഗ്ലീഷ്) എന്ന പുസ്‌തകം യോഗവിദ്യയെ വിളിക്കുന്നത്.
ഒരു ദേവനെ പ്രതിനിധാനം ചെയ്യുന്ന, ‘നായാട്ടുവീരനായ’ നിമ്രോദിനെ സൂചിപ്പിക്കുന്ന തരത്തിലുള്ള, മൃഗകൊമ്പുകൾ ധരിച്ച് മൃഗങ്ങളുടെ അകമ്പടിയോടെ നിൽക്കുന്ന ഒരു മനുഷ്യനെ ചിത്രീകരിക്കുന്നു. (യോഗവിദ്യാ രീതികൾ ആദ്യം വാമൊഴിയായി കൈമാറപ്പെട്ടു. പിന്നീട്, പതാജ്ഞലി എന്ന ഭാരതീയ ഋഷിവര്യൻ അവയെ വിശദമായ ലിഖിത രൂപത്തിലാക്കി. യോഗസൂത്ര എന്ന് അത് അറിയപ്പെടുന്നു. യോഗവിദ്യയുടെ അടിസ്ഥാന മാർഗനിർദേശക ഗ്രന്ഥമായി ഇന്നും അത് കണക്കാക്കപ്പെടുന്നു. പതാജ്ഞലി പറയുന്നതനുസരിച്ച്, “മനുഷ്യന്റെ ശാരീരികവും മാനസികവുമായ വ്യത്യസ്‌ത ഘടകങ്ങളെ നിയന്ത്രിക്കുന്നതിലൂടെ പൂർണത കൈവരിക്കാനുള്ള ക്രമാനുഗതമായ ശ്രമം” ആണ് യോഗവിദ്യ. തുടക്കം മുതൽ ഇക്കാലം വരെയും, യോഗവിദ്യ പൗരസ്‌ത്യ മതങ്ങളുടെ, പ്രത്യേകിച്ചും ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയുടെ ഒരു അവിഭാജ്യ ഘടകം ആയിരുന്നിട്ടുണ്ട്. സർവവ്യാപിയായ ആത്മാവിൽ ലയിച്ചുചേരുന്നതിലൂടെയുള്ള മോക്ഷപ്രാപ്‌തിയിലേക്കു യോഗവിദ്യ തങ്ങളെ നയിക്കുമെന്ന് അത് അനുഷ്‌ഠിക്കുന്ന ചിലർ വിശ്വസിക്കുന്നു.
അതുകൊണ്ട്, ഒരിക്കൽ കൂടെ ഈ ചോദ്യം ഉയരുന്നു: ‘മതപരമായ യാതൊരു ഉൾപ്പെടലുമില്ലാതെ മനഃശാന്തിയും ആരോഗ്യമുള്ള ശരീരവും കൈവരിക്കാനുള്ള ഒരു വ്യായാമമുറയായി മാത്രം യോഗവിദ്യ അനുഷ്‌ഠിക്കാൻ കഴിയുമോ?’ യോഗ്യവിദ്യയുടെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, ആ ചോദ്യത്തിനുള്ള ഉത്തരം ഇല്ല എന്നാണ്.
യോഗവിദ്യ നിങ്ങളെ എന്തിലേക്കു നയിച്ചേക്കാം?
ഒരു ശിക്ഷണരീതി എന്ന നിലയിൽ യോഗവിദ്യയുടെ ലക്ഷ്യം, മനുഷ്യാതീത ആത്മാവുമായി ‘ലയിക്കുക’ എന്ന ആത്മീയ അനുഭവത്തിലേക്ക് ഒരു വ്യക്തിയെ നയിക്കുക എന്നതാണ്. എന്നാൽ, ആ ആത്മാവ് ഏതാണ്?
ഹൈന്ദവ ലോകം എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകാരനായ ബെഞ്ചമിൻ വാൾക്കർ യോഗവിദ്യയെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “തുടക്കത്തിൽ അത് ഒരു മാന്ത്രിക ആചാരാനുഷ്‌ഠാന വ്യവസ്ഥ ആയിരുന്നിരിക്കാം, യോഗവിദ്യ എന്ന പദത്തിൽ ഇപ്പോഴും ഗൂഢവിദ്യയുടെയും മന്ത്രവാദത്തിന്റെയും ധ്വനി അടങ്ങിയിട്ടുണ്ട്.” യോഗവിദ്യാ അനുഷ്‌ഠാനത്തിലൂടെ പ്രകൃത്യതീത ശക്തികൾ കൈവരിക്കാൻ കഴിയുമെന്നു ഹൈന്ദവ തത്ത്വചിന്തകർ സമ്മതിക്കുന്നുണ്ടെങ്കിലും, യോഗവിദ്യയുടെ അന്തിമ ലക്ഷ്യം അതല്ല എന്ന് അവർ പറയുന്നു. ഉദാഹരണത്തിന്, ഭാരതീയ തത്ത്വചിന്ത (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽ, മുൻ ഇൻഡ്യൻ പ്രസിഡന്റ്, ഡോ. എസ്. രാധാകൃഷ്‌ണൻ യോഗിയെ കുറിച്ച് ഇങ്ങനെ പറയുന്നു: “യോഗാസനങ്ങളിലൂടെ ശരീരത്തെ നിയന്ത്രിക്കുന്നതിന്റെ ഫലമായി അതിന് അമിതമായ ചൂടും തണുപ്പും സഹിച്ചുനിൽക്കാൻ കഴിയും. . . . യോഗിക്ക് ദൂരെയുള്ള സംഗതികൾ കാണാനും കേൾക്കാനും സാധിക്കും . . . സാധാരണമായുള്ള ആശയവിനിമയ മാർഗങ്ങൾ കൂടാതെതന്നെ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായി ആശയങ്ങൾ കൈമാറുക തികച്ചും സാധ്യമാണ്. . . . യോഗിക്കു തന്റെ ശരീരത്തെ അദൃശ്യമാക്കാനാകും.”
ഒരു യോഗി കൂർത്ത ആണികൾക്കു മുകളിൽ കിടന്നുറങ്ങുകയോ തീക്കനലുകളുടെ മുകളിൽക്കൂടി നടക്കുകയോ ചെയ്യുന്നതു ചിലർക്കു തട്ടിപ്പായും മറ്റു ചിലർക്കു തമാശയായും തോന്നാം. എന്നാൽ, ഇത്തരം സംഗതികളും അതുപോലെതന്നെ, ഒറ്റക്കാലിൽനിന്ന് നഗ്നനേത്രങ്ങൾകൊണ്ട് സൂര്യനെ മണിക്കൂറുകളോളം കണ്ണിമയ്‌ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നതും ഒരാളെ ദീർഘസമയത്തേക്കു മണലിൽ കുഴിച്ചിടുന്നതുമൊക്കെ ഇന്ത്യയിൽ സാധാരണമാണ്. 1995 ജൂണിൽ, നിദ്രാവസ്ഥയിൽ ആയിരുന്ന ഒരു മൂന്നര വയസ്സുകാരിയുടെ വയറ്റത്തുകൂടി 750-ലധികം കിലോഗ്രാം ഭാരമുള്ള ഒരു കാർ കയറ്റിയിറക്കിയതായി ദ ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ടു ചെയ്‌തു. കാണികൾ അമ്പരന്നുനിൽക്കവേ, അവൾ യാതൊരു പരിക്കുമില്ലാതെ എണീറ്റുവന്നു. ആ റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “അതു തികച്ചും യോഗവിദ്യയുടെ ശക്തി ആയിരുന്നു.”
ഒരു സാധാരണ മനുഷ്യന് ഇത്തരം കാര്യങ്ങൾ ചെയ്യാനാവില്ല എന്നതിനു യാതൊരു സംശയവുമില്ല. അതുകൊണ്ട്, ഒരു ക്രിസ്‌ത്യാനി ഇതു പരിചിന്തിക്കേണ്ടതുണ്ട്: ഇത്തരം സംഗതികൾ എന്തിന്റെ സൂചനയാണ്? ‘സർവ്വഭൂമിക്കുംമീതെ അത്യുന്നതനായ’ യഹോവയാം ദൈവത്തിൽ നിന്നുള്ളതാണോ അവ, അതോ മറ്റേതെങ്കിലും ഉറവിൽ നിന്നുള്ളതോ? (സങ്കീർത്തനം 83:18) ഇതിനു ബൈബിൾ വ്യക്തമായ ഉത്തരം നൽകുന്നു. കനാന്യർ അധിവസിച്ചിരുന്ന വാഗ്‌ദത്ത ദേശത്ത് ഇസ്രായേല്യർ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് യഹോവ മോശെ മുഖാന്തരം ഇസ്രായേൽ പുത്രന്മാരോട് “ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു” എന്നു പറഞ്ഞു. എങ്ങനെയുള്ള “മ്ലേച്ഛതകൾ”? “പ്രശ്‌നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ” എന്നിവർക്കെതിരെ മോശെ മുന്നറിയിപ്പു നൽകി. (ആവർത്തനപുസ്‌തകം 18:9, 10) അത്തരം കാര്യങ്ങൾ ദൈവത്തിനു വെറുപ്പാണ്, കാരണം അവ ഭൂതങ്ങളുടെയും വീഴ്‌ച ഭവിച്ച ജഡത്തിന്റെയും പ്രവൃത്തികളാണ്.—ഗലാത്യർ 5:19-21.
ക്രിസ്‌ത്യാനികൾക്ക് ഉള്ളതല്ല
ഇതിൽനിന്നു ഭിന്നമായി ആരോഗ്യപ്രവർത്തകർ എന്തുതന്നെ പറഞ്ഞാലും, യോഗവിദ്യ വെറുമൊരു വ്യായാമമുറ അല്ല. ഹൈന്ദവ രീതികളും ആചാരാനുഷ്‌ഠാനങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്‌തകം ഒരു ഗുരുവിന്റെ മാർഗനിർദേശത്തിൻ കീഴിൽ യോഗവിദ്യ പഠിച്ചുകൊണ്ടിരുന്ന രണ്ടു പേരുടെ അനുഭവങ്ങൾ വിവരിക്കുന്നു. ഒരുവൻ ഇങ്ങനെ പറഞ്ഞതായി അതിൽ ഉദ്ധരിച്ചിരിക്കുന്നു: “കഴിയുന്നത്ര നേരം ശ്വാസം പിടിച്ചുനിറുത്താൻ ഞാൻ അമാനുഷമായ ശ്രമങ്ങൾ നടത്തി, തലചുറ്റി വീഴുമെന്നു തോന്നിയപ്പോൾ മാത്രമാണു ഞാൻ ശ്വാസോച്ഛ്വാസം ചെയ്‌തത്. . . . ഒരു ദിവസം നട്ടുച്ചസമയത്ത് തിളങ്ങിനിൽക്കുന്ന ചന്ദ്രനെ കണ്ടതായി എനിക്കു തോന്നി. അത് ഇരുവശങ്ങളിലേക്കും ചാഞ്ചാടുന്നതുപോലെ കാണപ്പെട്ടു. മറ്റൊരിക്കൽ, നട്ടുച്ചസമയത്ത് എന്റെ ചുറ്റും കൂരിരുട്ട് ആണെന്ന് എനിക്കു തോന്നി. ഞാൻ ഈ ദർശനങ്ങളെ കുറിച്ച് . . . എന്നെ പഠിപ്പിച്ച ഗുരുവിനെ അറിയിച്ചപ്പോൾ അദ്ദേഹം അങ്ങേയറ്റം സന്തോഷിച്ചു. . . . എന്റെ ആത്മപരിത്യാഗത്തിന്റെ ഫലമായി കൂടുതൽ വിസ്‌മയകരമായ ഫലങ്ങൾ ഞാൻ അനുഭവിക്കാൻ പോകുന്ന സമയം വിദൂരമല്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പുതന്നു.” രണ്ടാമത്തെ ശിഷ്യൻ വിവരിക്കുന്നു: “കണ്ണിമയ്‌ക്കാതെ, ശരീരനിലയ്‌ക്കു മാറ്റം വരുത്താതെ ദിവസവും ആകാശത്തേക്കു നോക്കിനിൽക്കാൻ അദ്ദേഹം എന്നെ നിർബന്ധിച്ചു. . . . ചിലപ്പോൾ വായുവിൽ അഗ്നിസ്‌ഫുലിംഗങ്ങൾ കാണുന്നതായി എനിക്കു തോന്നി; മറ്റു ചിലപ്പോൾ അഗ്നിഗോളങ്ങളും ഉത്‌ക്കകളും കാണുന്നതായും. എന്റെ ശ്രമങ്ങളുടെ വിജയത്തിൽ ഗുരു വളരെ സംപ്രീതനായിരുന്നു.”
വ്യക്തമായും, വിചിത്രമായ ഈ കാഴ്‌ചകളെ യോഗവിദ്യ പരിശീലിക്കുന്നതിന്റെ യഥാർഥ ലക്ഷ്യത്തിലേക്കു നയിക്കുന്ന ശരിയായ ഫലങ്ങളായി ആ ഗുരുക്കന്മാർ കണക്കാക്കി. യോഗവിദ്യയുടെ ആത്യന്തിക ലക്ഷ്യം മോക്ഷം, അതായത് ഒരു അമൂർത്ത പരമാത്മാവുമായുള്ള ലയനം, ആണ്. “മനസ്സിന്റെ സഹജമായ പ്രവർത്തനത്തിന്റെ (ബോധപൂർവകമായ) നിറുത്തൽ” ആയി ഇതു വർണിക്കപ്പെടുന്നു. ഇതു വ്യക്തമായും ക്രിസ്‌ത്യാനികൾക്കുള്ള പിൻവരുന്ന ഉദ്‌ബോധനത്തിനു വിരുദ്ധമാണ്: “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:1, 2.
ഏതുതരം ശരീര വ്യായാമം നടത്തണം എന്നതു വ്യക്തിപരമായ തീരുമാനമാണ്. എന്നിരുന്നാലും, ശാരീരിക പരിശീലനമോ തീറ്റയോ കുടിയോ വസ്‌ത്രധാരണമോ വിനോദമോ മറ്റെന്തെങ്കിലുമോ ആയിക്കൊള്ളട്ടെ, യഹോവയാം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാൻ ക്രിസ്‌ത്യാനികൾ യാതൊന്നിനെയും അനുവദിക്കുകയില്ല. (1 കൊരിന്ത്യർ 10:31) ആരോഗ്യത്തെ പ്രതി വ്യായാമം ചെയ്യുന്നവർക്ക്, ആത്മവിദ്യയുടെയോ ഗൂഢവിദ്യയുടെയോ അപകടങ്ങളിൽ ഉൾപ്പെടാതെ അതു ചെയ്യുന്നതിനുള്ള നിരവധി മാർഗങ്ങളുണ്ട്. വ്യാജമതത്തിൽ വേരൂന്നിയ ആചാരങ്ങളും വിശ്വാസങ്ങളും ഒഴിവാക്കുകവഴി, നീതിനിഷ്‌ഠമായ പുതിയ വ്യവസ്ഥിതിയിലെ ദൈവത്തിന്റെ അനുഗ്രഹത്തിനായി നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. അവിടെ അനന്തകാലത്തോളം ശരീരത്തിന്റെയും മനസ്സിന്റെയും പൂർണാരോഗ്യം നമുക്ക് ആസ്വദിക്കാനാകും.—2 പത്രൊസ് 3:13; വെളിപ്പാടു 21:3-5.
[22-ാം പേജിലെ ചിത്രങ്ങൾ]
ആത്മവിദ്യയിൽ ഉൾപ്പെടാതെതന്നെ പലരും ആരോഗ്യകരമായ പ്രവർത്തനങ്ങൾ ആസ്വദിക്കുന്നു