“എന്നെ തുടർച്ചയായി അനുഗമിക്കുക”
“എന്നെ തുടർച്ചയായി അനുഗമിക്കുക”
‘അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ [“അടുത്തു പിന്തുടരുവാൻ,” Nw] ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.’—1 പത്രൊസ് 2:21.
1, 2. ഒരു ഗുരു എന്ന നിലയിലുള്ള യേശുവിന്റെ പൂർണതയുള്ള മാതൃക നമുക്ക് അനുകരിക്കാൻ കഴിയാത്തവിധം വളരെ ഉയർന്നതല്ലാത്തത് എന്തുകൊണ്ട്?
ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള ഏറ്റവും മഹാനായ ഗുരു ആയിരുന്നു യേശുക്രിസ്‌തു. മാത്രമല്ല, അവൻ പൂർണനുമായിരുന്നു. മനുഷ്യനായുള്ള തന്റെ ജീവിതകാലത്ത് ഉടനീളം അവൻ ഒരിക്കൽ പോലും പാപം ചെയ്‌തില്ല. (1 പത്രൊസ് 2:22) അതിന്റെ അർഥം, പഠിപ്പിക്കുന്നവൻ എന്ന നിലയിലുള്ള യേശുവിന്റെ മാതൃക അപൂർണ മനുഷ്യരായ നമുക്ക് അനുകരിക്കാൻ കഴിയാത്തവിധം വളരെ ഉയർന്നതാണെന്നാണോ? തീർച്ചയായും അല്ല.
2 മുൻ ലേഖനത്തിൽ കണ്ടതുപോലെ, യേശുവിന്റെ പഠിപ്പിക്കലിന്റെ അടിസ്ഥാനം സ്‌നേഹം ആയിരുന്നു. അത് നമുക്ക് എല്ലാവർക്കും നട്ടുവളർത്താൻ കഴിയുന്ന ഒന്നാണ്. മറ്റുള്ളവരോടുള്ള സ്‌നേഹത്തിൽ വളരാനും അഭിവൃദ്ധിപ്പെടാനും ദൈവവചനം നമ്മെ കൂടെക്കൂടെ ഉദ്‌ബോധിപ്പിക്കുന്നു. (ഫിലിപ്പിയർ 1:9; കൊലൊസ്സ്യർ 3:14) തന്റെ സൃഷ്ടികൾക്കു ചെയ്യാൻ കഴിയാത്ത യാതൊന്നും യഹോവ അവരിൽനിന്നു പ്രതീക്ഷിക്കുന്നില്ല. വാസ്‌തവത്തിൽ, “ദൈവം സ്‌നേഹം” ആയതിനാലും നമ്മെ അവന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നതിനാലും സ്‌നേഹം പ്രകടമാക്കാവുന്ന വിധത്തിലാണ് അവൻ നമ്മെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നു പറയാനാകും. (1 യോഹന്നാൻ 4:8; ഉല്‌പത്തി 1:27) അതുകൊണ്ട് നമ്മുടെ ആധാരവാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പത്രൊസ് അപ്പൊസ്‌തലന്റെ വാക്കുകൾ വായിക്കുമ്പോൾ, ആത്മവിശ്വാസത്തോടെ നമുക്കു പ്രതികരിക്കാനാകും. ക്രിസ്‌തുവിന്റെ കാൽച്ചുവടുകൾ നമുക്ക് അടുത്തു പിന്തുടരാൻ കഴിയും. വാസ്‌തവത്തിൽ, “എന്നെ തുടർച്ചയായി അനുഗമിക്കുക” എന്ന യേശുവിന്റെതന്നെ കൽപ്പന നമുക്ക് അനുസരിക്കാൻ സാധിക്കും. (ലൂക്കൊസ് 9:23, NW) ക്രിസ്‌തു പ്രകടമാക്കിയ സ്‌നേഹം—ആദ്യം താൻ പഠിപ്പിച്ച സത്യങ്ങളോടുള്ള സ്‌നേഹം, പിന്നീട് താൻ പഠിപ്പിച്ച ആളുകളോടുള്ള സ്‌നേഹം—എങ്ങനെ അനുകരിക്കാൻ സാധിക്കുമെന്നു നമുക്കു നോക്കാം.
നാം പഠിക്കുന്ന സത്യങ്ങളോടു സ്‌നേഹം നട്ടുവളർത്തൽ
3. പഠിക്കുന്നത് ദുഷ്‌കരമാണെന്നു ചിലർ കണ്ടെത്തുന്നത് എന്തുകൊണ്ട്, എന്നാൽ സദൃശവാക്യങ്ങൾ 2:1-5-ൽ എന്ത് ഉദ്‌ബോധനം കാണാൻ കഴിയും?
3 നാം മറ്റുള്ളവരെ പഠിപ്പിക്കുന്ന സത്യങ്ങളെ പ്രിയപ്പെടുന്നതിന്, ആ സത്യങ്ങൾ പഠിക്കുന്നതിൽ നമുക്കുതന്നെ പ്രിയം ഉണ്ടായിരിക്കണം. ഇന്നത്തെ ലോകത്തിൽ, അത്തരം സ്‌നേഹം വളർത്തിയെടുക്കുക എല്ലായ്‌പോഴും എളുപ്പമല്ല. പര്യാപ്‌തമല്ലാത്ത വിദ്യാഭ്യാസവും ചെറുപ്പത്തിൽ വളർത്തിയെടുക്കുന്ന മോശമായ ശീലങ്ങളും നിമിത്തം പലർക്കും സദൃശവാക്യങ്ങൾ 2:1-5 പറയുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു [“വിവേകത്തിന്,” NW] നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു [“അന്വേഷിച്ചുകൊണ്ടിരിക്കുകയും,” NW] നിക്ഷേപങ്ങളെപ്പോലെ തിരയുന്നു [“തിരഞ്ഞുകൊണ്ടിരിക്കുകയും,” NW] എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.”
പഠനത്തോട് ഒരു വിമുഖതയുണ്ട്. എന്നാൽ, നാം യഹോവയിൽനിന്നു പഠിക്കുന്നത് വളരെ അനിവാര്യമാണ്.4.ഹൃദയം ‘ചായ്‌ക്കുക’ എന്നതിന്റെ അർഥമെന്ത്, അങ്ങനെ ചെയ്യാൻ ഏതു വീക്ഷണം നമ്മെ സഹായിക്കും?
4 ‘കൈക്കൊള്ളാനും’ ‘ഉള്ളിൽ സംഗ്രഹിക്കാനും’ മാത്രമല്ല, ‘അന്വേഷിച്ചുകൊണ്ടിരിക്കാനും’ ‘തിരഞ്ഞുകൊണ്ടിരിക്കാനും’ കൂടെ ശ്രമിക്കാൻ 1 മുതൽ 4 വരെയുള്ള വാക്യങ്ങളിൽ നമ്മെ ആവർത്തിച്ച് ഉദ്‌ബോധിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. എന്നാൽ, ഇതെല്ലാം ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കേണ്ടത് എന്താണ്? ‘വിവേകത്തിനു നിന്റെ ഹൃദയം ചായ്‌ക്കുക’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ഈ ഉദ്‌ബോധനം “ശ്രദ്ധ കൊടുക്കുന്നതിനു മാത്രമുള്ള ഒരു അഭ്യർഥനയല്ല; ഒരു നിശ്ചിത മനോഭാവം, അതായത് പഠിപ്പിക്കലുകളോടുള്ള ആകാംക്ഷാപൂർവകമായ സ്വീകാര്യക്ഷമത, ഉണ്ടായിരിക്കാനുള്ള കൽപ്പനയാണ്” എന്ന് ഒരു പരാമർശ കൃതി പറയുന്നു. സ്വീകാര്യക്ഷമത ഉള്ളവരായിരിക്കാനും യഹോവ നമ്മെ പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിക്കാനുള്ള ആകാംക്ഷ ഉണ്ടായിരിക്കാനും നമ്മെ എന്തു സഹായിക്കും? നമ്മുടെ വീക്ഷണം. നാം “ദൈവപരിജ്ഞാന”ത്തെ “വെള്ളി”യെയും “നിക്ഷേപങ്ങ”ളെയും പോലെ വീക്ഷിക്കേണ്ടതുണ്ട്.
5, 6. (എ) കാലക്രമത്തിൽ എന്തു സംഭവിച്ചേക്കാം, നമുക്ക് അത് എങ്ങനെ തടയാനാകും? (ബി) ബൈബിളിൽ നാം കണ്ടെത്തിയിരിക്കുന്ന പരിജ്ഞാനത്തിന്റെ നിക്ഷേപങ്ങൾ നാം വർധിപ്പിച്ചുകൊണ്ടിരിക്കേണ്ടത് എന്തുകൊണ്ട്?
5 അത്തരം വീക്ഷണം ആർജിക്കുക ദുഷ്‌കരമല്ല. ഉദാഹരണത്തിന്, നിങ്ങൾ നേടിയിട്ടുള്ള “ദൈവപരിജ്ഞാന”ത്തിൽ, ഭൂമിയിലെ പറുദീസയിൽ വിശ്വസ്‌ത മനുഷ്യവർഗം എന്നേക്കും ജീവിക്കാൻ യഹോവ ഉദ്ദേശിക്കുന്നു എന്ന സത്യം അടങ്ങിയിട്ടുണ്ടാകാം. (സങ്കീർത്തനം 37:28, 29) നിങ്ങൾ ആദ്യം ആ സത്യം മനസ്സിലാക്കിയപ്പോൾ അതിനെ ഒരു യഥാർഥ നിക്ഷേപമായി, നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പ്രത്യാശയും സന്തോഷവും കൊണ്ട് നിറച്ച പരിജ്ഞാനമായി, നിങ്ങൾ വീക്ഷിച്ചു എന്നതിനു സംശയമില്ല. എന്നാൽ ഇപ്പോഴോ? കാലം കടന്നുപോയപ്പോൾ, ആ നിക്ഷേപത്തോടുള്ള നിങ്ങളുടെ വിലമതിപ്പിനു മങ്ങലേറ്റിരിക്കുന്നുവോ? എങ്കിൽ, രണ്ടു കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഒന്നാമത്, നിങ്ങളുടെ വിലമതിപ്പിനെ പുതുക്കുക. അതായത്, യഹോവ നിങ്ങളെ പഠിപ്പിച്ചിരിക്കുന്ന ഓരോ സത്യവും, വർഷങ്ങൾക്കു മുമ്പ് പഠിച്ചവ പോലും, നിങ്ങൾക്കു വിലപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചു നിങ്ങളുടെ മനസ്സിനെ പതിവായി പുതുക്കുക.
6 രണ്ടാമത്, നിങ്ങളുടെ നിക്ഷേപം വർധിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങൾ അമൂല്യമായ ഒരു രത്‌നം കുഴിച്ചെടുക്കാനിടയായി എന്നു വിചാരിക്കുക. കിട്ടിയ ആ ഒരെണ്ണം പോക്കറ്റിലിട്ട് സംതൃപ്‌തനായി നിങ്ങൾ പോകുമോ? അതോ കൂടുതൽ രത്‌നങ്ങൾ ഉണ്ടോ എന്നറിയാൻ നിങ്ങൾ പിന്നെയും കുഴിക്കുമോ? ദൈവവചനം നിറയെ സത്യത്തിന്റെ രത്‌നങ്ങളും അമൂല്യ ശേഖരങ്ങളുമാണ്. നിങ്ങൾ എത്രയെണ്ണം കണ്ടെത്തിക്കഴിഞ്ഞാലും, പിന്നെയും നിങ്ങൾക്കു കൂടുതൽ കണ്ടെത്താൻ സാധിക്കും. (റോമർ ) സത്യത്തിന്റെ ഒരു അമൂല്യ രത്‌നം കുഴിച്ചെടുക്കവേ, സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇതിനെ ഒരു നിക്ഷേപമാക്കുന്നത് എന്താണ്? യഹോവയുടെ വ്യക്തിത്വമോ അവന്റെ ഉദ്ദേശ്യങ്ങളോ സംബന്ധിച്ച് ഇത് എനിക്കു കൂടുതലായ ഉൾക്കാഴ്‌ച നൽകുന്നുണ്ടോ? യേശുവിന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ അത് എനിക്കു നൽകുന്നുണ്ടോ?’ അത്തരം ചോദ്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് യഹോവ നിങ്ങളെ പഠിപ്പിച്ചിരിക്കുന്ന സത്യങ്ങളോടു സ്‌നേഹം നട്ടുവളർത്താൻ നിങ്ങളെ സഹായിക്കും. 11:33
നാം പഠിപ്പിക്കുന്ന സത്യങ്ങളോടു സ്‌നേഹം പ്രകടമാക്കൽ
7, 8. ബൈബിളിൽനിന്നു പഠിച്ചിരിക്കുന്ന സത്യങ്ങളെ നാം സ്‌നേഹിക്കുന്നു എന്ന് മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം? ഒരു ഉദാഹരണം നൽകുക.
7 മറ്റുള്ളവരെ പഠിപ്പിക്കവേ, ദൈവവചനത്തിൽനിന്നു പഠിച്ചിട്ടുള്ള സത്യങ്ങളെ നാംതന്നെ സ്‌നേഹിക്കുന്നുവെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാനാകും? യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്, പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും നാം ബൈബിളിൽ വളരെയധികം ആശ്രയിക്കുന്നു. സമീപകാലത്ത്, തങ്ങളുടെ പരസ്യ ശുശ്രൂഷയിൽ ബൈബിൾ കൂടുതലായി ഉപയോഗിക്കാൻ ലോകമെമ്പാടുമുള്ള ദൈവജനം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ നിർദേശം ബാധകമാക്കവേ, ബൈബിളിൽനിന്നു നിങ്ങൾ പങ്കുവെക്കുന്ന വിവരങ്ങളെ നിങ്ങൾത്തന്നെ അമൂല്യമായി കരുതുന്നുവെന്നു വീട്ടുകാരനെ അറിയിക്കുന്നതിനുള്ള മാർഗങ്ങൾ തേടുക.—മത്തായി 13:52.
8 ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ന്യൂയോർക്ക് നഗരത്തിൽ നടന്ന ഭീകരപ്രവർത്തകരുടെ ആക്രമണത്തെ തുടർന്നുള്ള നാളുകളിൽ, ഒരു ക്രിസ്‌തീയ സഹോദരി താൻ ശുശ്രൂഷയിൽ കണ്ടുമുട്ടിയ ആളുകളെ സങ്കീർത്തനം 46:1, 11 വായിച്ചുകേൾപ്പിച്ചു. ദുരന്തത്തിന്റെ ഫലങ്ങളെ എങ്ങനെ നേരിടുന്നു എന്ന് സഹോദരി ആദ്യം അവരോടു ചോദിച്ചു. അവരുടെ മറുപടി ശ്രദ്ധാപൂർവം കേട്ട് അതു ശരിവെച്ചിട്ട് അവർ ഇങ്ങനെ പറഞ്ഞു: “ഈ ദുഷ്‌കര നാളുകളിൽ എനിക്ക് യഥാർഥത്തിൽ ആശ്വാസം പകർന്നിരിക്കുന്ന ഒരു തിരുവെഴുത്ത് ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ?” ആരുംതന്നെ വേണ്ടെന്നു പറഞ്ഞില്ല. ഈ സമീപനം പല നല്ല ചർച്ചകളിലേക്കും നയിച്ചു. യുവജനങ്ങളോടു സംസാരിക്കുമ്പോൾ, ആ സഹോദരിതന്നെ മിക്കപ്പോഴും ഇങ്ങനെ പറയാറുണ്ട്: “ഞാൻ കഴിഞ്ഞ 50 വർഷമായി ബൈബിൾ പഠിപ്പിക്കുന്ന ഒരാളാണ്. എനിക്ക് ഒന്ന് ഉറപ്പുനൽകാൻ കഴിയും. പരിഹാരം കാണാൻ ഈ പുസ്‌തകത്തിനു സഹായിക്കാനാകാത്ത ഒരൊറ്റ പ്രശ്‌നവും എനിക്കു നേരിട്ടിട്ടില്ല.” ആത്മാർഥവും ഉത്സാഹഭരിതവുമായ ഒരു സമീപനം അവലംബിക്കുന്നതിലൂടെ, ദൈവവചനത്തിൽനിന്നു പഠിച്ചിരിക്കുന്ന കാര്യങ്ങളെ നാം അമൂല്യമായി കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്നു നാം ആളുകൾക്കു കാണിച്ചുകൊടുക്കുന്നു.—സങ്കീർത്തനം 119:97, 105.
9, 10. നമ്മുടെ വിശ്വാസങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ നാം ബൈബിൾ ഉപയോഗിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
സദൃശവാക്യങ്ങൾ 3:5, 6) പകരം, നാം ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകുന്നു. നിങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യം ആരെങ്കിലും ചോദിച്ചേക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവോ? നിങ്ങൾക്കു സ്വീകരിക്കാവുന്ന രണ്ടു പ്രായോഗിക പടികൾ പരിചിന്തിക്കുക.
9 ആളുകൾ നമ്മുടെ വിശ്വാസങ്ങളെ കുറിച്ചു ചോദിക്കുമ്പോൾ, ദൈവവചനത്തെ നാം സ്‌നേഹിക്കുന്നു എന്നു പ്രകടമാക്കാനുള്ള ഒരു മികച്ച അവസരം നമുക്കുണ്ട്. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്, ഉത്തരങ്ങൾ നാം സ്വന്തം ആശയങ്ങളിൽ അധിഷ്‌ഠിതമായി നൽകുന്നില്ല. (10 കഴിയുന്നത്ര നന്നായി തയ്യാറാകുക. പത്രൊസ് അപ്പൊസ്‌തലൻ എഴുതി: “ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ് 3:14, 15) നിങ്ങളുടെ വിശ്വാസങ്ങൾക്കു വേണ്ടി പ്രതിവാദം നടത്താൻ നിങ്ങൾ ഒരുങ്ങിയിരിക്കുന്നുവോ? ഉദാഹരണത്തിന്, തിരുവെഴുത്തുവിരുദ്ധമായ ഒരു ആചാരത്തിലോ നടപടിയിലോ നിങ്ങൾ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് ആരെങ്കിലും അറിയാൻ ആഗ്രഹിച്ചാൽ, “അത് എന്റെ മതത്തിന് എതിരാണ്” എന്നു വെറുതെ പറഞ്ഞുകൊണ്ട് തൃപ്‌തിപ്പെടരുത്. അത്തരം ഒരു മറുപടി, മറ്റുള്ളവർ നിങ്ങൾക്കു വേണ്ടി തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ അനുവദിക്കുന്നു എന്നും തന്മൂലം നിങ്ങൾ ഒരു വ്യക്തിപൂജാ പ്രസ്ഥാനത്തിലെ അംഗമാണെന്നും ഉള്ള ധാരണ നൽകിയേക്കാം. “ദൈവവചനമായ ബൈബിൾ അതു വിലക്കുന്നു,” അല്ലെങ്കിൽ “അത് എന്റെ ദൈവത്തെ അപ്രീതിപ്പെടുത്തും” എന്ന ഒരു മറുപടി ആയിരിക്കും മെച്ചം. എന്നിട്ട്, അത് എന്തുകൊണ്ട് അങ്ങനെ ആയിരിക്കുന്നു എന്നതിനുള്ള ന്യായമായ ഒരു വിശദീകരണം നൽകുക.—റോമർ 12:1.
11. ദൈവവചനത്തിലെ സത്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു തയ്യാറാകാൻ ഏതു ഗവേഷണ ഉപാധി നമ്മെ സഹായിച്ചേക്കാം?
11 നിങ്ങൾ തയ്യാറായിട്ടില്ല എന്നു തോന്നുന്നെങ്കിൽ, തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്‌തകം പഠിക്കാൻ കുറച്ചു സമയം ചെലവഴിച്ചുകൂടേ? * ഉയർന്നുവരാനിടയുള്ള ഏതാനും വിഷയങ്ങൾ തിരഞ്ഞെടുക്കുക, എന്നിട്ട് അവയോടു ബന്ധപ്പെട്ട ചില തിരുവെഴുത്ത് ആശയങ്ങൾ ഓർമയിൽ വെക്കുക. നിങ്ങളുടെ ന്യായവാദം പുസ്‌തകവും ബൈബിളും എളുപ്പം എടുക്കാവുന്നിടത്തു വെക്കുക. അവ രണ്ടും ഉപയോഗിക്കാൻ മടി വിചാരിക്കരുത്. ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ഒരു ഗവേഷണ ഉപാധി നിങ്ങളുടെ കൈവശമുണ്ടെന്നും അത് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെന്നും ചോദ്യകർത്താവിനോടു പറയുക.
12. ഒരു ബൈബിൾ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് അറിയില്ലെങ്കിൽ, നമുക്ക് എങ്ങനെ പ്രതികരിക്കാവുന്നതാണ്?
12 അനാവശ്യമായി ഉത്‌കണ്‌ഠപ്പെടാതിരിക്കാൻ ശ്രമിക്കുക. ഒരു അപൂർണ മനുഷ്യനും എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളില്ല. അതുകൊണ്ട് നിങ്ങൾക്ക് ഉത്തരം അറിയില്ലാത്ത ഒരു ബൈബിൾ ചോദ്യം ആരെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് എല്ലായ്‌പോഴും ഇങ്ങനെ പറയാവുന്നതാണ്: “രസകരമായ ആ ചോദ്യം ഉന്നയിച്ചതിനു നന്ദി. ഉള്ളതു പറഞ്ഞാൽ, അതിനുള്ള ഉത്തരം എനിക്ക് അറിയില്ല. എന്നാൽ പ്രസ്‌തുത കാര്യത്തെ കുറിച്ചു ബൈബിൾ പറയുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ബൈബിൾ ഗവേഷണം നടത്തുന്നത് എനിക്കു വലിയ ഇഷ്ടമാണ്, അതുകൊണ്ട് നിങ്ങളുടെ ചോദ്യത്തെ കുറിച്ചു ഗവേഷണം നടത്തിയിട്ട് ഞാൻ ഉത്തരം താങ്കളെ അറിയിക്കാം.” സത്യസന്ധവും താഴ്‌മയോടു കൂടിയതുമായ അത്തരമൊരു മറുപടി തീർച്ചയായും കൂടുതൽ ചർച്ചകൾക്കു വഴിയൊരുക്കിയേക്കാം.—സദൃശവാക്യങ്ങൾ 11:2.
നാം പഠിപ്പിക്കുന്ന ആളുകളോടുള്ള സ്‌നേഹം
13. നാം ആരോടു സുവാർത്ത പ്രസംഗിക്കുന്നുവോ അവരെ കുറിച്ചു ശുഭാപ്‌തിവിശ്വാസത്തോടു കൂടിയ ഒരു വീക്ഷണം നാം നിലനിറുത്തേണ്ടത് എന്തുകൊണ്ട്?
13 താൻ പഠിപ്പിച്ച ആളുകളോട് യേശു സ്‌നേഹം പ്രകടമാക്കി. ഇക്കാര്യത്തിൽ നമുക്ക് അവനെ എങ്ങനെ അനുകരിക്കാനാകും? നമുക്കു ചുറ്റുമുള്ള ആളുകളെ സംബന്ധിച്ച് മനംതഴമ്പിച്ച ഒരു മനോഭാവം നാം ഒരിക്കലും വളർത്തിയെടുക്കരുത്. ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ വെളിപ്പാടു 16:14; യിരെമ്യാവു 25:33) എന്നാൽ, ആർ ജീവിച്ചിരിക്കും, ആർ മരിക്കും എന്നു നമുക്ക് അറിയില്ല. ആ ന്യായവിധി ഭാവിയിൽ നടക്കാനിരിക്കുന്നതാണ്, അതു നിർവഹിക്കുന്നത് യഹോവ നിയമിച്ചിരിക്കുന്ന യേശുക്രിസ്‌തുവാണ്. ആ ന്യായവിധി നടപ്പാക്കപ്പെടുന്നതുവരെ, ഓരോ ആളെയും യഹോവയുടെ ഒരു ദാസൻ ആയിത്തീരാൻ സാധ്യതയുള്ള ഒരു വ്യക്തിയായി നാം വീക്ഷിക്കുന്നു.—മത്തായി 19:24-26; 25:31-33; പ്രവൃത്തികൾ 17:31.
യുദ്ധം’ അടുത്തടുത്തു വരികയാണെന്നതും ശതകോടിക്കണക്കിനു വരുന്ന മനുഷ്യവർഗത്തിലെ അനേകരും നശിപ്പിക്കപ്പെടുമെന്നതും ശരിയാണ്. (14. (എ) നാം ആളുകളോടു സമാനുഭാവമുള്ളവർ ആണോ എന്നതു സംബന്ധിച്ച് നമുക്ക് എങ്ങനെ സ്വയം പരിശോധിക്കാൻ കഴിയും? (ബി) ഏതു പ്രായോഗിക വിധങ്ങളിൽ മറ്റുള്ളവരോടു സമാനുഭാവവും വ്യക്തിപരമായ താത്‌പര്യവും നമുക്കു പ്രകടമാക്കാവുന്നതാണ്?
14 അതുകൊണ്ട് യേശുവിനെ പോലെ, ആളുകളോടു സമാനുഭാവം പ്രകടമാക്കാൻ നാം ശ്രമിക്കുന്നു. നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഈ ലോകത്തിലെ മതപരവും രാഷ്‌ട്രീയവും വാണിജ്യപരവുമായ ഘടകങ്ങളുടെ വിദഗ്‌ധമായ നുണകളാലും ചതികളാലും വഞ്ചിക്കപ്പെട്ടിരിക്കുന്ന ആളുകളോട് എനിക്കു മനസ്സലിവു തോന്നുന്നുവോ? നാം അറിയിക്കുന്ന സന്ദേശത്തോട് അവർ ഒരു നിസ്സംഗ മനോഭാവം പ്രകടമാക്കുന്നെങ്കിൽ, അവർക്ക് അങ്ങനെ തോന്നുന്നതിന്റെ കാരണം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നുവോ? യഹോവയെ ഇപ്പോൾ വിശ്വസ്‌തമായി സേവിക്കുന്ന എനിക്ക് അല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരിക്കൽ അങ്ങനെ തോന്നിയിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടോ? അതനുസരിച്ച് ഞാൻ എന്റെ സമീപനത്തിൽ പൊരുത്തപ്പെടുത്തൽ വരുത്തിയിരിക്കുന്നുവോ? അതോ ഒരിക്കലും മെച്ചപ്പെടുകയില്ലാത്ത ആളുകളായി ഞാൻ അവരെ തള്ളിക്കളയുന്നുവോ?’ (വെളിപ്പാടു 12:9) ആളുകൾ നമ്മുടെ ആത്മാർഥമായ സമാനുഭാവം മനസ്സിലാക്കുമ്പോൾ, അവർ നമ്മുടെ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. (1 പത്രൊസ് 3:8) ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന ആളുകളിൽ കൂടുതൽ താത്‌പര്യം പ്രകടമാക്കാനും സമാനുഭാവം നമ്മെ പ്രേരിപ്പിച്ചേക്കാം. അവരുടെ ചോദ്യങ്ങളും പ്രശ്‌നങ്ങളും നമുക്കു ശ്രദ്ധയിൽ പിടിക്കാൻ സാധിക്കും. നാം മടങ്ങിച്ചെല്ലുമ്പോൾ, മുൻ സന്ദർശന സമയത്ത് അവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു ചിന്തിച്ചുവെന്ന് നമുക്കു പ്രകടമാക്കാവുന്നതാണ്. ആ സമയത്ത് അവർക്ക് അടിയന്തിരമായ ഒരു ആവശ്യം ഉണ്ടെങ്കിൽ, ഒരുപക്ഷേ എന്തെങ്കിലും പ്രായോഗിക സഹായം ചെയ്യാൻ കഴിയുന്ന സ്ഥാനത്തായിരിക്കാം നമ്മൾ.
15. ആളുകളിലെ നല്ല വശങ്ങൾ കാണാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്, നമുക്ക് ഇത് എങ്ങനെ ചെയ്യാവുന്നതാണ്?
15 യേശുവിനെ പോലെ, ആളുകളിലെ നല്ല വശങ്ങൾ കാണാൻ നാം ശ്രമിക്കുന്നു. ഒരുപക്ഷേ ഒറ്റയ്‌ക്കുള്ള ഒരു മാതാവോ പിതാവോ തന്റെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ പ്രശംസനീയമായ ശ്രമം ചെയ്യുന്നു. ഒരു കുടുംബനാഥൻ തന്റെ കുടുംബം നോക്കാൻ പാടുപെടുന്നു. പ്രായാധിക്യമുള്ള ഒരാൾ ആത്മീയ കാര്യങ്ങളിൽ താത്‌പര്യം പ്രകടമാക്കുന്നു. നാം കണ്ടുമുട്ടുന്ന ആളുകളിലുള്ള അത്തരം ഗുണങ്ങൾ നാം ശ്രദ്ധിക്കുകയും അവയെ പ്രതി അവരെ അഭിനന്ദിക്കുകയും ചെയ്യാറുണ്ടോ? അങ്ങനെ ചെയ്യുമ്പോൾ നമുക്കും അവർക്കും ഇടയിൽ പൊതുവായ ഒരു അടിസ്ഥാനം ഉണ്ടാകുകയും രാജ്യത്തെ കുറിച്ച് സാക്ഷ്യം നൽകുന്നതിനുള്ള വഴി തുറന്നുകിട്ടുകയും ചെയ്‌തേക്കാം.—പ്രവൃത്തികൾ 26:2, 3.
സ്‌നേഹം പ്രകടമാക്കുന്നതിൽ താഴ്‌മ അനിവാര്യം
16. നാം പ്രസംഗിക്കുന്ന ആളുകളോടു സൗമ്യതയും ആദരവും പ്രകടമാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 ബൈബിളിന്റെ പിൻവരുന്ന ജ്ഞാനപൂർവകമായ മുന്നറിയിപ്പു ചെവിക്കൊള്ളാൻ നാം പഠിപ്പിക്കുന്ന ആളുകളോടുള്ള സ്‌നേഹം നമ്മെ പ്രചോദിപ്പിക്കും: “അറിവു ചീർപ്പിക്കുന്നു; സ്‌നേഹമോ ആത്മികവർദ്ധന വരുത്തുന്നു.” (1 കൊരിന്ത്യർ 8:1) യേശുവിന് ധാരാളം അറിവ് ഉണ്ടായിരുന്നു, എങ്കിലും അവൻ ഒരിക്കലും അഹങ്കാരി ആയിരുന്നില്ല. അതുകൊണ്ട്, നിങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, തർക്കത്തിന്റേതായ ധ്വനിയും നിങ്ങൾ വലിയവരാണെന്ന ഭാവവും ഒഴിവാക്കുക. ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുകയും നാം വളരെയധികം സ്‌നേഹിക്കുന്ന സത്യങ്ങളിലേക്ക് അവരെ ആകർഷിക്കുകയും ചെയ്യുക എന്നതാണു നമ്മുടെ ലക്ഷ്യം. (കൊലൊസ്സ്യർ 4:6) പ്രതിവാദം നടത്താൻ ഒരുങ്ങിയിരിക്കാൻ പത്രൊസ് ക്രിസ്‌ത്യാനികൾക്കു ബുദ്ധിയുപദേശം കൊടുത്തപ്പോൾ ‘സൗമ്യതയോടും ഭയഭക്തിയോടും [“ആഴമായ ആദരവോടും,” NW]’ കൂടെ വേണം അങ്ങനെ ചെയ്യാൻ എന്ന് അവൻ അവരെ ഓർമപ്പെടുത്തിയെന്ന് ഓർക്കുക. (1 പത്രൊസ് 3:15) നാം സൗമ്യതയും ആദരവും ഉള്ളവരാണെങ്കിൽ, നാം സേവിക്കുന്ന ദൈവത്തിലേക്ക് ആളുകളെ ആകർഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
17, 18. (എ) ശുശ്രൂഷകർ എന്ന നിലയിലുള്ള നമ്മുടെ യോഗ്യതകൾ സംബന്ധിച്ചുള്ള വിമർശന മനോഭാവങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? (ബി) ബൈബിൾ വിദ്യാർഥികൾക്ക് പുരാതന ബൈബിൾ ഭാഷകളെ കുറിച്ചുള്ള അറിവ് അനിവാര്യമായ ഒന്നല്ലാത്തത് എന്തുകൊണ്ട്?
17 നമ്മുടെ അറിവും വിദ്യാഭ്യാസവും കൊണ്ട് മറ്റുള്ളവരിൽ മതിപ്പുളവാക്കേണ്ട ആവശ്യമില്ല. ചില പ്രത്യേക യൂണിവേഴ്‌സിറ്റി ഡിഗ്രികളോ സ്ഥാനമാനങ്ങളോ ഇല്ലാത്ത ആരെയും ശ്രദ്ധിക്കാൻ നിങ്ങളുടെ പ്രദേശത്തെ ചിലർ വിസമ്മതിക്കുന്നെങ്കിൽ, അവരുടെ മനോഭാവം നിങ്ങളെ നിരുത്സാഹപ്പെടുത്താൻ അനുവദിക്കരുത്. തന്റെ നാളിലെ പ്രശസ്‌തമായ റബ്ബീ സ്‌കൂളുകളിൽ താൻ പഠിച്ചിട്ടില്ല എന്ന ആരോപണത്തിന് യേശു ചെവി കൊടുത്തില്ല; തന്റെ അപാരമായ അറിവുകൊണ്ട് ആളുകളിൽ മതിപ്പുളവാക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പൊതുവിലുള്ള മുൻവിധികൾക്കു വഴങ്ങിയതുമില്ല.—യോഹന്നാൻ 7:15, NW.
18 എത്രയേറെ ലൗകിക വിദ്യാഭ്യാസമുള്ളതിനെക്കാളും ക്രിസ്‌തീയ ശുശ്രൂഷകർക്ക് വളരെയേറെ പ്രധാനം താഴ്‌മയും സ്‌നേഹവുമാണ്. ഏറ്റവും വലിയ വിദ്യാദാതാവായ യഹോവ ശുശ്രൂഷയ്‌ക്കായി നമ്മെ യോഗ്യരാക്കുന്നു. (2 കൊരിന്ത്യർ 3:5, 6) ക്രൈസ്‌തവലോകത്തിലെ പുരോഹിതവർഗം എന്തു പറഞ്ഞാലും, ദൈവവചനം പഠിപ്പിക്കുന്നവർ ആയിത്തീരാൻ നാം പുരാതന ബൈബിൾ ഭാഷകൾ പഠിക്കേണ്ടതില്ല. ബൈബിളിലെ അമൂല്യ സത്യങ്ങൾ ആർക്കുംതന്നെ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ബൈബിൾ വളരെ സ്‌പഷ്ടവും വ്യതിരിക്തവുമായ വാക്കുകളിൽ എഴുതപ്പെടാൻ യഹോവ അതിനെ നിശ്വസ്‌തമാക്കി. ബൈബിൾ നൂറുകണക്കിനു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ സത്യങ്ങൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ട് പുരാതന ഭാഷകളെ കുറിച്ചുള്ള അറിവ് ചിലപ്പോഴൊക്കെ പ്രയോജനകരമാണെങ്കിലും അത് അനിവാര്യമായ ഒന്നല്ല. മാത്രമല്ല, ഭാഷാപരമായ പ്രാഗത്ഭ്യം ഉണ്ടായിരിക്കുന്നതിൽ അഹങ്കരിക്കുന്നത് സത്യക്രിസ്‌ത്യാനികൾക്ക് അനിവാര്യമായ ഒരു ഗുണം—മറ്റുള്ളവരിൽനിന്നു പഠിക്കാനുള്ള മനസ്സൊരുക്കം—നഷ്ടമാകാൻ ഇടയാക്കിയേക്കാം.—1 തിമൊഥെയൊസ് 6:4, NW.
19. ഏത് അർഥത്തിൽ നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷ ഒരു സേവനമാണ്?
19 താഴ്‌മ ആവശ്യമുള്ള ഒരു വേലയാണു നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നമുക്കു നിരന്തരം എതിർപ്പും നിസ്സംഗതയും എന്തിന് പീഡനം പോലും സഹിക്കേണ്ടിവരുന്നു. (യോഹന്നാൻ 15:20) എന്നാൽ, നമ്മുടെ ശുശ്രൂഷ വിശ്വസ്‌തമായി നിർവഹിക്കുകവഴി നാം പ്രധാനപ്പെട്ട ഒരു സേവനമാണു ചെയ്യുന്നത്. നാം ഈ വേലയിൽ മറ്റുള്ളവരെ താഴ്‌മയോടെ സേവിക്കുന്നതിൽ തുടരുന്നെങ്കിൽ, ആളുകളോട് യേശുക്രിസ്‌തു പ്രകടമാക്കിയ സ്‌നേഹത്തെ നാം അനുകരിക്കുകയാവും ചെയ്യുക. ഇതു പരിചിന്തിക്കുക: ചെമ്മരിയാടു തുല്യനായ ഒരാളെ കണ്ടെത്താൻ നിസ്സംഗരോ എതിർപ്പുള്ളവരോ ആയ ആയിരം പേരോട് നാം പ്രസംഗിക്കേണ്ടി വരുന്നെങ്കിൽ പോലും, അതു ശ്രമത്തിനുതക്ക മൂല്യമുള്ള ഒന്നായിരിക്കില്ലേ? തീർച്ചയായും! അതുകൊണ്ട് മടുത്തു പിന്മാറാതെ വേലയിൽ തുടരുകവഴി, ഇനിയും കണ്ടെത്താനുള്ള ചെമ്മരിയാടു തുല്യരെ നാം വിശ്വസ്‌തമായി സേവിക്കുകയാണ്. അന്ത്യം വരുന്നതിനു മുമ്പ്, അത്തരം വിലപ്പെട്ട അനേകർ കണ്ടെത്തപ്പെടുകയും സഹായിക്കപ്പെടുകുയും ചെയ്യുമെന്ന് യഹോവയും യേശുവും ഉറപ്പു വരുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.—ഹഗ്ഗായി 2:7.
20. മാതൃകകൊണ്ടു പഠിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
20 മറ്റുള്ളവരെ സേവിക്കാനുള്ള നമ്മുടെ മനസ്സൊരുക്കം പ്രകടമാക്കാനുള്ള മറ്റൊരു വിധമാണ് മാതൃകയാൽ പഠിപ്പിക്കുന്നത്. ഉദാഹരണത്തിന്, “സന്തുഷ്ടനായ ദൈവ”മായ യഹോവയെ സേവിക്കുന്നതാണ് സാധ്യമായതിൽ ഏറ്റവും നല്ലതും സംതൃപ്‌തവുമായ ജീവിതഗതി എന്ന് ആളുകളെ പഠിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 1:11, NW) നമ്മുടെ നടത്തയും അയൽക്കാരോടും സഹപാഠികളോടും സഹജോലിക്കാരോടുമുള്ള നമ്മുടെ ഇടപെടലും അവർ നിരീക്ഷിക്കവേ, നാം സന്തുഷ്ടരും സംതൃപ്‌തരും ആണെന്ന് അവർക്കു കാണാൻ കഴിയുന്നുണ്ടോ? സമാനമായി, നിർവികാരവും അക്രമാസക്തവുമായ ഒരു ലോകത്തിൽ ക്രിസ്‌തീയ സഭ സ്‌നേഹത്തിന്റെ ഒരു മരുപ്പച്ച ആണെന്നു നാം ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുന്നു. നാം സഭയിലുള്ള എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും പരസ്‌പരമുള്ള സമാധാനം പരിരക്ഷിക്കാൻ കഠിനശ്രമം ചെയ്യുന്നുവെന്നും നമ്മുടെ വിദ്യാർഥികൾക്ക് എളുപ്പം കാണാൻ കഴിയുന്നുണ്ടോ?—1 പത്രൊസ് 4:8.
21, 22. (എ) നമ്മുടെ ശുശ്രൂഷ സംബന്ധിച്ചുള്ള ആത്മപരിശോധന ഏത് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലേക്കു നമ്മെ നയിച്ചേക്കാം? (ബി) വീക്ഷാഗോപുരത്തിന്റെ അടുത്ത ലക്കത്തിലെ ലേഖനങ്ങളിൽ എന്തു ചർച്ച ചെയ്യുന്നതാണ്?
21 നമ്മുടെ ശുശ്രൂഷ സംബന്ധിച്ചു മനസ്സൊരുക്കമുള്ള ഒരു മനോഭാവം ഉണ്ടായിരിക്കുന്നത്, നമ്മെത്തന്നെ പുനഃപരിശോധിക്കാൻ ചിലപ്പോൾ പ്രേരിപ്പിച്ചേക്കാം. സത്യസന്ധമായി അങ്ങനെ ചെയ്യുന്നതിനാൽ, മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തുകൊണ്ടോ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാൻ അവിടേക്കു താമസം മാറ്റിക്കൊണ്ടോ തങ്ങളുടെ സേവനം വർധിപ്പിക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണു തങ്ങളെന്ന് അനേകർ കണ്ടെത്തുന്നു. തങ്ങളുടെ പ്രദേശത്തുതന്നെയുള്ള എണ്ണത്തിൽ വർധിച്ചുവരുന്ന കുടിയേറ്റക്കാരെ സേവിക്കാൻ ഒരു വിദേശ ഭാഷ പഠിക്കുന്നതിനു മറ്റു ചിലർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അവസരങ്ങൾ നിങ്ങളുടെ മുമ്പിലുണ്ടെങ്കിൽ, അക്കാര്യം സംബന്ധിച്ച് അവധാനപൂർവം പ്രാർഥനയോടെ പരിചിന്തിക്കുക. സേവനോന്മുഖമായ ഒരു ജീവിതം സന്തോഷവും സംതൃപ്‌തിയും മനസ്സമാധാനവും കൈവരുത്തുന്നു.—സഭാപ്രസംഗി 5:12, NW.
22 നാം പഠിപ്പിക്കുന്ന സത്യങ്ങളോടും നാം പഠിപ്പിക്കുന്ന ആളുകളോടും സ്‌നേഹം വളർത്തിയെടുത്തുകൊണ്ട് ക്രിസ്‌തുവിനെ അനുകരിക്കുന്നതിൽ നമുക്കു തീർച്ചയായും തുടരാം. ഈ രണ്ടു മണ്ഡലങ്ങളിൽ സ്‌നേഹം വളർത്തിയെടുക്കുന്നതും പ്രകടമാക്കുന്നതും ക്രിസ്‌തുവിനെ പോലുള്ള അധ്യാപകർ ആയിരിക്കുന്നതിനുള്ള ഒരു നല്ല അടിസ്ഥാനമിടാൻ നമ്മെ സഹായിക്കും. എന്നാൽ ആ അടിസ്ഥാനത്തിന്മേൽ നമുക്ക് എങ്ങനെ പണിയാൻ കഴിയും? വീക്ഷാഗോപുരത്തിന്റെ അടുത്ത ലക്കത്തിലെ ഒരു ലേഖനപരമ്പര യേശു ഉപയോഗിച്ച ചില പ്രത്യേക പഠിപ്പിക്കൽ രീതികളെ കുറിച്ചു ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ഒരു ഗുരു എന്ന നിലയിലുള്ള യേശുവിന്റെ മാതൃക നമുക്ക് അനുകരിക്കാൻ കഴിയാത്തവിധം വളരെ ഉയർന്നതല്ല എന്നതിനു നമുക്ക് എന്ത് ഉറപ്പുണ്ട്?
• ബൈബിളിൽനിന്നു നാം പഠിച്ചിട്ടുള്ള സത്യങ്ങളെ നാം സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ പ്രകടമാക്കാനാകും?
• പരിജ്ഞാനത്തിൽ വളരവേ താഴ്‌മ ഉള്ളവരായിരിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• നാം പഠിപ്പിക്കാൻ ശ്രമിക്കുന്നവരോടു സ്‌നേഹം പ്രകടമാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രങ്ങൾ]
കഴിയുന്നത്ര നന്നായി തയ്യാറാകുക
[16, 17 പേജുകളിലെ ചിത്രങ്ങൾ]
‘ദൈവപരിജ്ഞാനം’ അമൂല്യമായി കാണുന്നെങ്കിൽ, നിങ്ങൾക്കു ബൈബിൾ ഫലകരമായി ഉപയോഗിക്കാനാകും
[18-ാം പേജിലെ ചിത്രം]
ആളുകളുമായി സുവാർത്ത പങ്കിടുന്നതിലൂടെ നാം അവരോടു സ്‌നേഹം പ്രകടമാക്കുന്നു