വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ ഈ പണം തിരിച്ചുതരുന്നത്‌ എന്തുകൊണ്ടെന്നു നിങ്ങൾക്ക്‌ അറിയാമോ?”

“ഞാൻ ഈ പണം തിരിച്ചുതരുന്നത്‌ എന്തുകൊണ്ടെന്നു നിങ്ങൾക്ക്‌ അറിയാമോ?”

“ഞാൻ ഈ പണം തിരിച്ചുതരുന്നത്‌ എന്തുകൊണ്ടെന്നു നിങ്ങൾക്ക്‌ അറിയാമോ?”

‘എനിക്കു പണം എത്ര ആവശ്യമാണ്‌!’ ജോർജിയ റിപ്പബ്ലിക്കിലെ കാസ്‌പിയിൽ താമസിക്കുന്ന, മൂന്ന്‌ ആൺകുട്ടികളുടെ ഒറ്റയ്‌ക്കുള്ള മാതാവായ നാനാ ഓർത്തു. കുറച്ചു പണം കണ്ടെത്തുകയെന്ന അവരുടെ സ്വപ്‌നം ഒരു ദിവസം രാവിലെ സഫലമായി. ഒരു പോലീസ്‌ സ്റ്റേഷന്‌ അടുത്തുനിന്ന്‌ 300 ലാറി (ഏകദേശം 7,000 രൂപ) അവർക്കു കിട്ടി. അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. അതു വലിയ ഒരു തുക ആയിരുന്നു. വാസ്‌തവത്തിൽ, ലാറി ദേശീയ കറൻസി ആയിട്ട്‌ അഞ്ചു വർഷമായിരുന്നെങ്കിലും നാനാ 100 ലാറിയുടെ ഒരു നോട്ടു കാണുക പോലും ചെയ്‌തിരുന്നില്ല. വർഷങ്ങളോളം ജോലി ചെയ്‌താൽ പോലും പ്രാദേശിക വ്യാപാരികൾക്ക്‌ അത്രയും പണം സമ്പാദിക്കാനാകുമായിരുന്നില്ല.

‘എന്റെ വിശ്വാസവും ദൈവഭയവും ആത്മീയതയും നഷ്ടപ്പെടുത്തിയിട്ട്‌ ഈ പണംകൊണ്ട്‌ ഞാൻ എന്തു നേടാനാണ്‌?’ നാനാ വിചാരിച്ചു. അത്തരം ക്രിസ്‌തീയ ഗുണങ്ങൾ നട്ടുവളർത്തിയിരുന്ന അവർ തന്റെ വിശ്വാസത്തെ പ്രതി കഠിനമായ പീഡനവും തല്ലുമൊക്കെ സഹിച്ചുനിൽക്കുകയും ചെയ്‌തിരുന്നു.

പോലീസ്‌ സ്റ്റേഷനിൽ ചെന്നപ്പോൾ, അഞ്ച്‌ ഉദ്യോഗസ്ഥർ പരിഭ്രാന്തരായി എന്തോ തിരയുന്നത്‌ അവർ കണ്ടു. അവർ പണം അന്വേഷിക്കുകയാണെന്നു മനസ്സിലാക്കിയ നാനാ അവരെ സമീപിച്ച്‌ “നിങ്ങൾക്ക്‌ എന്തെങ്കിലും നഷ്ടപ്പെട്ടോ?” എന്നു ചോദിച്ചു.

“ഉവ്വ്‌, പണം,” അവർ മറുപടി പറഞ്ഞു.

“എത്ര?”

“മുന്നൂറ്‌ ലാറി!”

“നിങ്ങളുടെ പണം എനിക്കു കിട്ടി,” നാനാ പറഞ്ഞു. എന്നിട്ട്‌ അവരോട്‌ ഇങ്ങനെ ചോദിച്ചു: “ഞാൻ ഈ പണം തിരിച്ചുതരുന്നത്‌ എന്തുകൊണ്ടെന്നു നിങ്ങൾക്ക്‌ അറിയാമോ?” അവർക്ക്‌ അറിയില്ലായിരുന്നു.

“ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവൾ ആയതുകൊണ്ട്‌,” നാനാ തുടർന്നു പറഞ്ഞു. “അല്ലായിരുന്നെങ്കിൽ, നിങ്ങളുടെ ഈ പണം ഞാൻ തിരികെ നൽകുമായിരുന്നില്ല.”

പണം നഷ്ടപ്പെട്ട പോലീസ്‌ മേധാവി, അവരുടെ സത്യസന്ധതയെ പ്രതി അവർക്ക്‌ 20 ലാറി കൊടുത്തു.

ഈ വാർത്ത കാസ്‌പി ജില്ലയിലെങ്ങും കാട്ടുതീ പോലെ പരന്നു. പിറ്റേന്ന്‌ ഒരു തൂപ്പുകാരി പോലീസ്‌ സ്റ്റേഷനിൽനിന്നു വെളിയിൽ വന്ന്‌ നാനായോടു പറഞ്ഞു: “[പോലീസ്‌ മേധാവി] നിങ്ങളുടെ സാഹിത്യങ്ങൾ എല്ലായ്‌പോഴും തന്റെ ഓഫീസിൽ സൂക്ഷിക്കാറുണ്ട്‌. ഇനി അദ്ദേഹം അവ കൂടുതൽ വിലമതിക്കാൻ ഇടയുണ്ട്‌.” ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ ഇങ്ങനെ പോലും പറഞ്ഞു: “എല്ലാവരും യഹോവയുടെ സാക്ഷികൾ ആയിരുന്നെങ്കിൽ, ആരാണ്‌ കുറ്റകൃത്യങ്ങൾ ചെയ്യുക?”