വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഭാവിയിൽ നീ ജ്ഞാനിയായിത്തീരുക’

‘ഭാവിയിൽ നീ ജ്ഞാനിയായിത്തീരുക’

‘ഭാവിയിൽ നീ ജ്ഞാനിയായിത്തീരുക’

“ബഹുഭൂരിപക്ഷം മനുഷ്യരും ജീവിത സായാഹ്നത്തെ ദുരിതപൂർണമാക്കുന്ന വിധത്തിലാണ്‌ തങ്ങളുടെ പ്രാരംഭ വർഷങ്ങൾ ചെലവിടുന്നത്‌” എന്ന്‌ 17-ാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച്‌ ഉപന്യാസകാരനായ ഷാൻ ഡി ലാ ബ്രൂയെർ പറയുകയുണ്ടായി. തീരുമാനശേഷിയില്ലാത്ത ഒരു യുവാവിന്റെ മനസ്സ്‌ ചാഞ്ചാടിക്കൊണ്ടിരുന്നേക്കാം. അത്‌ അയാളെ അതൃപ്‌തനും നിരാശനും ആക്കിത്തീർക്കുന്നു. അതേസമയം, ശാഠ്യക്കാരനായ ഒരു യുവാവ്‌ ബുദ്ധിശൂന്യമായ ഗതിയിൽത്തന്നെ തുടർന്നേക്കാം. അതാകട്ടെ പിൽക്കാല ജീവിതത്തിൽ അദ്ദേഹത്തിന്റെ സന്തോഷം കവർന്നുകളയുകയും ചെയ്യും. ഇതിൽ ഏതായാലും, ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതായാലും ചെയ്യരുതാത്തതു ചെയ്യുന്നതായാലും, അത്‌ ജീവിതത്തെ ദുരിതപൂർണമാക്കും.

അത്തരം ഒരു പരിണതി എങ്ങനെ ഒഴിവാക്കാനാകും? യുവസഹജമായ ചഞ്ചലചിത്തതയ്‌ക്കെതിരെ മുന്നറിയിപ്പു നൽകിക്കൊണ്ട്‌ ദൈവവചനം യുവജനങ്ങളെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും . . . ചെയ്യുംമുമ്പെ തന്നേ.” (സഭാപ്രസംഗി 12:​1, 2) യുവപ്രായത്തിലുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ യൗവനകാലത്തു “നിന്റെ സ്രഷ്ടാവിനെ” കുറിച്ചു മനസ്സിലാക്കാൻ ക്രിയാത്മക പടികൾ സ്വീകരിക്കുക.

അങ്ങനെയെങ്കിൽ, യുവസഹജമായ ഭോഷത്തം ഒഴിവാക്കാൻ ബൈബിൾ യുവജനങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്‌? അത്‌ ഇങ്ങനെ പറയുന്നു: “ഭാവിയിൽ നീ ജ്ഞാനിയായിത്തീരേണ്ടതിനു ബുദ്ധിയുപദേശത്തിനു ചെവി കൊടുക്കുകയും ശിക്ഷണം സ്വീകരിക്കുകയും ചെയ്യുക.” (സദൃശവാക്യങ്ങൾ 19:20, NW) ഏതു പ്രായത്തിലുള്ളവരായാലും അവഗണനയോ മത്സരബുദ്ധിയോ നിമിത്തം ദൈവിക ജ്ഞാനം തള്ളിക്കളയുന്നതു തിക്തഫലങ്ങൾക്ക്‌ ഇടയാക്കുന്നതായും ബൈബിൾ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. (സദൃശവാക്യങ്ങൾ 13:18) നേരെ മറിച്ച്‌, ദിവ്യ മാർഗനിർദേശങ്ങൾ അനുസരിക്കുന്നത്‌ “ദീർഘായുസ്സും ജീവകാലവും സമാധാനവും” കൈവരുത്തും, സംതൃപ്‌തിയും ചാരിതാർഥ്യവും നിറഞ്ഞ ഒരു ജീവിതം തന്നെ.​—⁠സദൃശവാക്യങ്ങൾ 3:⁠2.