വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നീ പറയുന്നതാണു ശരി, ജീവിതം മനോഹരമാണ്‌!”

“നീ പറയുന്നതാണു ശരി, ജീവിതം മനോഹരമാണ്‌!”

“നീ പറയുന്നതാണു ശരി, ജീവിതം മനോഹരമാണ്‌!”

ജീവിതത്തിന്റെ യഥാർഥ അർഥമെന്താണെന്നു മനസ്സിലാക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? പോളണ്ടിലെ ഷ്‌ച്ചെറ്റ്‌സിനിൽ താമസിക്കുന്ന യഹോവയുടെ സാക്ഷിയായ മാഗ്‌ദാലേനാ എന്ന പതിനെട്ടുകാരി ഹൈസ്‌കൂളിലെ തന്റെ സഹപാഠി കാറ്റാർഷൈനായെ അതിനു സഹായിച്ചു. കാറ്റാർഷൈനാ ഒരു നിരീശ്വരവാദി ആയിരുന്നു. എന്നാൽ മാഗ്‌ദാലേനാ ബൈബിളിനെ കുറിച്ചു സംസാരിച്ചപ്പോൾ അവൾ ആത്മാർഥ താത്‌പര്യം കാണിച്ചു.

മാഗ്‌ദാലേനാ ബൈബിളിൽ നിന്നു പറഞ്ഞു കൊടുത്ത കാര്യങ്ങളോടു വിലമതിപ്പു തോന്നിയെങ്കിലും അതു പൂർണമായി അംഗീകരിക്കാൻ കാറ്റാർഷൈനായ്‌ക്ക്‌ കഴിഞ്ഞില്ല. ഒരിക്കൽ യഥാർഥ സുഹൃത്തുക്കളെ കുറിച്ച്‌ മാഗ്‌ദാലേനായുമായി സംസാരിച്ചിരിക്കെ കാറ്റാർഷൈനാ പറഞ്ഞു: “നിങ്ങൾക്കു ബൈബിളുണ്ട്‌; ഏതു തത്ത്വങ്ങൾ പിൻപറ്റണമെന്നും സുഹൃത്തുക്കളെ എവിടെ കണ്ടെത്തണമെന്നും നിങ്ങൾക്കറിയാം. എന്നാൽ ഇപ്പോൾ ആ തത്ത്വങ്ങൾ അംഗീകരിക്കാൻ കഴിയാത്തവരുടെ കാര്യമോ?”

കാറ്റാർഷൈനാ ഇംഗ്ലണ്ടിലെ ലണ്ടനിലേക്കു നടത്തിയ ഒരു യാത്ര അവളുടെ ജീവിതത്തിൽ വഴിത്തിരിവായി. അവിടെ അവൾ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ സന്ദർശിച്ചു. അവിടെയുള്ളവർ അവളോടു കാട്ടിയ ദയ അവളിൽ മതിപ്പുളവാക്കി. കതകു തുറന്നുകൊടുക്കുന്നതുപോലുള്ള ചെറിയ പ്രവൃത്തികളും അവൾ പറയുന്ന കാര്യങ്ങളോടു കാണിച്ച യഥാർഥ താത്‌പര്യവും അവളെ ആകർഷിച്ചു.

രണ്ടായിരത്തൊന്ന്‌ സെപ്‌റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ, ക്രമമായ ഒരു ബൈബിളധ്യയനം സ്വീകരിക്കാൻ കാറ്റാർഷൈനാ തീരുമാനിച്ചു. ബൈബിൾ തത്ത്വങ്ങളോടുള്ള തന്റെ വിലമതിപ്പു വർധിപ്പിക്കുന്നതോടൊപ്പം അവൾ ദൈനംദിന ജീവിതത്തിൽ അവ ബാധകമാക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞയിടെ അവൾ മാഗ്‌ദാലേനായോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പുതിയ ഒരു ജീവിതത്തിലേക്കു പ്രവേശിച്ചതുപോലെ എനിക്കു തോന്നുന്നു.” സെല്ലുലാർ ഫോണിലൂടെ അവൾ പിൻവരുന്ന ഹൃസ്വമായ സന്ദേശവും അയച്ചു: “ഇന്നത്തെ നമ്മുടെ അധ്യയനത്തിന്‌ വളരെ നന്ദി! നീ പറയുന്നതാണു ശരി, ജീവിതം മനോഹരമാണ്‌! അതിന്‌ നാം ആരോടാണു നന്ദിപറയേണ്ടത്‌ എന്നറിയുന്നത്‌ അതിശയകരമാണ്‌.”