വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതപീഡനം എന്തുകൊണ്ട്‌?

മതപീഡനം എന്തുകൊണ്ട്‌?

മതപീഡനം എന്തുകൊണ്ട്‌?

ഒരു പ്രത്യേക മതത്തിൽ ആയിരിക്കുന്നതിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കേണ്ടതാണെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ഇല്ലായിരിക്കാം​—⁠കുറഞ്ഞപക്ഷം മറ്റുള്ളവരുടെ അവകാശങ്ങളിൽ അവർ കൈകടത്താത്തിടത്തോളം. എങ്കിലും, മതപീഡനത്തിന്‌ ഒരു ദീർഘകാല ചരിത്രമുണ്ട്‌, മാത്രമല്ല അത്‌ ഇന്നും നിലനിൽക്കുന്നു. ഉദാഹരണത്തിന്‌, 20-ാം നൂറ്റാണ്ടിലുടനീളം യൂറോപ്പിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികളായ അനേകർക്ക്‌ കൂടെക്കൂടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അവർ ക്രൂരമായ പെരുമാറ്റങ്ങൾക്കു വിധേയരാകുകയും ചെയ്‌തു.

ആ സമയത്ത്‌, യൂറോപ്പിലെ പ്രമുഖമായ രണ്ട്‌ സമഗ്രാധിപത്യ ഭരണകൂടങ്ങളാലും യഹോവയുടെ സാക്ഷികൾ ദീർഘകാലം മൃഗീയവും ആസൂത്രിതവുമായ പീഡനം സഹിച്ചു. മതപീഡനം സംബന്ധിച്ച്‌ അവരുടെ അനുഭവം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? അതിനോട്‌ അവർ പ്രതികരിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

“ലോകത്തിന്റെ ഭാഗമല്ല”

യഹോവയുടെ സാക്ഷികൾ നിയമം അനുസരിക്കുന്നവരും സമാധാനപ്രിയരും ധാർമിക ശുദ്ധിയുള്ളവരും ആയിരിക്കാൻ കഠിനമായി ശ്രമിക്കുന്നു. അവർ ഗവണ്മെന്റുകളെ എതിർക്കുകയോ അവയുമായി ഏറ്റുമുട്ടാനുള്ള വഴികൾ തേടുകയോ രക്തസാക്ഷികളാകാനുള്ള ആഗ്രഹത്തിന്റെ പേരിൽ ഏതെങ്കിലും തരത്തിൽ പീഡനം ഇളക്കിവിടുകയോ ചെയ്യുന്നില്ല. ഈ ക്രിസ്‌ത്യാനികൾ രാഷ്‌ട്രീയമായി നിഷ്‌പക്ഷരാണ്‌. ഇത്‌ യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലാണ്‌: ‘ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ [എന്റെ അനുഗാമികളും] ലോകത്തിന്റെ ഭാഗമല്ല.’ (യോഹന്നാൻ 17:​16, NW) യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷ നിലപാട്‌ മിക്ക ഗവണ്മെന്റുകളും അംഗീകരിക്കുന്നുണ്ട്‌. എന്നാൽ സമഗ്രാധിപതികൾ, ക്രിസ്‌ത്യാനികൾ ലോകത്തിന്റെ ഭാഗമായിരിക്കരുത്‌ എന്ന ബൈബിൾ നിബന്ധനയെ യാതൊരു വിധത്തിലും ആദരിക്കുന്നില്ല.

ജർമനിയിലെ ഹൈഡെൽബർഗ്‌ സർവകലാശാലയിൽവെച്ചു 2000 നവംബറിൽ നടന്ന ഒരു സമ്മേളനത്തിൽ അതിന്റെ കാരണം വിശദീകരിക്കപ്പെട്ടു. “അടിച്ചമർത്തലും അവകാശമുറപ്പിക്കലും: ദേശീയ സോഷ്യലിസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യങ്ങൾക്കു കീഴിൽ യഹോവയുടെ സാക്ഷികൾ” എന്നതായിരുന്നു ആ സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം. സമഗ്രാധിപത്യത്തെ കുറിച്ചു ഗവേഷണം നടത്തുന്ന ഹാന്നാ-ആറെന്റ്‌-ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ക്ലേമെൻസ്‌ ഫൊൾഹാൽസ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സമഗ്രാധിപത്യ ഭരണകൂടങ്ങൾ തങ്ങളുടെ പ്രവർത്തനം രാഷ്‌ട്രീയത്തിൽ മാത്രമായി ഒതുക്കിനിറുത്തുന്നില്ല. രാജ്യത്തെ ഓരോ വ്യക്തിയുടെയും സമ്പൂർണ കീഴ്‌പെടൽ അവർ ആവശ്യപ്പെടുന്നു.”

തങ്ങളുടെ “സമ്പൂർണ കീഴ്‌പെടൽ” ഏതെങ്കിലുമൊരു മാനുഷ ഗവണ്മെന്റിനു നൽകാൻ സത്യക്രിസ്‌ത്യാനികൾക്കാവില്ല. കാരണം, സമ്പൂർണമായ കൂറ്‌ യഹോവയാം ദൈവത്തിനു മാത്രമേ നൽകൂ എന്ന്‌ അവർ പ്രതിജ്ഞ ചെയ്‌തിരിക്കുന്നു. സമഗ്രാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ കഴിയുന്ന യഹോവയുടെ സാക്ഷികൾ, ഗവണ്മെന്റിന്റെ നിബന്ധനകളും തങ്ങളുടെ വിശ്വാസം ആവശ്യപ്പെടുന്ന സംഗതികളും തമ്മിൽ പൊരുത്തപ്പെടാത്തതായി ചിലപ്പോഴൊക്കെ മനസ്സിലാക്കിയിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ അവർ എങ്ങനെയാണു പ്രവർത്തിച്ചിരിക്കുന്നത്‌? യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാർ പറഞ്ഞ പിൻവരുന്ന തത്ത്വം അവർ പിൻപറ്റിയിരിക്കുന്നു: ‘മനുഷ്യരെക്കാൾ ദൈവത്തെ [ഭരണാധികാരിയായി] അനുസരിക്കേണ്ടതാകുന്നു.’​—⁠പ്രവൃത്തികൾ 5:29.

അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നിട്ടുപോലും, ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ തങ്ങളുടെ മതവിശ്വാസങ്ങളോടു കൂറു പുലർത്തുകയും രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുകയും ചെയ്‌തിരിക്കുന്നു. അവർക്ക്‌ എങ്ങനെയാണു സഹിച്ചുനിൽക്കാൻ കഴിഞ്ഞത്‌? അതിനുള്ള ശക്തി അവർക്ക്‌ എവിടെനിന്നാണു ലഭിച്ചത്‌? ഉത്തരം അവർതന്നെ പറയട്ടെ. സാക്ഷികളും സാക്ഷികളല്ലാത്തവരുമായ ഏവർക്കും അവരുടെ അനുഭവങ്ങളിൽനിന്ന്‌ എന്തു പഠിക്കാനാകുമെന്ന്‌ നോക്കാം.

[4 -ാം പേജിലെ ആകർഷക വാക്യം]

ജർമനിയിലെ യഹോവയുടെ സാക്ഷികൾക്ക്‌ 20-ാം നൂറ്റാണ്ടിലെ രണ്ട്‌ സമഗ്രാധിപത്യ ഭരണകൂടങ്ങളിൽനിന്നും ദീർഘകാലം മൃഗീയ പീഡനം സഹിക്കേണ്ടിവന്നു

[4 -ാം പേജിലെ ആകർഷക വാക്യം]

“സമഗ്രാധിപത്യ  ഭരണകൂടങ്ങൾ തങ്ങളുടെ പ്രവർത്തനം രാഷ്‌ട്രീയത്തിൽ മാത്രമായി ഒതുക്കിനിറുത്തുന്നില്ല. രാജ്യത്തെ ഓരോ വ്യക്തിയുടെയും സമ്പൂർണ കീഴ്‌പെടൽ അവർ ആവശ്യപ്പെടുന്നു.”—ഡോ. ക്ലേമെൻസ്‌ ഫൊൾഹാൽസ്‌

[4 -ാം പേജിലെ ചിത്രം]

വിശ്വാസത്തിൽ വിട്ടുവീഴ്‌ച ചെയ്യാതിരുന്നതിന്റെ പേരിൽ കുസ്സറോ കുടുംബത്തിന്‌ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു

[4 -ാം പേജിലെ ചിത്രം]

തന്റെ വിശ്വാസങ്ങളെപ്രതി യോഹാന്നസ്‌ ഹാർമ്‌സ്‌ നാസി തടങ്കലിൽവെച്ച്‌ വധിക്കപ്പെട്ടു