വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ‘ധാരാളമായി ക്ഷമിക്കുന്നു’

യഹോവ ‘ധാരാളമായി ക്ഷമിക്കുന്നു’

യഹോവ ‘ധാരാളമായി ക്ഷമിക്കുന്നു’

ക്ഷമിക്കുക എന്നത്‌ കുറ്റക്കാരനു മാപ്പുകൊടുക്കുന്ന പ്രവൃത്തിയാണ്‌. കുറ്റം ചെയ്‌ത വ്യക്തിയോടു മേലാൽ നീരസം തോന്നാതിരിക്കുന്നതും പ്രായശ്ചിത്തം ചെയ്യണമെന്ന്‌ ആവശ്യപ്പെടാതിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു.

ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത ദൈവിക നിയമപ്രകാരം, ദൈവത്തിനോ സഹമനുഷ്യനോ എതിരെ പാപം ചെയ്‌ത ഒരു വ്യക്തിയുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നതിന്‌ അയാൾ ആദ്യംതന്നെ ന്യായപ്രമാണം അനുശാസിക്കുന്ന വിധത്തിൽ തന്റെ തെറ്റു തിരുത്തുകയും മിക്ക സന്ദർഭങ്ങളിലും രക്തം ഉൾപ്പെട്ട ഒരു യാഗം യഹോവയ്‌ക്ക്‌ അർപ്പിക്കുകയും ചെയ്യണമായിരുന്നു. (ലേവ്യപുസ്‌തകം 5:​5–6:7) അതുകൊണ്ടാണു പൗലൊസ്‌ ഇപ്രകാരം പറഞ്ഞത്‌: “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല [“പാപമോചനമില്ല,” ഓശാന ബൈബിൾ].” (എബ്രായർ 9:22) എന്നാൽ യാഗമൃഗങ്ങളുടെ രക്തത്തിനു യഥാർഥത്തിൽ പാപങ്ങളെ നീക്കിക്കളയാനും വ്യക്തികൾക്കു തികച്ചും ശുദ്ധമായ ഒരു മനസ്സാക്ഷി നൽകാനും കഴിഞ്ഞില്ല. (എബ്രായർ 10:​1-4; 9:​9, 13, 14) അതേസമയം, മുൻകൂട്ടി പറയപ്പെട്ട പുതിയ ‘നിയമം’ അഥവാ ഉടമ്പടി, യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഥാർഥ ക്ഷമ ലഭിക്കുന്നതു സാധ്യമാക്കിത്തീർത്തു. (യിരെമ്യാവു 31:​33, 34; മത്തായി 26:28; 1 കൊരിന്ത്യർ 11:25; എഫെസ്യർ 1:7) ഭൂമിയിലായിരുന്നപ്പോൾത്തന്നെ യേശു, ഒരു പക്ഷവാതക്കാരനെ സൗഖ്യമാക്കിക്കൊണ്ട്‌ തനിക്കു പാപങ്ങൾ ക്ഷമിക്കാനുള്ള അധികാരമുണ്ടെന്നു തെളിയിച്ചു.​—മത്തായി 9:​2-7.

യഹോവ ‘ധാരാളമായി ക്ഷമിക്കുന്നു’ എന്ന്‌ യേശുവിന്റെ ചില ദൃഷ്ടാന്തങ്ങൾ സൂചിപ്പിക്കുന്നു. ധൂർത്ത പുത്രന്റെ ദൃഷ്ടാന്തമാണ്‌ ഒന്ന്‌. മറ്റൊന്ന്‌, 10,000 താലന്തു കടപ്പെട്ടിരുന്ന തന്റെ ദാസനോട്‌ (6,00,00,000 ദിനാറെ, അല്ലെങ്കിൽ 200,00,00,000 രൂപ) ക്ഷമിക്കാൻ ഒരു രാജാവു തയ്യാറായതിനെ കുറിച്ചും, എന്നാൽ ഇത്രയും വലിയ കടം ക്ഷമിച്ചുകിട്ടിയ ആ ദാസൻ വെറും 100 ദിനാറെ (3,500 രൂപ) കടപ്പെട്ടിരുന്ന തന്റെ സഹദാസനോടു ക്ഷമിക്കാൻ കൂട്ടാക്കാഞ്ഞതിനെ കുറിച്ചും ഉള്ളതായിരുന്നു. (യെശയ്യാവു 55:7; ലൂക്കൊസ്‌ 15:​11-32; മത്തായി 18:​23-35) എന്നിരുന്നാലും, യഹോവ ക്ഷമിക്കുന്നത്‌ വെറും വൈകാരിക പ്രചോദനത്താലല്ല, കാരണം അതിക്രമങ്ങൾ ശിക്ഷിക്കപ്പെടാതെ പോകാൻ അവൻ അനുവദിക്കുന്നില്ല. (സങ്കീർത്തനം 99:​8, NW) യഹോവ ഇസ്രായേല്യരുടെ വിശ്വാസത്യാഗം ക്ഷമിക്കുകയില്ലെന്ന്‌ യോശുവ അവർക്കു മുന്നറിയിപ്പു നൽകി.​—യോശുവ 24:​19, 20; യെശയ്യാവു 2:​6-9 താരതമ്യം ചെയ്യുക.

ദൈവത്തോടു ക്ഷമ യാചിക്കുന്നതിനും അവന്റെ ക്ഷമ ലഭിക്കുന്നതിനും അവൻ ചില നിർദിഷ്ട വ്യവസ്ഥകൾ വെച്ചിട്ടുണ്ട്‌. അതിന്‌, ഒരുവൻ തന്റെ തെറ്റു സമ്മതിക്കണം, അതു ദൈവത്തിന്‌ എതിരെയുള്ള പാപമാണെന്നു തിരിച്ചറിയണം, അത്‌ പൂർണമായി ഏറ്റുപറയണം, ചെയ്‌തുപോയ തെറ്റിനെപ്രതി വ്യക്തിക്ക്‌ ഹൃദയംഗമവും അഗാധവുമായ ദുഃഖം തോന്നണം, അത്തരം ഒരു ഗതിയിൽനിന്നു തിരിഞ്ഞുവരാനുള്ള ദൃഢനിശ്ചയവും ഉണ്ടായിരിക്കണം. (സങ്കീർത്തനം 32:5; 51:4; 1 യോഹന്നാൻ 1:​8, 9; 2 കൊരിന്ത്യർ 7:​8-11) തെറ്റു തിരുത്താനോ താൻമൂലം ഉണ്ടായ ദോഷം പരിഹരിക്കാനോ തനിക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം അയാൾ ചെയ്യേണ്ടതുണ്ട്‌. (മത്തായി 5:​23, 24) അതിനുശേഷം ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമയ്‌ക്കായി അയാൾ ദൈവത്തോടു യാചിക്കണം.​—എഫെസ്യർ 1:⁠7, NW.

കൂടാതെ, മറ്റുള്ളവർ നമ്മെ വ്യക്തിപരമായി വ്രണപ്പെടുത്തുമ്പോൾ കണക്കുനോക്കാതെ തുടർച്ചയായി ക്ഷമിക്കുക എന്നത്‌ ഒരു ക്രിസ്‌തീയ വ്യവസ്ഥയാണ്‌. (ലൂക്കൊസ്‌ 17:3, 4; എഫെസ്യർ 4:​32, NW; കൊലൊസ്സ്യർ 3:​13, NW) മറ്റുള്ളവരോടു ക്ഷമിക്കാത്തവരോടു ദൈവവും ക്ഷമിക്കുകയില്ല. (മത്തായി 6:14, 15) ചിലപ്പോൾ ഗൗരവമേറിയ പാപം ചെയ്‌ത ഒരു “ദുഷ്ടനെ” ക്രിസ്‌തീയ സഭയിൽ നിന്നു പുറത്താക്കേണ്ടതായി വന്നേക്കാം. എങ്കിൽപ്പോലും, താൻ ആത്മാർഥമായി അനുതപിക്കുന്നു എന്ന്‌ അയാൾ തെളിയിക്കുന്നെങ്കിൽ കാലാന്തരത്തിൽ അയാൾക്കു ക്ഷമ ലഭിച്ചേക്കാം. അപ്പോൾ സഭയിലുള്ള എല്ലാവരും തങ്ങളുടെ സ്‌നേഹം സംബന്ധിച്ച്‌ അയാൾക്ക്‌ ഉറപ്പുനൽകേണ്ടതാണ്‌. (1 കൊരിന്ത്യർ 5:13; 2 കൊരിന്ത്യർ 2:6-11) എന്നുവരികിലും, യാതൊരു അനുതാപവുമില്ലാതെ മനപ്പൂർവം ദ്രോഹകരമായ പാപം ചെയ്‌തുകൊണ്ടിരിക്കുന്നവരോടു ക്ഷമിക്കാൻ ക്രിസ്‌ത്യാനികളോട്‌ ആവശ്യപ്പെടുന്നില്ല. അത്തരക്കാർ ദൈവത്തിന്റെ ശത്രുക്കളായി മാറുന്നു.​—⁠എബ്രായർ 10:26-31; സങ്കീർത്തനം 139:21, 22.

മറ്റുള്ളവരുടെയും മുഴു സഭയുടെപോലും പാപങ്ങൾക്കായി പ്രാർഥനയിൽ ദൈവത്തോടു ക്ഷമ യാചിക്കുന്നത്‌ ഉചിതമാണ്‌. ഇസ്രായേൽ ജനതയോടുള്ള ബന്ധത്തിൽ മോശെ അങ്ങനെ ചെയ്‌തു. ജനത്തിന്റെ പാപം അവൻ ഏറ്റുപറയുകയും ക്ഷമയ്‌ക്കായി ദൈവത്തോട്‌ അപേക്ഷിക്കുകയും ചെയ്‌തു, യഹോവ ആ അപേക്ഷ കേട്ടു. (സംഖ്യാപുസ്‌തകം 14:19, 20) മറ്റൊരവസരത്തിൽ ശലോമോനും അങ്ങനെ ചെയ്‌തു. ദൈവജനം പാപം ചെയ്‌തശേഷം, തങ്ങളുടെ തെറ്റായ ഗതി വിട്ടുതിരിഞ്ഞ്‌ യഹോവയിങ്കലേക്കു വന്നാൽ അവരോടു ക്ഷമിക്കേണമേ എന്ന്‌ ആലയ സമർപ്പണത്തിങ്കൽ അവൻ യഹോവയോടു പ്രാർഥിച്ചു. (1 രാജാക്കന്മാർ 8:​30, 33-40, 46-52) സ്വന്തദേശത്തേക്കു തിരികെവന്ന യഹൂദന്മാരെ പ്രതിനിധാനം ചെയ്‌ത്‌ എസ്രാ അവരുടെ പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു. അവന്റെ ഹൃദയംഗമമായ പ്രാർഥനയും ഉദ്‌ബോധനവും നിമിത്തം യഹോവയിൽ നിന്നു ക്ഷമ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജനം പ്രേരിതരായി. (എസ്രാ 9:13-10:​4, 10-19, 44) ആത്മീയമായി ദീനം ബാധിച്ച വ്യക്തികൾ തങ്ങൾക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്‌ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ എന്ന്‌ യാക്കോബ്‌ പറയുന്നു. “അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.” (യാക്കോബ്‌ 5:14-16) എന്നിരുന്നാലും, ‘മരണത്തിന്നുള്ള പാപം ഉണ്ട്‌,’ അത്‌ പരിശുദ്ധാത്മാവിനെതിരായ പാപമാണ്‌. തുടർച്ചയായി ചെയ്യുന്ന ഈ മനപ്പൂർവ പാപത്തിനു ക്ഷമ ലഭിക്കില്ല. ഇത്തരം പാപം ചെയ്യുന്നവർക്കുവേണ്ടി ക്രിസ്‌ത്യാനികൾ പ്രാർഥിക്കാൻ പാടില്ല.​—1 യോഹന്നാൻ 5:16; മത്തായി 12:31; എബ്രായർ 10:26, 27.