വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

ശാഫാന്റെ കുടുംബത്തെ കുറിച്ച്‌ പഠിക്കുന്നതിൽനിന്ന്‌ നമുക്ക്‌ പ്രയോജനം നേടാൻ കഴിയുന്നത്‌ എങ്ങനെ?

യഹൂദയിലെ യോശീയാ രാജാവിന്റെ പകർപ്പെഴുത്തുകാരനും സെക്രട്ടറിയുമായിരുന്നു ശാഫാൻ. രാജ്യത്ത്‌ നല്ല പിടിപാടുണ്ടായിരുന്ന ആ മനുഷ്യൻ സത്യാരാധന പുനഃസ്ഥാപിക്കാനുള്ള, രാജാവിന്റെ സംഘടിത ശ്രമങ്ങളെ പിന്തുണച്ചു. ശാഫാന്റെ രണ്ടു പുത്രന്മാർ യിരെമ്യാ പ്രവാചകന്റെ പക്ഷത്ത്‌ നിലകൊണ്ടു. കൂടാതെ, മറ്റൊരു മകനും രണ്ട്‌ പൗത്രന്മാരും സമാനമായി സത്യാരാധനയുടെ ഉന്നമനത്തിനായി തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചു. ഇതേവിധത്തിൽ, സത്യാരാധനയെ പിന്തുണയ്‌ക്കാനായി നാം നമ്മുടെ വിഭവങ്ങളും സ്വാധീനവും ഉപയോഗിക്കണം.​—⁠12/15, പേജുകൾ 19-22.

ഇറേന ഹോച്ച്‌സ്റ്റെൻബാച്ചിന്‌ എങ്ങനെയാണ്‌ ഗുരുതരമായ ഒരു വൈകല്യം തരണംചെയ്‌ത്‌ യഹോവയെ സേവിക്കാൻ കഴിഞ്ഞിരിക്കുന്നത്‌?

ഏഴാം വയസ്സിൽ അവൾക്ക്‌ കേൾവിശക്തി നഷ്ടപ്പെട്ടു. ബധിര ആണെങ്കിലും, മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ അവൾ പഠിച്ചിരിക്കുന്നു. ഇപ്പോൾ അവൾ നെതർലൻഡ്‌സിലെ സഭകളിൽ (ഒരു സഞ്ചാരമേൽവിചാരകനായി) സേവിക്കുന്ന ഭർത്താവിനോടൊപ്പം പ്രവർത്തിക്കുന്നു.​—⁠1/1, പേജുകൾ 23-6.

“തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പ്രകാശനം ചെയ്‌ത രണ്ടു പുതിയ പഠനസഹായികൾ ഏവ?

ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്‌തകം ലഭിച്ചതിൽ ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികൾ ആഹ്ലാദഭരിതരായി. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം പഠിച്ചുകഴിഞ്ഞവരുമായി അധ്യയനമെടുക്കാനാണ്‌ ഇത്‌ തയ്യാർ ചെയ്‌തിരിക്കുന്നത്‌. യഹോവയോട്‌ അടുത്തു ചെല്ലുക (ഇംഗ്ലീഷ്‌) എന്നതാണ്‌ മറ്റൊരു പുസ്‌തകം. അത്‌ യഹോവയുടെ ഗുണങ്ങളെയും ഇടപെടലുകളെയും വിശകലനം ചെയ്യുന്നു. ദൈവിക ഗുണങ്ങൾ പ്രകടമാക്കുന്നതിൽ നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാമെന്നും അത്‌ വിശദീകരിക്കുന്നു.​—⁠1/15, പേജുകൾ 23-4.

“നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം” എന്നു പറഞ്ഞിരിക്കുന്ന സദൃശവാക്യങ്ങൾ 12:​5-ന്റെ അർഥമെന്ത്‌?

നന്മയുള്ളവരുടെ, ചിന്തപോലും ധാർമികമായി ശുദ്ധിയുള്ളതും നിഷ്‌പക്ഷവും നീതിപൂർവകവുമായ കാര്യങ്ങൾ സംബന്ധിച്ചുള്ളവയുമാണ്‌. നീതിമാന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രചോദകഘടകമായി വർത്തിക്കുന്നത്‌ ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്‌നേഹം ആയതുകൊണ്ട്‌, അവരുടെ ആന്തരം നല്ലതായിരിക്കും.​—⁠1/15, പേജ്‌ 30.

തൊഴിൽ സംബന്ധിച്ച സമനിലയുള്ള ഒരു വീക്ഷണം നട്ടുവളർത്താൻ ഒരു വ്യക്തിയെ എന്തു സഹായിക്കും?

തൊഴിലിനെ മാനിക്കാൻ ചെറുപ്പം മുതലേ പരിശീലിപ്പിക്കപ്പെടുന്നതു പ്രയോജനകരമാണ്‌. തൊഴിലിനോട്‌ ആത്മാർഥത കാണിക്കാനും അലസത ഒഴിവാക്കാനും ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 20:4) എന്നാൽ തൊഴിലിൽ മാത്രം മുഴുകുന്നത്‌ ഒഴിവാക്കാനും അത്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്‌ അർപ്പിക്കുന്ന സേവനമാണ്‌ ജീവിതത്തിൽ പരമപ്രധാനമെന്നു നാം തിരിച്ചറിയണം. (1 കൊരിന്ത്യർ 7:29-31) കൂടാതെ, ദൈവം തങ്ങളെ കൈവിടുകയില്ലെന്ന ഉറപ്പും സത്യക്രിസ്‌ത്യാനികൾക്ക്‌ ഉണ്ട്‌.​—⁠2/1, പേജുകൾ 4-6.

• ബൈബിളിൽ യാഗപീഠത്തെ കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്‌ എവിടെ?

പ്രളയാനന്തരം പെട്ടകത്തിൽനിന്ന്‌ പുറത്തുവന്നപ്പോൾ നോഹ പണിത യാഗപീഠത്തെ പരാമർശിച്ചുകൊണ്ട്‌ ഉല്‌പത്തി 8:​20-ലാണ്‌ അത്‌ കാണുന്നത്‌. എങ്കിലും, വഴിപാടുകൾ അർപ്പിക്കാനായി കയീനും ഹാബേലും യാഗപീഠങ്ങൾ ഉപയോഗിച്ചിരുന്നിരിക്കാം. (ഉല്‌പത്തി 4:3, 4)​—⁠2/15, പേജ്‌ 28.

മാറുന്ന സാഹചര്യങ്ങളെ ബുദ്ധിപൂർവം ഉപയോഗിക്കാൻ ചില ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ കഴിഞ്ഞേക്കാം?

ശുശ്രൂഷയ്‌ക്ക്‌ കൂടുതൽ സമയം ലഭിക്കത്തക്കവിധമുള്ള തൊഴിലിലെ മാറ്റങ്ങൾ ചിലർ സ്വീകരിച്ചിരിക്കുന്നു, അല്ലെങ്കിൽ അതിനായി മുൻകൈയെടുത്തിരിക്കുന്നു. മക്കൾ മുതിർന്ന്‌ വിവാഹിതരാകുന്നതു പോലെ തങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങൾ കുറയ്‌ക്കുന്ന സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ മറ്റുചിലർ, ദൈവസേവനത്തിൽ തങ്ങൾ ചെലവഴിക്കുന്ന സമയം വർധിപ്പിക്കുകയും പുതിയ സേവന പദവികൾ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു.​—⁠3/1, പേജ്‌ 19-22.

മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണാൻ യോനായുടെയും അപ്പൊസ്‌തലനായ പത്രൊസിന്റെയും ദൃഷ്ടാന്തങ്ങൾ നമ്മെ സഹായിക്കുന്നതെങ്ങനെ?

യോനായും പത്രൊസും തങ്ങളുടെ ചിന്താരീതിയിലും വിശ്വാസത്തിന്റെയും അനുസരണയുടെയും പരിശോധനകളോട്‌ പ്രതികരിച്ച വിധത്തിലും ഗുരുതരമായ പിഴവുകൾ വരുത്തി. എന്നിട്ടും, യഹോവ അവരിലെ നല്ല ഗുണങ്ങൾ കാണുകയും തന്റെ സേവനത്തിൽ അവരെ തുടർന്ന്‌ ഉപയോഗിക്കുകയും ചെയ്‌തു. മറ്റുള്ളവർ നമ്മെ വ്രണപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ, കഴിഞ്ഞകാലത്ത്‌ നാം അവരിൽ കണ്ടിരിക്കാവുന്ന ആകർഷകമായ നല്ല ഗുണങ്ങളിലും ദൈവം അവരിൽ കാണുന്ന നന്മയിലും നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കാം.​—⁠3/15, പേജുകൾ 16-9.

• വിവിധ ബൈബിൾ പരിഭാഷകളിൽ സങ്കീർത്തനപുസ്‌തകത്തിലെ സങ്കീർത്തനങ്ങളുടെയും വാക്യങ്ങളുടെയും നമ്പരുകൾക്ക്‌ വ്യത്യാസമുള്ളത്‌ എന്തുകൊണ്ട്‌?

സങ്കീർത്തനപുസ്‌തകത്തിന്റെ കാര്യത്തിൽ, മൂല എബ്രായ പാഠത്തിലും അതിന്റെ ഗ്രീക്കിലേക്കുള്ള പരിഭാഷയായ സെപ്‌റ്റുവജിന്റിലും പിൻപറ്റിയിരിക്കുന്ന സംഖ്യാവ്യവസ്ഥ വ്യത്യസ്‌തമാണ്‌. എബ്രായപാഠത്തെയാണോ അതോ സെപ്‌റ്റുവജിന്റിനെയാണോ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്‌ എന്നതിനെ ആശ്രയിച്ച്‌ കൂടുതൽ ആധുനികമായ പരിഭാഷകളിൽ നമ്പരുകൾക്കു വ്യത്യാസം കണ്ടേക്കാം.​—⁠4/1, പേജ്‌ 31.