വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താത്‌പര്യജനകമായ ഒരു ലോഗ്‌ബുക്ക്‌

താത്‌പര്യജനകമായ ഒരു ലോഗ്‌ബുക്ക്‌

താത്‌പര്യജനകമായ ഒരു ലോഗ്‌ബുക്ക്‌

പര്യവേക്ഷകനായ റിച്ചാർഡ്‌ ഇ. ബിർഡ്‌ 1928 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ അഞ്ച്‌ അന്റാർട്ടിക്‌ പര്യടനങ്ങൾ നടത്തുകയുണ്ടായി. വ്യക്തിപരമായ ഡയറിക്കുറിപ്പുകളും കൃത്യതയുള്ള ലോഗ്‌ബുക്കുകളും സൂക്ഷിച്ചിരുന്നതു നിമിത്തം അദ്ദേഹത്തിനും സംഘങ്ങൾക്കും കാറ്റിന്റെ ദിശാമാറ്റങ്ങൾ നിർണയിക്കാനും ഭൂപടങ്ങൾ തയ്യാറാക്കാനും അന്റാർട്ടിക്ക ഭൂഖണ്ഡത്തെ കുറിച്ചു ധാരാളം വിവരങ്ങൾ സമാഹരിക്കാനും കഴിഞ്ഞു.

ബിർഡിന്റെ പര്യടനങ്ങൾ ഒരു ലോഗ്‌ സൂക്ഷിക്കുന്നതിന്റെ മൂല്യം എടുത്തു കാണിക്കുന്നു. ഒരു ലോഗിൽ അഥവാ ലോഗ്‌ബുക്കിൽ കപ്പലിന്റെയോ വിമാനത്തിന്റെയോ സഞ്ചാരത്തെ കുറിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിവെക്കുന്നു. യാത്രയ്‌ക്കിടയിൽ സംഭവിച്ച കാര്യങ്ങൾ അവലോകനം ചെയ്യാനോ ഭാവി യാത്രകളിൽ ഉപകാരപ്പെടുന്ന വിവരങ്ങൾ ശേഖരിക്കാനോ പിന്നീട്‌ അത്‌ ഉപയോഗിക്കാൻ കഴിയും.

നോഹയുടെ കാലത്തെ ജലപ്രളയത്തെ കുറിച്ചുള്ള അങ്ങേയറ്റം താത്‌പര്യജനകമായ ഒരു വിവരണം തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നു. ആ ആഗോള പ്രളയം ഒരു വർഷത്തിലധികം നീണ്ടുനിന്നു. പ്രളയത്തിനുള്ള തയ്യാറെടുപ്പായി നോഹയും അവന്റെ ഭാര്യയും അവരുടെ മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരും ചേർന്ന്‌ ഒരു പെട്ടകം പണിതു. ഏതാണ്ട്‌ 40,000 ഘനമീറ്റർ വ്യാപ്‌തമുള്ള ഒരു വലിയ കപ്പൽ ആയിരുന്നു അത്‌. അതു പണിയാൻ 50-ഓ 60-ഓ വർഷം വേണ്ടിവന്നു. എന്തിനാണ്‌ ആ പെട്ടകം പണിതത്‌? ചില മനുഷ്യരെയും ജന്തുക്കളെയും പ്രളയ സമയത്ത്‌ സംരക്ഷിക്കാൻ.​—⁠ഉല്‌പത്തി 7:1-3.

ഫലത്തിൽ, ഉല്‌പത്തി എന്ന ബൈബിൾ പുസ്‌തകത്തിൽ പ്രളയത്തിന്റെ ആരംഭം മുതൽ നോഹയും കുടുംബവും പെട്ടകത്തിൽനിന്നു പുറത്തുകടന്നതുവരെയുള്ള സംഭവങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന, നോഹയുടെ ലോഗ്‌ അടങ്ങിയിട്ടുണ്ടെന്നു പറയാം. ഇന്നു ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം അതിന്‌ എന്തെങ്കിലും പ്രാധാന്യമുണ്ടോ?