വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിത്യജീവൻ തിരഞ്ഞെടുക്കുക

നിത്യജീവൻ തിരഞ്ഞെടുക്കുക

നിത്യജീവൻ തിരഞ്ഞെടുക്കുക

ആളുകൾക്ക്‌ ഇത്രയധികം തിരഞ്ഞെടുപ്പുകൾ നടത്തേണ്ട ഒരു അവസ്ഥ മുമ്പ്‌ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ദൃഷ്ടാന്തമായി, ധരിക്കുന്ന വസ്‌ത്രം, കഴിക്കുന്ന ഭക്ഷണം, ചെയ്യുന്ന ജോലി, താമസിക്കുന്ന സ്ഥലം എന്നിവ മിക്കപ്പോഴും നമ്മൾ തിരഞ്ഞെടുക്കാറുണ്ട്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും, വിവാഹ ഇണയെ സ്വയം തിരഞ്ഞെടുക്കുന്ന രീതിയും നിലവിലുണ്ട്‌. എന്നിരുന്നാലും, മറ്റു തിരഞ്ഞെടുപ്പുകളെയെല്ലാം കവച്ചുവെക്കുന്ന ഒരു തിരഞ്ഞെടുപ്പ്‌ ബൈബിൾ മുഴു മനുഷ്യവർഗത്തിന്റെയും മുമ്പാകെ വെക്കുന്നു.

ബൈബിൾ ഇപ്രകാരം പറയുന്നു: “നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.” (സദൃശവാക്യങ്ങൾ 11:19) കൂടാതെ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”​—⁠യോഹന്നാൻ 17:⁠3.​

അതേ, നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന ഒരു ജീവിതഗതി തിരഞ്ഞെടുക്കാനുള്ള അവസരം സ്രഷ്ടാവ്‌ നമുക്കു വെച്ചുനീട്ടിയിട്ടുണ്ട്‌! നിത്യജീവൻ നേടാൻ നാം എന്താണു ചെയ്യേണ്ടത്‌?

ബൈബിൾ പറയുന്ന പ്രകാരം: ‘നീതിയുടെ മാർഗത്തിൽ ജീവനുണ്ട്‌.’ (സദൃശവാക്യങ്ങൾ 12:28) നമുക്കും നിത്യജീവന്റെ മാർഗത്തിലായിരിക്കുന്ന നീതിമാന്മാരുടെ കൂട്ടത്തിലായിരിക്കാൻ കഴിയും. എങ്ങനെ? നമ്മുടെ ജീവിതം ദൈവേഷ്ടത്തിനും അവന്റെ കൽപ്പനകൾക്കും ചേർച്ചയിലാണ്‌ എന്ന്‌ ഉറപ്പുവരുത്തുകവഴി. (മത്തായി 7:13, 14) അതുകൊണ്ട്‌, ശരിയായ തിരഞ്ഞെടുപ്പു നടത്തിക്കൊണ്ട്‌ നമുക്കു ദൈവത്തിന്റെ ദാനമായ നിത്യജീവൻ പ്രാപിക്കുന്നവരായിരിക്കാം.​—⁠റോമർ 6:23.