വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന ഒരു വീഡിയോ

യുവജനങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന ഒരു വീഡിയോ

യുവജനങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്ന ഒരു വീഡിയോ

യുവജനങ്ങൾ ചോദിക്കുന്നു​—⁠എനിക്ക്‌ എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? * (ഇംഗ്ലീഷ്‌) എന്ന വീഡിയോ തങ്ങളുടെ നടത്തയെ ഗൗരവപൂർവം വിലയിരുത്താൻ അനേകം യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഈടുറ്റ തിരുവെഴുത്തു ബുദ്ധിയുപദേശം, യുവ ക്രിസ്‌ത്യാനികളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ, ദീനായെ കുറിച്ചുള്ള ബൈബിൾ വിവരണത്തെ (ഉല്‌പത്തി 34-ാം അധ്യായം) ആസ്‌പദമാക്കിയുള്ള ഹൃദയസ്‌പർശിയായ ഒരു ആധുനിക നാടകം എന്നിവ ഉൾക്കൊള്ളുന്നതാണ്‌ ഈ വീഡിയോ. മെക്‌സിക്കോയിൽനിന്ന്‌ വീഡിയോയെ കുറിച്ചുള്ള പിൻവരുന്ന അഭിപ്രായങ്ങൾ ലഭിച്ചു.

മാർട്ടാ പറയുന്നു: “വീഡിയോ എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു. അത്‌ എനിക്കുവേണ്ടി തയ്യാറാക്കിയതുപോലെ തോന്നി. അധ്യാപകരെയും സഹപാഠികളെയും ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ അറിയിച്ചാൽ മാത്രം മതി എന്നാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌. അവരോടു സാക്ഷീകരിച്ചുകൊണ്ട്‌ അത്‌ തെളിയിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടിരുന്നു. യഹോവ നൽകുന്ന എല്ലാ വിവരങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്‌, പ്രത്യേകിച്ചും ഈ വീഡിയോയിലേതു പോലെ അവ ഹൃദയത്തെ ആഴത്തിൽ സ്‌പർശിക്കുന്നവ ആയിരിക്കുമ്പോൾ.”

ഹ്വാൻ കാർളോസ്‌ പറയുന്നു: “ഈ വീഡിയോ നിങ്ങളെ ശരിക്കും ഇരുത്തി ചിന്തിപ്പിക്കും. ഒരു യുവാവായ എനിക്കു ചില തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്‌. നാടകത്തിലെ ചില കഥാപാത്രങ്ങളുടേതിനു സമാനമായിരുന്നു എന്റെ ജീവിത രീതി. ഏതാനും വർഷം മുമ്പു ഞാനൊരു കപട ജീവിതമാണു നയിച്ചിരുന്നത്‌. എന്നാൽ അത്തരമൊരു ജീവിതം മോശമായ ഫലങ്ങൾ ഉളവാക്കുമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. ഈ വീഡിയോ കണ്ടശേഷം യഹോവയെ വിശ്വസ്‌തമായി സേവിക്കാൻ ഞാനിപ്പോൾ ദൃഢചിത്തനാണ്‌.”

സൂലെം ഇങ്ങനെ സമ്മതിച്ചു പറയുന്നു: “വീഡിയോ ശരിക്കും എന്റെ ഉള്ളിൽ തട്ടി. ഞാൻ ബൈബിൾ വായിക്കുന്നത്‌ നിറുത്തിയിരുന്നു. അതുപോലെ യഹോവയോടു പ്രാർഥിക്കുന്നതും വല്ലപ്പോഴും മാത്രമായിരുന്നു. വീഡിയോയിലെ യുവജനങ്ങളുടെ വാക്കുകൾ, വീണ്ടും ബൈബിൾ വായന തുടങ്ങാനും യഹോവയോടു പ്രാർഥിക്കാനും എന്നെ പ്രോത്സാഹിപ്പിച്ചു.”

യുവജനങ്ങൾ ഇന്ന്‌ അനേകം വെല്ലുവിളികളെ നേരിടുന്നു. സുഹൃത്തുക്കൾക്ക്‌ അവരുടെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കാനാകും. (സങ്കീർത്തനം 26:4; സദൃശവാക്യങ്ങൾ 13:20) യുവജനങ്ങൾ ചോദിക്കുന്നു​—⁠എനിക്ക്‌ എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? എന്ന വീഡിയോ ഈ കാര്യത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ അനേകരെ സഹായിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ നിർമിച്ചത്‌.