വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്‌ഠമായ രൂപം

സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്‌ഠമായ രൂപം

സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്‌ഠമായ രൂപം

ആഘാപി എന്ന ഗ്രീക്കു പദമാണ്‌ മിക്കപ്പോഴും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ അഥവാ പുതിയ നിയമത്തിൽ “സ്‌നേഹം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.

ആ പദത്തിന്റെ അർഥം വിശദീകരിച്ചുകൊണ്ട്‌ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച * (ഇംഗ്ലീഷ്‌) എന്ന പരാമർശ ഗ്രന്ഥം പറയുന്നു: “പൊതുവേ കരുതപ്പെടുന്നതുപോലെ [ആഘാപി] കേവലം വ്യക്തിപരമായ അടുപ്പത്തിൽ അധിഷ്‌ഠിതമായ വികാരവായ്‌പ്‌ അല്ല. മറിച്ച്‌ ശരിയായതിനോടുള്ള യോജിപ്പിൽ മറ്റേ വ്യക്തിക്കു നന്മ വന്നുകാണാൻ ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ട്‌ തത്ത്വത്തിന്റെയോ കടമയുടെയോ ഔചിത്യത്തിന്റെയോ പേരിൽ നടത്തുന്ന ബോധപൂർവകമായ ശ്രമത്തിൽ അടിസ്ഥാനപ്പെട്ട ധാർമികമോ സാമൂഹികമോ ആയ സ്‌നേഹമാണ്‌ അത്‌. വ്യക്തിപരമായ ശത്രുതയെ മറികടക്കാനും ഒരിക്കലും അതിന്റെ പേരിൽ ശരിയായ തത്ത്വങ്ങൾ ഉപേക്ഷിക്കുകയോ മറ്റുള്ളവരോടു പകരം ചോദിക്കാൻ ശ്രമിക്കുകയോ ചെയ്യാതിരിക്കാനും ആഘാപി (സ്‌നേഹം) ഒരുവനെ സഹായിക്കുന്നു.”

ആഘാപിയിൽ ആഴമേറിയ വികാരങ്ങളും ഉൾപ്പെട്ടേക്കാം. “തമ്മിൽ ഉറ്റ സ്‌നേഹം [ആഘാപി] ഉള്ളവരായിരിപ്പിൻ” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ ഉദ്‌ബോധിപ്പിച്ചു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (1 പത്രൊസ്‌ 4:⁠8) തന്നിമിത്തം ആഘാപിയിൽ മനസ്സ്‌ മാത്രമല്ല ഹൃദയവും ഉൾപ്പെട്ടിരിക്കുന്നു എന്നു പറയാനാകും. സ്‌നേഹത്തിന്റെ ഈ ശ്രേഷ്‌ഠ രൂപത്തിന്റെ ശക്തിയും വ്യാപ്‌തിയും മനസ്സിലാക്കാൻ സഹായിക്കുന്ന ചില തിരുവെഴുത്തുകൾ പരിചിന്തിക്കരുതോ? പിൻവരുന്ന പരാമർശങ്ങൾ സഹായകമായിരുന്നേക്കാം: മത്തായി 5:​43-47; യോഹന്നാൻ 15:​12-14; റോമർ 13:​8-10; എഫെസ്യർ 5:​2, 25, 28; 1 യോഹന്നാൻ 3:​15-18; 4:​16-21.

[അടിക്കുറിപ്പുകൾ]

^ ഖ. 3 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.