നിങ്ങൾക്ക് “കാത്തിരിപ്പിൻ മനോഭാവം” ഉണ്ടോ?
നിങ്ങൾക്ക് “കാത്തിരിപ്പിൻ മനോഭാവം” ഉണ്ടോ?
“യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യത്തിനുവേണ്ടി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തിയും നിങ്ങൾ നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്തി പ്രവൃത്തികളിലും എങ്ങനെയുള്ള ആളുകളായിരിക്കേണ്ടതാണ്!”—2 പത്രൊസ് 3:11, 12, NW.
1, 2. യഹോവയുടെ ദിവസത്തോടുള്ള ബന്ധത്തിൽ “കാത്തിരിപ്പിൻ മനോഭാവം” ഉണ്ടായിരിക്കുന്നതിനെ നമുക്ക് എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
വിരുന്നിനു ക്ഷണിച്ച അതിഥികളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുടുംബത്തെ ഭാവനയിൽ കാണുക. അതിഥികൾ എത്താറായി. വീട്ടുകാരി സദ്യവട്ടത്തിന്റെ അവസാന ഒരുക്കങ്ങൾ നടത്തുന്നതിന്റെ തിരക്കിലാണ്. എല്ലാം തയ്യാറാണെന്ന് ഭർത്താവും കുട്ടികളും ഉറപ്പുവരുത്തുന്നു. എല്ലാവരും വലിയ സന്തോഷത്തിലാണ്. അതേ, മുഴു കുടുംബവും അതിഥികൾ വരുന്നതും കാത്ത് ആകാംക്ഷയോടിരിക്കുകയാണ്, നല്ല സഹവാസവും രുചികരമായ ഭക്ഷണവും ആസ്വദിക്കാമെന്നുള്ള പ്രതീക്ഷയോടെ.
2 ക്രിസ്‌ത്യാനികളായ നാം അതിനെക്കാൾ വലിയ ഒരു സംഗതിക്കായി കാത്തിരിക്കുകയാണ്. എന്തിനുവേണ്ടി? ‘യഹോവയുടെ ദിവസ’ത്തിനുവേണ്ടി! അത് വരുന്നതുവരെ നാം പിൻവരുന്നപ്രകാരം പറഞ്ഞ മീഖാ പ്രവാചകനെപ്പോലെ ആയിരിക്കേണ്ടതുണ്ട്: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും [“കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കും,” NW].” (മീഖാ 7:7) അതു നിഷ്‌ക്രിയത്വത്തെയാണോ സൂചിപ്പിക്കുന്നത്? അല്ല. ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്.
3. 2 പത്രൊസ് 3:11, 12 പറയുന്നതനുസരിച്ച് ക്രിസ്‌ത്യാനികൾക്ക് ഏതു മനോഭാവം ഉണ്ടായിരിക്കണം?
3 കാത്തിരിക്കവേ ഉചിതമായ മനോഭാവം ഉണ്ടായിരിക്കാൻ അപ്പൊസ്‌തലനായ പത്രൊസ് നമ്മെ സഹായിക്കുന്നു. അവൻ പറയുന്നു: “യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യത്തിനുവേണ്ടി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തിയും നിങ്ങൾ നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്തി പ്രവൃത്തികളിലും എങ്ങനെയുള്ള ആളുകളായിരിക്കേണ്ടതാണ്!” (2 പത്രൊസ് 3:11, 12, NW) ഇത് ആശ്ചര്യദ്യോതകമായ ഒരു പ്രസ്‌താവനയാണ് എന്നതു ശ്രദ്ധിക്കുക. പത്രൊസ് ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നില്ല. ദിവ്യനിശ്വസ്‌തമായ തന്റെ രണ്ടു ലേഖനങ്ങളിൽ, ക്രിസ്‌ത്യാനികൾ ഏതുതരം ആളുകൾ ആയിരിക്കേണ്ടതാണെന്ന് അവൻ വിശദീകരിച്ചു. “നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്തി പ്രവൃത്തികളിലും” തുടരാനും അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. യേശുക്രിസ്‌തു “വ്യവസ്ഥിതിയുടെ സമാപനത്തിന്റെ” അടയാളം നൽകിയിട്ട് 30-ഓളം വർഷം കഴിഞ്ഞിരുന്നെങ്കിലും, ക്രിസ്‌ത്യാനികൾ ജാഗ്രത കൈവിടാൻ പാടില്ലായിരുന്നു. (മത്തായി 24:3, NW) അവർ യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യത്തിനായി ‘കാത്തിരിക്കുകയും അത് മനസ്സിൽ അടുപ്പിച്ചു നിറുത്തുകയും’ ചെയ്യേണ്ടിയിരുന്നു.
4. ‘യഹോവയുടെ ദിവസത്തിന്റെ വരവ് മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നതിൽ’ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
4 ‘മനസ്സിൽ അടുപ്പിച്ചു നിറുത്തുക’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം “ത്വരിതപ്പെടുത്തുക” എന്നാണ്. യഹോവയുടെ ദിവസത്തെ അക്ഷരാർഥത്തിൽ ‘ത്വരിതപ്പെടുത്താൻ’ നമുക്ക് തീർച്ചയായും കഴിയില്ല. എന്തിന്, തന്റെ പിതാവിന്റെ മത്തായി 24:36; 25:13) “ത്വരിതപ്പെടുത്തുക” എന്ന പ്രയോഗത്തിന്റെ മൂലക്രിയാപദത്തിന്റെ അർഥം “‘തിടുക്കംകൂട്ടുക’ എന്നാണ്” എന്നും “അതിനാൽ അത് ‘തീക്ഷ്‌ണതയുണ്ടായിരിക്കുക, പ്രവർത്തനക്ഷമമായിരിക്കുക, ഒരു കാര്യം സംബന്ധിച്ച് ചിന്തയുണ്ടായിരിക്കുക’ എന്നിവയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു” എന്നും ഒരു പരാമർശകൃതി വിശദീകരിക്കുന്നു. അതുകൊണ്ട് യഹോവയുടെ ദിവസത്തിന്റെ വരവിനായി അതിയായി ആഗ്രഹിക്കാൻ പത്രൊസ് സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. യഹോവയുടെ ദിവസത്തിന്റെ വരവ് സദാ മനസ്സിൽപ്പിടിച്ചുകൊണ്ട് അവർക്ക് അതു ചെയ്യാൻ കഴിയുമായിരുന്നു. (2 പത്രൊസ് 3:12, NW) “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” ഇപ്പോൾ വളരെ അടുത്തിരിക്കുന്നതിനാൽ, നമുക്കും അതേ മനോഭാവം ഉണ്ടായിരിക്കണം.—യോവേൽ 2:31.
ശത്രുക്കളുടെമേൽ ന്യായവിധി നിർവഹിക്കാനായി യേശുക്രിസ്‌തു വരുന്ന “നാളും നാഴികയും” നമുക്ക് ‘അറിയാൻ’ പോലും പാടില്ല. (“നടത്തയുടെ വിശുദ്ധപ്രവർത്തന”ങ്ങളോടെ കാത്തിരിക്കുക
5. ‘യഹോവയുടെ ദിവസം’ കാണാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
5 യഹോവയുടെ ദിവസത്തെ അതിജീവിക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ ‘നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളാലും ദൈവികഭക്തി പ്രവൃത്തികളാലും’ നാം അത് പ്രകടമാക്കും. ‘നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങൾ’ എന്ന പ്രയോഗം പത്രൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തെ നമ്മുടെ ഓർമയിലേക്ക് കൊണ്ടുവന്നേക്കാം: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. ‘ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ’ എന്നു എഴുതിയിരിക്കുന്നുവല്ലോ.”—1 പത്രൊസ് 1:14-16.
6. വിശുദ്ധരായിരിക്കുന്നതിന് നാം എന്തു ചെയ്യണം?
6 വിശുദ്ധരായിരിക്കുന്നതിന് നാം ശാരീരികവും മാനസികവും ധാർമികവും ആത്മീയവുമായ ശുദ്ധി നിലനിറുത്തേണ്ടത് അനിവാര്യമാണ്. യഹോവയുടെ നാമം വഹിക്കുന്ന വ്യക്തികളെന്ന നിലയിൽ നമ്മെത്തന്നെ വിശുദ്ധരായി കാത്തുകൊണ്ട് നാം “യഹോവയുടെ ദിവസ”ത്തിനായി ഒരുങ്ങുന്നുവോ? ഇക്കാലത്ത് അത്തരം ശുദ്ധി നിലനിറുത്തുക എളുപ്പമല്ല. കാരണം, ലോകത്തിന്റെ ധാർമിക നിലവാരങ്ങൾ ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. (1 കൊരിന്ത്യർ 7:31; 2 തിമൊഥെയൊസ് 3:13) ലോകത്തിന്റെയും നമ്മുടെയും ധാർമിക നിലവാരങ്ങൾക്കിടയിലെ വിടവ് വലുതാകുന്നതായി നാം കണ്ടെത്തുന്നുണ്ടോ? ഇല്ലെങ്കിൽ, ആശങ്കയ്‌ക്ക് കാരണമുണ്ട്. ലോകത്തിന്റേതിനെക്കാൾ ഉയർന്നതെങ്കിലും, നമ്മുടെ വ്യക്തിപരമായ നിലവാരങ്ങൾ അധഃപതിച്ചു വരികയാണോ? എങ്കിൽ, ദൈവപ്രസാദം ലഭിക്കാൻ തക്കവണ്ണം കാര്യങ്ങൾ തിരുത്തുന്നതിന് നാം ക്രിയാത്മകമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
7, 8. (എ) ‘നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിൽ’ ഏർപ്പെടുന്നതിന്റെ പ്രാധാന്യം നാം വിസ്‌മരിച്ചു കളഞ്ഞേക്കാവുന്നത് എങ്ങനെ? (ബി) ഏതു തിരുത്തൽ നടപടികൾ വേണ്ടി വന്നേക്കാം?
7 ഇന്റർനെറ്റിൽ അശ്ലീലം ലഭ്യമായിരിക്കുന്നതിനാലും അത് സ്വകാര്യമായിരുന്ന് കാണാം എന്നതിനാലും, അത്തരം അധാർമിക വിവരങ്ങൾ കാണാൻ മുമ്പ് അവസരമൊന്നും ലഭിച്ചിട്ടില്ലാത്ത ചിലർ ഇപ്പോൾ “ലൈംഗിക തൃഷ്‌ണ ശമിപ്പിക്കാനുള്ള അവസരങ്ങളുടെ അനന്തമായ ശേഖരം” കണ്ടെത്തുന്നുവെന്ന് ഒരു ഡോക്ടർ അഭിപ്രായപ്പെടുന്നു. നാം അത്തരം അശുദ്ധമായ ഇന്റർനെറ്റ് സൈറ്റുകൾ തിരയുന്നെങ്കിൽ “അശുദ്ധമായതൊന്നും തൊടരുത്” എന്ന ബൈബിളിന്റെ കൽപ്പന അവഗണിക്കുകയായിരിക്കും ചെയ്യുക. (യെശയ്യാവു 52:11) അങ്ങനെ ചെയ്യുന്നപക്ഷം, നാം യഥാർഥത്തിൽ ‘യഹോവയുടെ ദിവസത്തിന്റെ വരവ് മനസ്സിൽ അടുപ്പിച്ചു നിറുത്തുക’യായിരിക്കുമോ? അതോ അശുദ്ധമായ വിവരങ്ങൾകൊണ്ട് മനസ്സിനെ മലിനമാക്കിയാലും ശുദ്ധരാകാൻ ഇനിയും സമയമുണ്ടല്ലോ എന്നു ന്യായവാദം ചെയ്‌തുകൊണ്ട് നാം ആ ദിവസത്തെ മനസ്സിൽ നീട്ടിവെക്കുകയായിരിക്കുമോ? ഇക്കാര്യത്തിൽ നമുക്ക് പ്രശ്‌നമുണ്ടെങ്കിൽ, “വ്യാജത്തെ [“മൂല്യരഹിതമായതിനെ,” NW] നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ” എന്ന് യഹോവയോട് അപേക്ഷിക്കേണ്ടത് എത്ര അടിയന്തിരമാണ്!—സങ്കീർത്തനം 119:37.
8 ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ യഹോവയുടെ സാക്ഷികൾക്കിടയിലെ ബഹുഭൂരിപക്ഷം പേരും ദൈവത്തിന്റെ ഉയർന്ന ധാർമിക നിലവാരങ്ങളോടു പറ്റിനിൽക്കുകയും ഈ ലോകത്തിന്റെ അധാർമിക വശീകരണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ കാലത്തിന്റെ അടിയന്തിരതയും “കർത്താവിന്റെ [“യഹോവയുടെ,” NW] ദിവസമോ കള്ളനെപ്പോലെ വരും” എന്ന പത്രൊസിന്റെ മുന്നറിയിപ്പും മനസ്സിൽ 2 പത്രൊസ് 3:10) തങ്ങൾ ‘യഹോവയുടെ ദിവസത്തിന്റെ വരവിനുവേണ്ടി കാത്തിരിക്കുകയും അതിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തുകയും’ ചെയ്യുന്നുവെന്ന് അവരുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. *
പിടിച്ചുകൊണ്ട് അവർ ‘നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിൽ’ തുടരുന്നു. (“ദൈവികഭക്തി പ്രവൃത്തി”കളോടെ കാത്തിരിക്കുക
9. ദൈവികഭക്തി എന്തു ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കണം?
9 യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിറുത്തണമെങ്കിൽ നമുക്കു ‘ദൈവികഭക്തി പ്രവൃത്തികളും’ കൂടിയേതീരൂ. “ദൈവികഭക്തി”യിൽ ദൈവത്തോടുള്ള ആദരവ് ഉൾപ്പെടുന്നു. ഈ ആദരവാണ് ദൈവദൃഷ്ടിയിൽ പ്രസാദകരമായത് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ദൈവികഭക്തിയുടേതായ അത്തരം പ്രവൃത്തികൾക്ക് പിന്നിലെ പ്രചോദക ശക്തി യഹോവയോടുള്ള വിശ്വസ്‌തമായ പറ്റിനിൽപ്പാണ്. “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 2:4) ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ഇച്ഛിക്കുന്നു.’ (2 പത്രൊസ് 3:9) അതുകൊണ്ട് യഹോവയെ കുറിച്ച് പഠിക്കാനും അവനെ അനുകരിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളെ ഊർജിതപ്പെടുത്താൻ ദൈവികഭക്തി നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ?—എഫെസ്യർ 5:1.
10. “ധനത്തിന്റെ വഞ്ചനാത്മക ശക്തി”ക്കെതിരെ നാം ജാഗ്രതപാലിക്കേണ്ടത് എന്തുകൊണ്ട്?
10 ഒന്നാമത് ദൈവരാജ്യം അന്വേഷിക്കുന്നെങ്കിൽ നമ്മുടെ ജീവിതം ദൈവികഭക്തി പ്രവൃത്തികളാൽ സമ്പന്നമാകും. (മത്തായി 6:33) ഭൗതിക കാര്യങ്ങൾ സംബന്ധിച്ച് സമനിലയോടെയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. യേശു ഈ മുന്നറിയിപ്പു നൽകി: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്.” (ലൂക്കൊസ് 12:15) പണസ്‌നേഹത്താൽ നാം അന്ധരായി തീരുന്നതിനെ കുറിച്ച് സങ്കൽപ്പിക്കുക ബുദ്ധിമുട്ടായിരുന്നേക്കാം. എങ്കിലും, ‘ഈ ലോകത്തിന്റെ ചിന്തയും [“ഉത്‌കണ്‌ഠയും,” NW] ധനത്തിന്റെ വഞ്ചനയും [“വഞ്ചനാത്മക ശക്തിയും,” NW]’ ദൈവത്തിന്റെ ‘വചനത്തെ ഞെരുക്കി’യേക്കാം എന്നതു മനസ്സിൽ പിടിക്കുക. (മത്തായി 13:22) ജീവിക്കാനുള്ള വക കണ്ടെത്തുക എളുപ്പമല്ലായിരിക്കാം. അതുകൊണ്ട് ജീവിതം മെച്ചപ്പെടുത്തുന്നതിന് ഒരുപക്ഷേ കുറെ വർഷത്തേക്ക് സ്വന്തം കുടുംബത്തെ വിട്ട് കൂടുതൽ സമ്പന്നമായ ഒരു രാജ്യത്തേക്കു പോകേണ്ടതാണെന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ള അനേകർ വിചാരിക്കുന്നു. ദൈവജനത്തിൽപ്പെട്ട ചിലർ പോലും ഇങ്ങനെ ന്യായവാദം ചെയ്‌തിരിക്കുന്നു. മറ്റൊരു രാജ്യത്തേക്കു പോകുന്നതു മുഖാന്തരം സ്വന്തം കുടുംബത്തിന് ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ അവർക്ക് കഴിഞ്ഞേക്കും. എന്നാൽ, കുടുംബത്തിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മീയതയ്‌ക്ക് എന്തു സംഭവിച്ചേക്കാം? ഭവനത്തിൽ ഉചിതമായ ശിരഃസ്ഥാനം പ്രയോഗിക്കാൻ ആളില്ലെങ്കിൽ യഹോവയുടെ ദിവസത്തെ അതിജീവിക്കാൻ ആവശ്യമായ ആത്മീയത അവർക്ക് ലഭിക്കുമോ?
11. ധനത്തെക്കാൾ പ്രധാനം ദൈവികഭക്തി പ്രവൃത്തികളാണെന്ന് മറ്റൊരു രാജ്യത്തു പോയി ജോലി ചെയ്‌തിരുന്ന ഒരു വ്യക്തി പ്രകടമാക്കിയത് എങ്ങനെ?
11 ജപ്പാനിൽ ജോലി ചെയ്‌തുകൊണ്ടിരുന്ന ഒരു ഫിലിപ്പീൻസുകാരൻ അവിടെവെച്ച് യഹോവയുടെ സാക്ഷികളിൽനിന്ന് ബൈബിൾ സത്യം പഠിച്ചു. ശിരഃസ്ഥാനം സംബന്ധിച്ച തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം, യഹോവയുടെ ആരാധകർ ആയിത്തീരാൻ താൻ കുടുംബത്തെ സഹായിക്കേണ്ടതാണെന്നു തിരിച്ചറിഞ്ഞു. (1 കൊരിന്ത്യർ 11:3) ഫിലിപ്പീൻസിൽ ആയിരുന്ന ഭാര്യ അദ്ദേഹത്തിന്റെ പുതിയ വിശ്വാസത്തെ ശക്തമായി എതിർക്കുകയും കുടുംബത്തെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങൾ പഠിപ്പിക്കാനായി തിരിച്ചുവരുന്നതിനു പകരം അവിടെ നിന്നുകൊണ്ട് പണം അയച്ചുതന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നിരുന്നാലും, കാലത്തിന്റെ അടിയന്തിരതയും പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തയും നിമിത്തം അദ്ദേഹം വീട്ടിലേക്കു തിരിച്ചുപോയി. കുടുംബാംഗങ്ങളോടു സ്‌നേഹപുരസ്സരം ഇടപെടുന്നതിൽ അദ്ദേഹം കാണിച്ച ക്ഷമയ്‌ക്ക് പ്രതിഫലം ലഭിച്ചു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ കുടുംബം സത്യാരാധനയിൽ ഏകീഭവിക്കുകയും ഭാര്യ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുകയും ചെയ്‌തു.
12. ആത്മീയ താത്‌പര്യങ്ങൾക്ക് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകേണ്ടത് എന്തുകൊണ്ട്?
12 തീപിടിച്ച ഒരു കെട്ടിടത്തിലെ ആളുകളുടെ അവസ്ഥയോട് നമ്മുടെ സാഹചര്യത്തെ ഉപമിക്കാവുന്നതാണ്. അഗ്നിക്കിരയായി, തകർന്നുവീഴാറായി നിൽക്കുന്ന ആ കെട്ടിടത്തിൽനിന്ന് ഭൗതിക വസ്‌തുക്കൾ എടുക്കാനായി ഭ്രാന്തമായി ഓടിനടക്കുന്നതു ബുദ്ധിയായിരിക്കുമോ? നമ്മുടെതന്നെയും കുടുംബത്തിന്റെയും ആ കെട്ടിടത്തിലെ മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുന്നതായിരിക്കില്ലേ ഏറ്റവും പ്രധാനം? ഈ ദുഷ്ട വ്യവസ്ഥിതി അതിന്റെ തകർച്ചയോട് അതിശീഘ്രം അടുക്കുകയാണ്, ആളുകളുടെ ജീവൻ അപകടത്തിലാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് നാം തീർച്ചയായും ആത്മീയ താത്‌പര്യങ്ങൾ ഒന്നാമതു വെക്കുകയും ജീവരക്ഷാകരമായ രാജ്യപ്രസംഗവേലയിൽ തീക്ഷ്‌ണതയോടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.—1 തിമൊഥെയൊസ് 4:16.
നാം ‘കറയില്ലാത്തവർ’ ആയിരിക്കണം
13. യഹോവയുടെ ദിവസം ആഗതമാകുമ്പോൾ നാം ഏത് അവസ്ഥയിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു?
13 കാത്തിരിപ്പിൻ മനോഭാവം നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പത്രൊസ് എഴുതുന്നു: ‘പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ [ദൈവം] നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിക്കുക.’ (2 പത്രൊസ് 3:14) നടത്തയുടെ വിശുദ്ധ പ്രവർത്തനങ്ങളിലും ദൈവികഭക്തി പ്രവൃത്തികളിലും ഏർപ്പെടാൻ ഉദ്‌ബോധിപ്പിച്ചതിനു പുറമേ യേശുവിന്റെ വിലയേറിയ രക്തത്താൽ ശുദ്ധീകരിക്കപ്പെട്ടവരായി യഹോവയുടെ മുമ്പാകെ ഒടുവിൽ കാണപ്പെടേണ്ടതിന്റെ പ്രാധാന്യത്തിന് പത്രൊസ് ഊന്നൽ നൽകി. (വെളിപ്പാടു 7:9, 14) ഇത് ഒരു വ്യക്തി യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടമാക്കി യഹോവയുടെ സമർപ്പിതനും സ്‌നാപനമേറ്റവനുമായ ഒരു ദാസനായിത്തീരുന്നത് ആവശ്യമാക്കിത്തീർക്കുന്നു.
14. ‘കറയില്ലാത്തവർ’ ആയിരിക്കുക എന്നതിൽ ഉൾപ്പെടുന്നത് എന്ത്?
14 ‘കറയില്ലാത്ത’വരായി കാണപ്പെടുന്നതിന് പരമാവധി ശ്രമിക്കാൻ പത്രൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്‌തീയ നടത്തയും വ്യക്തിത്വവുമാകുന്ന നമ്മുടെ വസ്‌ത്രങ്ങളിൽ കറ പുരളാതെ, ലോകത്താൽ മലിനമാകാതെ നാം സൂക്ഷിക്കുന്നുണ്ടോ? നമ്മുടെ വസ്‌ത്രത്തിൽ കറ പുരളുന്നെങ്കിൽ അത് നീക്കാനായി നാം ഉടനടി ശ്രമിക്കും. നാം ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വസ്‌ത്രത്തിലാണ് അതെങ്കിൽ അതു ശുചിയാക്കാൻ നാം പ്രത്യേകിച്ചും ശ്രദ്ധയുള്ളവർ ആയിരിക്കും. നമ്മുടെ വ്യക്തിത്വത്തിലെയോ നടത്തയിലെയോ പിഴവു നിമിത്തം നമ്മുടെ ക്രിസ്‌തീയ വസ്‌ത്രങ്ങളിൽ കറ പുരളുന്നെങ്കിൽ ഇതേ വിധത്തിലാണോ നമുക്കു തോന്നുന്നത്?
15. (എ) ഇസ്രായേല്യർ വസ്‌ത്രത്തിന്റെ കോൺതലെക്കു പൊടിപ്പ് ഉണ്ടാക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ ആധുനികകാല ദാസർ വ്യത്യസ്‌തരായി നിലകൊള്ളുന്നത് എന്തുകൊണ്ട്?
15 ഇസ്രായേല്യർ, “വസ്‌ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും” ചെയ്യണമായിരുന്നു. എന്തുകൊണ്ട്? അവർ യഹോവയുടെ കൽപ്പനകൾ ഓർത്ത് അനുസരിച്ചു തങ്ങളുടെ ദൈവത്തിനു “വിശുദ്ധരായിരി”ക്കേണ്ടതിന് ആയിരുന്നു അത്. (സംഖ്യാപുസ്‌തകം 15:38-40) യഹോവയുടെ ആധുനികകാല ദാസർ എന്ന നിലയിൽ നാം ലോകത്തിൽനിന്ന് വ്യത്യസ്‌തരായി നിലകൊള്ളുന്നു. കാരണം, നാം ദിവ്യനിയമങ്ങളും തത്ത്വങ്ങളും പാലിക്കുന്നു. ഉദാഹരണത്തിന്, നാം ധാർമിക ശുദ്ധി നിലനിറുത്തുന്നു, രക്തത്തിന്റെ പവിത്രതയെ ആദരിക്കുന്നു, സകലതരം വിഗ്രഹാരാധനയും ഒഴിവാക്കുന്നു. (പ്രവൃത്തികൾ 15:28, 29) മലിനരാകാതെ നിലകൊള്ളാനുള്ള നിശ്ചയദാർഢ്യത്തെ പ്രതി അനേകർ നമ്മെ ആദരിക്കുന്നു.—യാക്കോബ് 1:27.
നാം ‘കളങ്കമില്ലാത്തവർ’ ആയിരിക്കണം
16. നമ്മെത്തന്നെ ‘കളങ്കമില്ലാത്ത’വരായി സൂക്ഷിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
16 നാം ‘കളങ്കമില്ലാത്ത’വരായി കാണപ്പെടണമെന്നും പത്രൊസ് പറയുന്നു. അത് എങ്ങനെയാണു സാധ്യമാവുക? കറ സാധാരണഗതിയിൽ കഴുകിക്കളയാം. എന്നാൽ കളങ്കം അങ്ങനെയല്ല. ഉള്ളിൽ എന്തോ കുഴപ്പം, പിഴവ് സംഭവിച്ചിട്ടുണ്ട് എന്നാണ് അതു സൂചിപ്പിക്കുന്നത്. ഫിലിപ്പിയിലുള്ള സഹക്രിസ്‌ത്യാനികൾക്ക് അപ്പൊസ്‌തലനായ പൗലൊസ് ഈ ബുദ്ധിയുപദേശം നൽകി: “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ ഫിലിപ്പിയർ 2:14, 15) ഈ ബുദ്ധിയുപദേശം പിൻപറ്റുന്നവരാണെങ്കിൽ നാം പിറുപിറുപ്പും വാദവും ഒഴിവാക്കുകയും ശുദ്ധമായ ആന്തരത്തോടെ ദൈവത്തെ സേവിക്കുകയും ചെയ്യും. യഹോവയോടും അയൽക്കാരോടുമുള്ള സ്‌നേഹം “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കാൻ നമ്മെ പ്രചോദിപ്പിക്കും. (മത്തായി 22:35-40; 24:14) ഇനിയും, ദൈവത്തെയും അവന്റെ വചനമായ ബൈബിളിനെയും കുറിച്ച് പഠിക്കാനായി മറ്റുള്ളവരെ സഹായിക്കാൻ നാം സ്വമനസ്സാലെ സമയം ചെലവഴിക്കുന്നതിന്റെ കാരണം മിക്കയാളുകളും ഉൾക്കൊണ്ടെന്നു വരില്ലെങ്കിലും നാം സുവാർത്ത ഘോഷിക്കുന്നതിൽ തുടരും.
നിഷ്‌കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‌വിൻ. അവരുടെ ഇടയിൽ നിങ്ങൾ . . . ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (17. ക്രിസ്‌തീയ സഭയിലെ പദവികൾക്കായി എത്തിപ്പിടിക്കുമ്പോൾ നമ്മുടെ ആന്തരം എന്തായിരിക്കണം?
17 ‘കളങ്കമില്ലാത്ത’വരായി കാണപ്പെടാൻ ആഗ്രഹിക്കുന്നതിനാൽ, സകല കാര്യങ്ങളിലെയും നമ്മുടെ ആന്തരം നാം പരിശോധിക്കേണ്ടതുണ്ട്. സമ്പത്തോ അധികാരമോ നേടുന്നതുപോലുള്ള സ്വാർഥ ലക്ഷ്യങ്ങൾക്കായി കാര്യങ്ങൾ ചെയ്യുന്ന ലോകത്തിന്റെ രീതി നാം ഉപേക്ഷിച്ചിരിക്കുന്നു. ക്രിസ്‌തീയ സഭയിലെ സേവന പദവികളിൽ എത്താൻ ശ്രമിക്കുന്നെങ്കിൽ നമ്മുടെ ആന്തരം ശുദ്ധവും നാം എല്ലായ്‌പോഴും യഹോവയോടും മറ്റുള്ളവരോടുമുള്ള സ്‌നേഹത്താൽ പ്രചോദിതരും ആയിരിക്കട്ടെ. സന്തോഷത്തോടും യഹോവയെയും തങ്ങളുടെ സഹവിശ്വാസികളെയും സേവിക്കാനുള്ള എളിയ ആഗ്രഹത്തോടുംകൂടെ ആത്മീയരായ പുരുഷന്മാർ “അദ്ധ്യക്ഷസ്ഥാനം കാംക്ഷി”ക്കുന്നതായി കാണുന്നത് നവോന്മേഷപ്രദമാണ്. (1 തിമൊഥെയൊസ് 3:1; 2 കൊരിന്ത്യർ 1:24) യഥാർഥത്തിൽ, മൂപ്പന്മാരായി സേവിക്കാൻ യോഗ്യരായവർ ‘ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടുമാണ് മേയിക്കുന്നത്.’—1 പത്രൊസ് 5:1-4.
നാം “സമാധാന”ത്തിൽ ആയിരിക്കണം
18. ഏതു ഗുണങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പേരുകേട്ടവരാണ്?
18 അവസാനമായി, നാം “സമാധാനത്തോടെ” കാണപ്പെടണമെന്നു പത്രൊസ് പറയുന്നു. ഈ വ്യവസ്ഥയ്‌ക്ക് അനുസൃതമായി ജീവിക്കണമെങ്കിൽ യഹോവയുമായും അയൽക്കാരുമായും നാം സമാധാനത്തിൽ ആയിരിക്കേണ്ടതുണ്ട്. “തമ്മിൽ ഉററ സ്‌നേഹം” ഉണ്ടായിരിക്കേണ്ടതിന്റെയും സഹക്രിസ്‌ത്യാനികളുമായി എല്ലായ്‌പോഴും സമാധാനത്തിലായിരിക്കേണ്ടതിന്റെയും പ്രാധാന്യത്തിന് പത്രൊസ് ഊന്നൽ നൽകുന്നു. (1 പത്രൊസ് 2:17; 3:10, 11; 4:8; 2 പത്രൊസ് 1:5-7) നമ്മുടെ സമാധാനം നിലനിറുത്തുന്നതിന് നമുക്ക് തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കണം. (യോഹന്നാൻ 13:34, 35; എഫെസ്യർ 4:1, 2) അന്താരാഷ്‌ട്ര കൺവെൻഷനുകളുടെ സമയത്ത് നമ്മുടെ സ്‌നേഹവും സമാധാനവും വിശേഷിച്ചും പ്രകടമാണ്. 1999-ൽ കോസ്റ്ററിക്കയിലെ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ എത്തിയ പ്രതിനിധികളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ വന്ന പ്രാദേശിക സാക്ഷികൾ നിമിത്തം തന്റെ വിൽപ്പനസ്ഥലം മറഞ്ഞുപോയതായി കണ്ട് ഒരു വിൽപ്പനക്കാരൻ അസ്വസ്ഥനായി. എന്നാൽ, പ്രാദേശിക സാക്ഷികൾക്ക് പ്രതിനിധികളെ വ്യക്തിപരമായി അറിയില്ലായിരുന്നെങ്കിലും, അവർക്കു നൽകിയ ഊഷ്‌മളമായ സ്വീകരണത്തിൽ സ്‌നേഹവും സമാധാനവും പ്രകടമായിരുന്നതായി രണ്ടാം ദിവസം ഈ വിൽപ്പനക്കാരൻ ശ്രദ്ധിച്ചു. അവസാന ദിവസം അദ്ദേഹം സ്വീകരണത്തിൽ പങ്കുചേരുകയും ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും ചെയ്‌തു.
19. സഹവിശ്വാസികളുമായി സമാധാനത്തിൽ ആയിരിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
സങ്കീർത്തനം 37:11; 2 പത്രൊസ് 3:13) ഒരു സഹവിശ്വാസിയുമായി സമാധാനത്തിലായിരിക്കുക എന്നത് നമുക്ക് ബുദ്ധിമുട്ടാണെന്നു വിചാരിക്കുക. പറുദീസാഭൂമിയിൽ ആ വ്യക്തിയോടൊപ്പം സമാധാനത്തിൽ വസിക്കുന്നതായി നമുക്ക് വിഭാവന ചെയ്യാൻ കഴിയുമോ? ഒരു സഹോദരന് നമുക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ, നാം ഉടനടി അദ്ദേഹവുമായി ‘നിരന്നുകൊള്ളേണ്ടതാണ്.’ (മത്തായി 5:23, 24) ഇത് വളരെ പ്രധാനമാണ്. കാരണം അങ്ങനെ ചെയ്‌താൽ മാത്രമേ യഹോവയുമായി നമുക്കു സമാധാനത്തിൽ ആയിരിക്കാനാകൂ.—സങ്കീർത്തനം 35:27, NW; 1 യോഹന്നാൻ 4:20.
19 ആത്മീയ സഹോദരീസഹോദരന്മാരുമായി സമാധാനത്തിൽ ആയിരിക്കുന്നതിലുള്ള നമ്മുടെ ആത്മാർഥത, യഹോവയുടെ ദിവസത്തിനും അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിനുമായി നാം എത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. (20. നാം ഏതു വിധങ്ങളിൽ “കാത്തിരിപ്പിൻ മനോഭാവം” പ്രകടമാക്കണം?
20 നാം വ്യക്തിപരമായി ‘യഹോവയുടെ ദിവസത്തിന്റെ വരവിനുവേണ്ടി കാത്തിരിക്കുകയും അതിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തുകയും’ ചെയ്യുന്നുണ്ടോ? ഈ അധർമ ലോകത്തിൽ വിശുദ്ധരായി നിലകൊള്ളുന്നതിലൂടെ, ദുഷ്ടതയ്‌ക്ക് അന്ത്യം വന്നുകാണാനുള്ള നമ്മുടെ അതിയായ ആഗ്രഹം നാം പ്രകടമാക്കുന്നു. കൂടാതെ, നമ്മുടെ ദൈവികഭക്തി പ്രവൃത്തികൾ യഹോവയുടെ ദിവസത്തിന്റെ വരവിനും രാജ്യഭരണത്തിൻ കീഴിലെ ജീവിതത്തിനും വേണ്ടി നാം അതിയായി വാഞ്‌ഛിക്കുന്നു എന്നു തെളിയിക്കുന്നു. നമ്മുടെ സഹാരാധകരുമായി സമാധാനത്തിലായിരിക്കാനുള്ള നമ്മുടെ ശ്രമം, സമാധാനപൂർണമായ പുതിയ ലോകത്തിൽ ജീവിക്കുന്നതിനുള്ള നമ്മുടെ പ്രതീക്ഷയെ പ്രതിഫലിപ്പിക്കുന്നു. ഈ വിധങ്ങളിൽ, നമുക്ക് “കാത്തിരിപ്പിൻ മനോഭാവം” ഉണ്ടെന്നും ‘യഹോവയുടെ ദിവസത്തിന്റെ വരവിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നു’വെന്നും നാം പ്രകടമാക്കുന്നു.
[അടിക്കുറിപ്പ്]
^ ഖ. 8 ഉദാഹരണങ്ങൾക്കായി, 2000 ജനുവരി 1-ാം ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജും യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1997-ന്റെ (ഇംഗ്ലീഷ്) 51-ാം പേജും കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• ‘യഹോവയുടെ ദിവസത്തിന്റെ വരവിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തുക’ എന്നതിന്റെ അർഥമെന്ത്?
• നമ്മുടെ നടത്തയോടുള്ള ബന്ധത്തിൽ “കാത്തിരിപ്പിൻ മനോഭാവം” എങ്ങനെയാണ് പ്രകടമാക്കപ്പെടുന്നത്?
• “ദൈവികഭക്തി പ്രവൃത്തികൾ” അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയുടെ മുമ്പാകെ “കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ” കാണപ്പെടണമെങ്കിൽ നാം എന്തു ചെയ്യണം?
[അധ്യയന ചോദ്യങ്ങൾ]
[11 -ാം പേജിലെ ചിത്രം]
നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങൾ ‘കാത്തിരിപ്പിൻ മനോഭാവത്തെ’ പ്രതിഫലിപ്പിക്കുന്നു
[12 -ാം പേജിലെ ചിത്രം]
രാജ്യപ്രസംഗവേല ജീവരക്ഷാകരമാണ്
[14 -ാം പേജിലെ ചിത്രം]
യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ നമുക്ക് മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാം