മുമ്പും പിമ്പും—മാറ്റംവരുത്താനുള്ള ധൈര്യം ലഭിച്ചു
“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”
മുമ്പും പിമ്പും—മാറ്റംവരുത്താനുള്ള ധൈര്യം ലഭിച്ചു
മെക്‌സിക്കോയിലുള്ള സാൻഡ്ര എന്ന സ്‌ത്രീ, കുടുംബത്തിലെ തലതിരിഞ്ഞ സന്തതി എന്നാണു സ്വയം വിശേഷിപ്പിച്ചത്. അവഗണനയും സ്‌നേഹരാഹിത്യവും അവളുടെ കൗമാര ജീവിതത്തെ താറുമാറാക്കി. അവൾ പറയുന്നു: “ശൂന്യതാബോധവും എന്റെ അസ്‌തിത്വത്തെയും ജീവിതത്തെയും കുറിച്ചുള്ള അനേകം സംശയങ്ങളും കൗമാരത്തിലായിരുന്ന എന്നെ സദാ അലട്ടിക്കൊണ്ടിരുന്നു.”
ഹൈസ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ, പിതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന വീഞ്ഞ് എടുത്ത് സാൻഡ്ര കുടിക്കുമായിരുന്നു. പിന്നെ, അവൾ സ്വന്തമായി മദ്യം വാങ്ങി ഉപയോഗിക്കാൻ തുടങ്ങി, അങ്ങനെ മദ്യത്തിന് അടിമയായിത്തീർന്നു. “ജീവിക്കാൻ എനിക്ക് തീരെ ആഗ്രഹം ഇല്ലായിരുന്നു,” അവൾ സമ്മതിക്കുന്നു. നിരാശമൂത്ത സാൻഡ്ര മയക്കുമരുന്നിലേക്കു തിരിഞ്ഞു. അവൾ പറയുന്നു: “എന്റെ പ്രശ്‌നങ്ങൾ മറക്കാൻ എന്നെ സഹായിച്ചത് ഞാൻ ബാഗിൽ കൊണ്ടുനടന്നിരുന്ന വസ്‌തുക്കളാണ്: ഒരു കുപ്പി, ഏതാനും ഗുളികകൾ, അല്ലെങ്കിൽ അൽപ്പം കഞ്ചാവ്.”
വൈദ്യശാസ്‌ത്ര പഠനം പൂർത്തിയാക്കിയ സാൻഡ്ര കൂടുതൽ മദ്യാസക്തയായിത്തീർന്നു. അവൾ ആത്മഹത്യാശ്രമവും നടത്തി. എന്നാൽ, അവൾ മരിച്ചില്ല.
ആത്മീയ സഹായത്തിനും വൈകാരിക പിന്തുണയ്‌ക്കുമായി സാൻഡ്ര പല മതങ്ങളിലേക്കും തിരിഞ്ഞു. പക്ഷേ ഫലമുണ്ടായില്ല. സകല പ്രതീക്ഷയും അസ്‌തമിച്ച് നിരാശിതയായ അവൾ പലതവണ ദൈവത്തോട് പിൻവരുന്നവിധം കരഞ്ഞപേക്ഷിച്ചു: “അങ്ങ് എവിടെയാണ്? എന്താണ് എന്നെ സഹായിക്കാത്തത്?” ആത്മാഭിമാനം പൂർണമായി നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ അവളെ കണ്ടുമുട്ടിയത്. ഇത് ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ” എന്ന അറിവ് സാൻഡ്രയുടെ ഹൃദയത്തെ ആഴമായി സ്‌പർശിച്ചു.—സങ്കീർത്തനം 34:18.
ആദാമിൽനിന്ന് പാപവും അപൂർണതയും അവകാശപ്പെടുത്തിയിരിക്കുന്നതിനാൽ നമുക്കു തെറ്റുപറ്റുമെന്ന് യഹോവയാം ദൈവത്തിന് അറിയാം എന്ന വസ്‌തുത മനസ്സിലാക്കാൻ ബൈബിൾ അധ്യാപിക അവളെ സഹായിച്ചു. നീതിനിഷ്‌ഠമായ നിലവാരങ്ങൾ പൂർണമായി പാലിക്കാൻ നമുക്കാവില്ലെന്നു ദൈവം മനസ്സിലാക്കുന്നുണ്ട് എന്നു സാൻഡ്ര തിരിച്ചറിഞ്ഞു. (സങ്കീർത്തനം 51:5; റോമർ 3:23; 5:12, 18) യഹോവ നമ്മുടെ ബലഹീനതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നമുക്ക് ചെയ്യാവുന്നതിലധികം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ലെന്നും പഠിച്ചപ്പോൾ അവൾക്കു സന്തോഷമായി. സങ്കീർത്തനക്കാരൻ പിൻവരുന്നവിധം ചോദിച്ചു: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?”—സങ്കീർത്തനം 130:3.
സാൻഡ്രയ്‌ക്ക് വളരെയധികം സന്തോഷം പകർന്ന ഒരു സുപ്രധാന ബൈബിൾ സത്യം യേശുക്രിസ്‌തുവിന്റെ മറുവിലയാഗം സംബന്ധിച്ചുള്ളതായിരുന്നു. അതിലൂടെ യഹോവ, അനുസരണമുള്ള മനുഷ്യർക്ക് അവർ അപൂർണരായിരുന്നിട്ടുകൂടി നീതിനിഷ്‌ഠമായ ഒരു നില കരുണാപൂർവം പ്രദാനം ചെയ്യുന്നു. (1 യോഹന്നാൻ 2:2; 4:9, 10) അതേ, നമുക്ക് ‘അതിക്രമങ്ങളുടെ മോചനം’ കൈവരിക്കാനും അങ്ങനെ വിലകെട്ടവരാണെന്ന തോന്നലിനെ മറികടക്കാനുള്ള സഹായം സ്വീകരിക്കാനും കഴിയും.—എഫെസ്യർ 1:7.
അപ്പൊസ്‌തലനായ പൗലൊസിന്റെ മാതൃകയിൽനിന്ന് സാൻഡ്ര വിലയേറിയ പാഠങ്ങൾ ഉൾക്കൊണ്ടു. തന്റെ കഴിഞ്ഞകാല പാപങ്ങൾ കരുണാപൂർവം ക്ഷമിക്കുകയും സദാ തന്നോടൊപ്പമുണ്ടായിരുന്ന ബലഹീനതകളെ തരണം ചെയ്യാനുള്ള കഠിന പോരാട്ടത്തിൽ തന്നെ സഹായിക്കുകയും ചെയ്‌തതിലുള്ള ദൈവത്തിന്റെ ദയയെ പൗലൊസ് വളരെയേറെ വിലമതിച്ചിരുന്നു. (റോമർ 7:15-25; 1 കൊരിന്ത്യർ 15:9, 10) അവൻ തന്റെ ജീവിതഗതിക്ക് മാറ്റംവരുത്തി, ദൈവാംഗീകാരമുള്ള പാതയിൽ ആയിരിക്കാനായി ‘തന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കി.’ (1 കൊരിന്ത്യർ 9:27) തന്റെമേൽ ആധിപത്യം പുലർത്താൻ പാപപൂർണമായ ചായ്‌വുകളെ അവൻ അനുവദിച്ചില്ല.
ബലഹീനതകൾ സാൻഡ്രയെ വേട്ടയാടി. എങ്കിലും, അവൾ അവയോട് സങ്കീർത്തനം 55:22; യാക്കോബ് 4:8) ദൈവത്തിനു തന്നിലുള്ള വ്യക്തിപരമായ താത്‌പര്യം തിരിച്ചറിഞ്ഞതോടെ ജീവിതത്തിനു സമൂല പരിവർത്തനം വരുത്താൻ അവൾക്കു കഴിഞ്ഞു. “മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിനായി മുഴുസമയം ചെലവഴിക്കുന്നതിന്റെ സന്തോഷം എനിക്കുണ്ട്,” അവൾ പറയുന്നു. യഹോവയെ അറിയാൻ തന്റെ മൂത്ത സഹോദരിയെയും അനുജത്തിയെയും സഹായിക്കുന്നതിനുള്ള പദവിയും അവൾക്കു ലഭിച്ചു. അവൾ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽ തന്റെ വൈദ്യശാസ്‌ത്ര കഴിവുകൾ സ്വമേധയാ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ അവൾ ‘നന്മ ചെയ്‌തു’കൊണ്ടിരിക്കുന്നു.—ഗലാത്യർ 6:10
പൊരുതിനിന്നു. അവയെ തരണം ചെയ്യാനുള്ള സഹായത്തിനായി അവൾ യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുകയും അവന്റെ കരുണ തേടുകയും ചെയ്‌തു. (സാൻഡ്രയുടെ ദുശ്ശീലങ്ങളോ? ആത്മവിശ്വാസത്തോടെ അവൾ പറയുന്നു: “എന്റെ മനസ്സ് ശുദ്ധമാണ്. ഞാൻ മേലാൽ മദ്യപിക്കുകയോ പുകവലിക്കുകയോ മയക്കുമരുന്നു ദുരുപയോഗിക്കുകയോ ചെയ്യുന്നില്ല. എനിക്ക് അവയൊന്നും ആവശ്യമില്ല. ഞാൻ എന്താണോ അന്വേഷിച്ചത് അതു കണ്ടെത്തിയിരിക്കുന്നു.”
[9 -ാം പേജിലെ ആകർഷക വാക്യം]
“ഞാൻ എന്താണോ അന്വേഷിച്ചത് അതു കണ്ടെത്തിയിരിക്കുന്നു”
[9 -ാം പേജിലെ ചതുരം]
ഫലകരമെന്നു തെളിഞ്ഞ ബൈബിൾ തത്ത്വങ്ങൾ
ദുഷിപ്പിക്കുന്ന ആസക്തികളിൽനിന്ന് വിമുക്തരാകാൻ അനേകരെ സഹായിച്ച ചില ബൈബിൾ തത്ത്വങ്ങൾ ഇതാ:
“ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) അശുദ്ധമായ ശീലങ്ങൾ ഒഴിവാക്കി തങ്ങളെത്തന്നെ ശുദ്ധരാക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു.
“യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു.” (സദൃശവാക്യങ്ങൾ 8:13) ദൈവത്തോടുള്ള ആദരപൂർവകമായ ഭയം മയക്കുമരുന്നു ദുരുപയോഗം ഉൾപ്പെടെയുള്ള ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ഒരുവനെ സഹായിക്കുന്നു. അത് യഹോവയെ പ്രസാദിപ്പിക്കുമെന്നു മാത്രമല്ല, ആ വ്യക്തിയെ ഭയാനകമായ രോഗങ്ങളിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.
‘ഭരണകർത്താക്കൾക്കും അധികാരികൾക്കും കീഴടങ്ങിയിരിക്കുകയും അവരെ അനുസരിക്കുകയും ചെയ്യുക.’ (തീത്തൊസ് 3:1, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പല സ്ഥലങ്ങളിലും, ചിലതരം മയക്കുമരുന്നുകൾ കൈവശം വെക്കുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമാണ്. സത്യക്രിസ്‌ത്യാനികൾ നിയമവിരുദ്ധമായ മയക്കുമരുന്നുകൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.