വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമയും സ്ഥിരോത്സാഹവും സന്തുഷ്ട ഫലങ്ങൾ ഉളവാക്കുന്നു

ക്ഷമയും സ്ഥിരോത്സാഹവും സന്തുഷ്ട ഫലങ്ങൾ ഉളവാക്കുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ക്ഷമയും സ്ഥിരോത്സാഹവും സന്തുഷ്ട ഫലങ്ങൾ ഉളവാക്കുന്നു

അന്ത്യനാളുകളിൽ ‘അനേകരുടെയും സ്‌നേഹം തണുത്തുപോകും’ എന്ന്‌ യേശുക്രിസ്‌തു മുൻകൂട്ടി പറഞ്ഞു. അതിനാൽ, ഇന്ന്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾക്ക്‌ പൊതുവെ രാജ്യസുവാർത്തയിൽ താത്‌പര്യമില്ല. ചിലർ മതത്തെ അവജ്ഞയോടെ വീക്ഷിക്കുകപോലും ചെയ്യുന്നു.​—⁠മത്തായി 24:12, 14.

എങ്കിൽപ്പോലും, വിശ്വാസവും ക്ഷമയും പ്രകടമാക്കിക്കൊണ്ട്‌ രാജ്യഘോഷകർ ഈ വെല്ലുവിളിയെ വിജയകരമായി നേരിടുന്നു. ചെക്ക്‌ റിപ്പബ്ലിക്കിൽനിന്നുള്ള പിൻവരുന്ന അനുഭവം കാണിക്കുന്നത്‌ അതാണ്‌.

സാക്ഷികളായ രണ്ടു സ്‌ത്രീകൾ വാതിൽക്കൽ നിന്നുകൊണ്ട്‌ ഒരു സ്‌ത്രീയോടു സംസാരിച്ചു. പക്ഷേ, കതക്‌ അടച്ചിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്‌ത്രീ വാതിൽ അൽപ്പം തുറന്ന്‌ കൈ മാത്രം പുറത്തേക്കു നീട്ടി സാക്ഷികൾ നൽകിയ വീക്ഷാഗോപുരവും ഉണരുക!യും വാങ്ങി. തുടർന്ന്‌ “നന്ദി” എന്നു പറയുന്നതു കേട്ടു, വാതിലും അടഞ്ഞു. “ഇവിടെ ഇനി വരണമോ?” സാക്ഷികൾ ചിന്തിച്ചു. പയനിയർ അഥവാ മുഴുസമയ ശുശ്രൂഷക ആയ അവരിൽ ഒരാൾ മടങ്ങിച്ചെല്ലാൻ തീരുമാനിച്ചു. എങ്കിലും പഴയ അനുഭവംതന്നെയാണ്‌ ഉണ്ടായത്‌. ഒരു വർഷത്തേക്ക്‌ അങ്ങനെ തുടർന്നു.

തന്റെ സമീപനത്തിൽ മാറ്റംവരുത്തണമെന്നു തീരുമാനിച്ച ആ പയനിയർ സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. അടുത്ത തവണ മാസികകൾ കൊടുത്തപ്പോൾ അവർ സൗഹൃദഭാവത്തോടെ “സുഖമാണോ, മാസികകൾ എങ്ങനെയുണ്ട്‌?” എന്നും മറ്റും ചോദിച്ചു. ആദ്യമൊക്കെ പ്രതികരണമൊന്നും ലഭിച്ചില്ല. എങ്കിലും, ഏതാനും സന്ദർശനങ്ങളെ തുടർന്ന്‌ ആ സ്‌ത്രീക്ക്‌ മാറ്റംവന്നുതുടങ്ങി. ഒരിക്കൽ അവർ കതക്‌ മലർക്കെ തുറന്നെങ്കിലും കാര്യമായൊന്നും സംസാരിച്ചില്ല.

വാതിൽക്കൽവെച്ചു സംസാരിക്കാൻ ആ സ്‌ത്രീ മടി കാണിച്ചതിനാൽ, താൻ അവിടെ ചെല്ലുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ടും ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തുകൊണ്ടും ഉള്ള ഒരു കത്ത്‌ അവർക്ക്‌ എഴുതാൻ ആ പയനിയർ തീരുമാനിച്ചു. ഒന്നരവർഷത്തെ ക്ഷമയോടെയുള്ള ശ്രമത്തിന്റെ ഫലമായി, അവരുമായി ഒരു ബൈബിളധ്യയനം ആരംഭിക്കാൻ പയനിയർക്കു കഴിഞ്ഞു. പിന്നീട്‌ ആ സ്‌ത്രീ ഇപ്രകാരം പറഞ്ഞപ്പോൾ ആ പയനിയർക്ക്‌ അതിശയവും പ്രോത്സാഹനവും തോന്നി: “നിങ്ങൾ എനിക്കു മാസികകൾ തരാൻ തുടങ്ങിയപ്പോൾ മുതലാണ്‌ ഞാൻ ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയത്‌.”

യഥാർഥത്തിൽ, ക്ഷമയും സ്ഥിരോത്സാഹവും രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ സന്തുഷ്ട ഫലങ്ങൾ ഉളവാക്കുന്നു.​—⁠മത്തായി 28:19, 20.