വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സത്യസഭ’ ഒന്നു മാത്രമോ?

‘സത്യസഭ’ ഒന്നു മാത്രമോ?

‘സത്യസഭ’ ഒന്നു മാത്രമോ?

“ഒരു ക്രിസ്‌തു മാത്രം ഉള്ളതുപോലെ, ക്രിസ്‌തുവിന്‌ ഒരു ശരീരം, ഒരു മണവാട്ടി മാത്രമാണ്‌ ഉള്ളത്‌​—⁠‘കാതോലികവും അപ്പൊസ്‌തലികവുമായ ഏക സഭ.’”​—⁠ഡൊമിനൂസ്‌ യേസുസ്‌.

അങ്ങനെയാണ്‌, റോമൻ കത്തോലിക്ക കർദിനാളായ യോസഫ്‌ റാറ്റ്‌സിംഗർ ഒരു സത്യസഭയേ ഉണ്ടായിരിക്കാനാവൂ എന്ന തന്റെ സഭാപഠിപ്പിക്കൽ വിശദീകരിച്ചത്‌. ആ സഭ, “ക്രിസ്‌തുവിന്റെ ഏക സഭയായ കത്തോലിക്ക സഭ”യാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.

“യഥാർഥത്തിൽ സഭകൾ എന്നു വിളിക്കാനാവില്ല”

ഡൊമിനൂസ്‌ യേസുസ്‌ പ്രമാണം യാതൊരു വിധത്തിലും “മറ്റു മതങ്ങളോടുള്ള ബന്ധത്തിൽ ഉന്നതഭാവമോ അവയോടുള്ള അനാദരവോ പ്രതിഫലിപ്പിക്കുന്നില്ല” എന്ന്‌ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ തറപ്പിച്ചു പറഞ്ഞെങ്കിലും, പ്രൊട്ടസ്റ്റന്റ്‌ സഭാ നേതൃത്വം അതിനോടു ശക്തമായി പ്രതികരിച്ചു. ഉദാഹരണത്തിന്‌, ഉത്തര അയർലണ്ടിലെ ബെൽഫാസ്റ്റിൽ, 2001 ജൂണിൽ നടന്ന പ്രസ്‌ബിറ്റേറിയൻ പൊതു സമ്മേളനത്തിൽവെച്ച്‌ ഒരു ശുശ്രൂഷകൻ “രണ്ടാം വത്തിക്കാനു ശേഷം നിലവിൽ വന്നിരിക്കുന്ന തുറന്ന ചിന്താഗതി നിമിത്തം . . . ഭയപരവശരായിത്തീർന്ന കത്തോലിക്ക സഭയിലെ ഒരു പ്രബല വിഭാഗ”മാണ്‌ ഈ പ്രമാണത്തിനു പിന്നിലെന്ന്‌ തുറന്നടിച്ചു.

ഈ പ്രമാണം “രണ്ടാം വത്തിക്കാനു മുമ്പുള്ള [കത്തോലിക്ക സഭയുടെ] നിലപാടിലേക്കുള്ള ഒരു തിരിച്ചുപോക്ക്‌” ആണെങ്കിൽ അത്‌ തന്നെ “അങ്ങേയറ്റം നിരാശനാക്കു”മെന്ന്‌ ചർച്ച്‌ ഓഫ്‌ അയർലണ്ടിന്റെ മെത്രാപ്പൊലീത്താ റോബിൻ ഇംസ്‌ പറഞ്ഞു. ചില കത്തോലിക്ക ഉപദേശങ്ങൾ സ്വീകരിക്കാത്ത സഭകളെ “യഥാർഥത്തിൽ സഭകൾ എന്നു വിളിക്കാനാവില്ല” എന്ന വത്തിക്കാന്റെ അവകാശവാദത്തെ കുറിച്ച്‌ അഭിപ്രായപ്പെടുകയിൽ ഇംസ്‌ പറഞ്ഞു: “എന്റെ അഭിപ്രായത്തിൽ അത്‌ അവഹേളനാപരമാണ്‌.”

ഡൊമിനൂസ്‌ യേസുസിനു പിന്നിലെ പ്രചോദനം എന്തായിരുന്നു? മത ആപേക്ഷികത എന്ന ആശയം റോമൻ കത്തോലിക്ക ഭരണസംവിധാനത്തെ വളരെ ആശങ്കാകുലരാക്കിയതായി കാണപ്പെടുന്നു. ദി ഐറിഷ്‌ ടൈംസ്‌ പറയുന്നതനുസരിച്ച്‌, “എല്ലാ മതങ്ങളും നല്ലതാണെന്ന്‌ അടിസ്ഥാനപരമായി പ്രസ്‌താവിക്കുന്ന ഒരു ദൈവശാസ്‌ത്രത്തിന്റെ ആവിർഭാവം . . . കർദിനാൾ റാറ്റ്‌സിംഗറിന്റെ ഉറക്കം കെടുത്തി.” മത ആപേക്ഷികത എന്ന കാഴ്‌ചപ്പാടായിരിക്കാം ഏക സത്യസഭയെ കുറിച്ചുള്ള പ്രസ്‌താവന നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

നിങ്ങൾ ഏതു സഭാംഗമാണ്‌ എന്നതിനു പ്രസക്തിയുണ്ടോ?

ഒരു സത്യസഭയേ ഉണ്ടായിരിക്കാനാകൂ എന്ന ഏതൊരു ആശയത്തെക്കാളും കൂടുതൽ ന്യായവും ആകർഷകവുമായി ചിലർക്കു തോന്നുന്നത്‌ “മത ആപേക്ഷികത”യോ “എല്ലാ മതങ്ങളും നല്ലതാണെന്ന ദൈവശാസ്‌ത്ര”മോ ആണ്‌. അവരെ സംബന്ധിച്ചിടത്തോളം മതം എന്നത്‌ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ ഒരു കാര്യമാണ്‌. ‘ആത്യന്തികമായി, നിങ്ങൾ ഏതു സഭാംഗമാണ്‌ എന്നതിനു പ്രസക്തിയില്ല’ എന്ന്‌ അവർ പറയുന്നു.

ഈ കാഴ്‌ചപ്പാടിന്റെ ഒരു ഫലമെന്ന നിലയിൽ മതം പിളർന്ന്‌ വ്യത്യസ്‌തമായ അനവധി വിഭാഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽപ്പോലും, അതാണ്‌ കൂടുതൽ തുറന്ന സമീപനമെന്നു തോന്നിയേക്കാം. മതപരമായ അത്തരം വൈവിധ്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉചിതമായ പ്രകടനം മാത്രമാണ്‌ എന്ന അഭിപ്രായമാണ്‌ അനേകർക്കും. എന്നാൽ, എഴുത്തുകാരനായ സ്റ്റീവ്‌ ബ്രൂസ്‌ പറയുന്നതനുസരിച്ച്‌, അത്തരം “മതസഹിഷ്‌ണുത” വാസ്‌തവത്തിൽ “മതപരമായ നിസ്സംഗതയല്ലാതെ മറ്റൊന്നുമല്ല.”​—⁠ഛിദ്രിച്ച ഒരു ഭവനം: പ്രൊട്ടസ്റ്റന്റ്‌ മതം, സഭാ പിളർപ്പ്‌, മതേതരവത്‌കരണം (ഇംഗ്ലീഷ്‌).

അപ്പോൾ, ഏതാണ്‌ ശരിയായ കാഴ്‌ചപ്പാട്‌? ഒരു സത്യസഭയേ ഉള്ളോ? റോമൻ കത്തോലിക്ക സഭ ആണോ ഏക സത്യസഭ? മറ്റു സഭകളെയും ദൈവം തുല്യപ്രാധാന്യത്തോടെ സ്വീകരിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളിൽ സ്രഷ്ടാവുമായുള്ള നമ്മുടെ ബന്ധം ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇക്കാര്യം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം എന്താണെന്ന്‌ അറിയേണ്ടതു പ്രധാനമാണ്‌. അത്‌ എങ്ങനെ സാധിക്കും? ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിൾ പരിശോധിച്ചുകൊണ്ട്‌. (പ്രവൃത്തികൾ 17:11; 2 തിമൊഥെയൊസ്‌ 3:16, 17) ഏക സത്യസഭയെ കുറിച്ച്‌ അതിന്‌ എന്താണു പറയാനുള്ളതെന്ന്‌ നമുക്കു നോക്കാം.