വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘മുള്ളിന്റെ നേരെ ഉതെക്കുന്നുവോ?’

നിങ്ങൾ ‘മുള്ളിന്റെ നേരെ ഉതെക്കുന്നുവോ?’

നിങ്ങൾ ‘മുള്ളിന്റെ നേരെ ഉതെക്കുന്നുവോ?’

ബൈബിൾ കാലങ്ങളിൽ ഭാരം വലിക്കുന്ന മൃഗങ്ങളെ തെളിക്കാനായി മുൾക്കോൽ അഥവാ മുടിങ്കോൽ​—⁠സാധാരണഗതിയിൽ ലോഹമുനയുള്ള ഒരു തോട്ടി​—⁠ഉപയോഗിച്ചിരുന്നു. മുൾക്കോൽ കൊണ്ടുള്ള കുത്ത്‌ ഏൽക്കുമ്പോൾ മുമ്പോട്ടു പോകുന്നതിനു പകരം മൃഗം സ്വന്തം ദേഹംകൊണ്ട്‌ അതിനെ ചെറുക്കാൻ ശ്രമിക്കുകയാണെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ആശ്വാസത്തിനു പകരം അത്‌ സ്വയം വേദന വെരുത്തിവെക്കുകയേ ഉണ്ടായിരുന്നുള്ളൂ.

യേശുവിന്റെ ശിഷ്യന്മാരിൽ ചിലരെ അറസ്റ്റുചെയ്യാൻ പോകുകയായിരുന്ന ശൗൽ എന്ന മനുഷ്യനു പ്രത്യക്ഷപ്പെട്ട സന്ദർഭത്തിൽ പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തു മുൾക്കോലിനെ കുറിച്ചു പറഞ്ഞു. കണ്ണഞ്ചിക്കുന്ന വെളിച്ചത്തിനു നടുവിൽനിന്ന്‌ യേശു ഇങ്ങനെ പറയുന്നത്‌ ശൗൽ കേട്ടു: “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ [“മുൾക്കോലിനു,” NW] നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു.” ക്രിസ്‌ത്യാനികളോടു മോശമായി പെരുമാറുക വഴി ശൗൽ വാസ്‌തവത്തിൽ ദൈവത്തിന്‌ എതിരെ പോരാടുകയായിരുന്നു. അത്തരമൊരു ഗതി അവനു ദോഷം മാത്രമേ ചെയ്യുമായിരുന്നുള്ളൂ.​—⁠പ്രവൃത്തികൾ 26:14.

അതുപോലെ നാമും അറിയാതെ ‘മുള്ളിന്റെ നേരെ ഉതെക്കുന്നവർ’ അഥവാ തൊഴിക്കുന്നവർ ആയിത്തീരാൻ ഇടയുണ്ടോ? ബൈബിൾ ‘ജ്ഞാനികളുടെ വചനങ്ങളെ’ മുടിങ്കോലിനോട്‌ ഉപമിക്കുന്നു, ശരിയായ ദിശയിൽ നീങ്ങാൻ അവ നമ്മെ പ്രേരിപ്പിക്കുന്നു. (സഭാപ്രസംഗി 12:11) ദൈവവചനത്തിലെ നിശ്വസ്‌ത ബുദ്ധിയുപദേശത്തിന്‌ നമ്മെ ശരിയാംവണ്ണം പ്രചോദിപ്പിക്കാനും നേരായ പാതയിൽ വഴിനടത്താനും കഴിയും, അങ്ങനെ ചെയ്യാൻ നാം അതിനെ അനുവദിക്കണമെന്നു മാത്രം. (2 തിമൊഥെയൊസ്‌ 3:​16, 17) അതിന്റെ പ്രേരണകളെ ചെറുക്കുന്നത്‌ നമുക്കു ദോഷമേ ചെയ്യൂ.

ശൗൽ യേശുവിന്റെ വാക്കുകൾ ഹൃദയപൂർവം സ്വീകരിക്കുകയും തന്റെ പ്രവർത്തനഗതിക്കു മാറ്റം വരുത്തുകയും ചെയ്‌തു. അങ്ങനെ അവൻ പ്രിയപ്പെട്ട ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീർന്നു. ദിവ്യ ബുദ്ധിയുപദേശം ചെവിക്കൊള്ളുകയാണെങ്കിൽ നാമും നിത്യ അനുഗ്രഹങ്ങൾക്കു പാത്രമായിത്തീരും.​—⁠സദൃശവാക്യങ്ങൾ 3:​1-6.

[32 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

L. Chapons/Illustrirte Familien-Bibel nach der deutschen Uebersetzung Dr. Martin Luthers