വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസവും ധൈര്യവും പകർന്നുതരുന്ന ഒരു കഥ യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ

വിശ്വാസവും ധൈര്യവും പകർന്നുതരുന്ന ഒരു കഥ യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ

വിശ്വാസവും ധൈര്യവും പകർന്നുതരുന്ന ഒരു കഥ യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെതന്നെ ഇന്നത്തെ ദൈവജനവും പീഡനത്തിന്‌ ഇരയായിട്ടുണ്ട്‌. (മത്തായി 10:22; യോഹന്നാൻ 15:20) യൂക്രെയിന്റെ കാര്യംതന്നെ എടുക്കാം. അവിടത്തേതിനെക്കാൾ കടുത്തതും ദീർഘിച്ചതുമായ പീഡനം ഉണ്ടായിട്ടുള്ള സ്ഥലങ്ങൾ ചുരുക്കമാണ്‌. അവിടെ 52 വർഷക്കാലം രാജ്യപ്രസംഗ വേല നിരോധിച്ചിരുന്നു.

യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം​—⁠2002 ആ ദേശത്തെ ദൈവജനത്തിന്റെ കഥ വിവരിച്ചു. കടുത്ത എതിർപ്പിൻ മധ്യേ അവർ പ്രകടമാക്കിയ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കരുത്തിന്റെയും കഥയാണ്‌ അത്‌. യഹോവയുടെ സാക്ഷികളുടെ യൂക്രെയിൻ ബ്രാഞ്ച്‌ ഓഫീസിനു ലഭിച്ച ചില വിലമതിപ്പിൻ വാക്കുകളാണ്‌ താഴെ കൊടുക്കുന്നത്‌:

“ഞാൻ വാർഷികപുസ്‌തകം 2002 വായിച്ചു കഴിഞ്ഞു. യൂക്രെയിനിലെ നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചു വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. നിങ്ങളുടെ തീക്ഷ്‌ണ ദൃഷ്ടാന്തവും ശക്തമായ വിശ്വാസവും എന്നെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു എന്ന്‌ നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന അതേ ആത്മീയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്ക്‌ അഭിമാനമുണ്ട്‌. നിങ്ങൾക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി!”​—⁠ആൻഡ്രേ, ഫ്രാൻസ്‌.

“വാർഷികപുസ്‌തകം 2002 ലഭ്യമാക്കിയതിൽ നിങ്ങളോടും യഹോവയോടുമുള്ള എന്റെ നന്ദി അറിയിക്കാൻ വാക്കുകളില്ല. ജീവിതത്തിലെ ഏറ്റവും നല്ല കാലം ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും ചെലവഴിച്ച സഹോദരങ്ങളുടെ നിരവധി അനുഭവങ്ങൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവരുടെ ധൈര്യം അപാരംതന്നെ. ഞാൻ ഒരു സാക്ഷിയായിട്ട്‌ ഇപ്പോൾ 27 വർഷമായെങ്കിലും ആ സഹോദരീസഹോദരന്മാരിൽനിന്ന്‌ എനിക്കു പലതും പഠിക്കാനുണ്ട്‌. നമ്മുടെ സ്വർഗീയ പിതാവായ യഹോവയിലുള്ള എന്റെ വിശ്വാസം അവർ ശക്തീകരിച്ചു.”​—⁠വ്യെറ, മുൻ യൂഗോസ്ലാവിയ.

“എതിർപ്പിന്റെ ആ നീണ്ട കാലഘട്ടത്തിൽ ഉടനീളം സഹിഷ്‌ണുതയും വിശ്വസ്‌തതയും പ്രകടമാക്കിക്കൊണ്ട്‌ നിങ്ങൾ വെച്ച നല്ല ദൃഷ്ടാന്തം എന്നെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന്‌ അറിയിക്കാനാണ്‌ ഞാൻ ഈ കത്ത്‌ എഴുതുന്നത്‌. യഹോവയിലുള്ള നിങ്ങളുടെ പൂർണ വിശ്വാസവും വിശ്വസ്‌തരായി നിലകൊള്ളാനുള്ള ദൃഢനിശ്ചയവും ശ്ലാഘനീയമാണ്‌. കൂടാതെ, പരിശോധനകളെ അഭിമുഖീകരിച്ചപ്പോൾ നിങ്ങൾ പ്രകടമാക്കിയ താഴ്‌മ യഹോവ തന്റെ ജനത്തെ കൈവിടുകയില്ല എന്ന എന്റെ ബോധ്യം ശക്തമാക്കുന്നു. ധൈര്യം, ദൃഢവിശ്വസ്‌തത, സ്ഥിരോത്സാഹം എന്നിവയിൽ നിങ്ങൾ വെച്ച നല്ല ദൃഷ്ടാന്തം ഞങ്ങളുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളെ കൂടുതൽ ശാന്തമായി നേരിടാൻ സഹായിക്കുന്നു.”​—⁠റ്റൂറ്റെയ്‌രിഹീയാ, ഫ്രഞ്ച്‌ പോളിനേഷ്യ.

“വാർഷികപുസ്‌തകം വായിച്ചു കഴിഞ്ഞ്‌ നിങ്ങൾക്ക്‌ എഴുതാതിരിക്കാനായില്ല. അതിലെ പ്രോത്സാഹജനകമായ എല്ലാ അനുഭവങ്ങളും എന്നെ വളരെയധികം സ്‌പർശിച്ചു. തക്ക സമയത്തു തന്നെ നമുക്കു ശക്തി പ്രദാനം ചെയ്യുന്ന സ്‌നേഹവും കരുതലും ഉള്ള ഒരു പിതാവ്‌ നയിക്കുന്ന ഇത്ര വിശ്വസ്‌തവും ഏകീകൃതവുമായ ഒരു സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ എനിക്ക്‌ അഭിമാനം തോന്നി. യഹോവയുടെ ധീരരും തീക്ഷ്‌ണരുമായ അനവധി ദാസർക്ക്‌ ഇത്രയേറെ പീഡനം സഹിക്കേണ്ടി വന്നതിലും അനേകർക്കു ജീവൻതന്നെ നഷ്ടമായതിലും എനിക്കു ദുഃഖം തോന്നി. എന്നിരുന്നാലും അവർ പ്രകടമാക്കിയ ധൈര്യവും തീക്ഷ്‌ണതയും പലർക്കും സത്യം പഠിക്കാനും നമ്മുടെ സ്‌നേഹവാനായ പിതാവിനെ അറിയാനും നിമിത്തമായതിൽ എനിക്കു സന്തോഷം തോന്നി.”​—⁠കോലെറ്റ്‌, നെതർലൻഡ്‌സ്‌.

“വാർഷികപുസ്‌തകത്തിലെ യൂക്രെയിനെ കുറിച്ചുള്ള വിവരണം ഞങ്ങളുടെ ഹൃദയങ്ങളെ സ്‌പർശിച്ചു എന്ന കാര്യം നിങ്ങളെ എഴുതി അറിയിച്ചേ തീരൂ എന്ന്‌ എനിക്കും ഭാര്യയ്‌ക്കും തോന്നി. ഇത്ര ദീർഘവും കടുത്തതുമായ ബുദ്ധിമുട്ടുകൾക്കു മധ്യേ വിശ്വസ്‌തത മുറുകെപ്പിടിക്കുകവഴി നിങ്ങൾ സഹിഷ്‌ണുതയുടെ മികച്ച മാതൃകയാണു വെച്ചിരിക്കുന്നത്‌. സദൃശവാക്യങ്ങൾ 27:​11-നു ചേർച്ചയിൽ, പിശാചിന്റെ ആക്രമണങ്ങളുടെയെല്ലാം മധ്യേ യൂക്രെയിനിൽ നിന്നുള്ള ഇത്രയേറെ സഹോദരങ്ങൾ അചഞ്ചലമായ ദൃഢവിശ്വസ്‌തത പാലിച്ചിരിക്കുന്നതിൽ യഹോവ എത്ര സന്തുഷ്ടനായിരിക്കും.”​—⁠അലൻ, ഓസ്‌ട്രേലിയ.

“യൂക്രെയിനിലെ സഹോദരങ്ങളെ കുറിച്ചു വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അനേകം വർഷത്തെ തടവ്‌, പീഡനം, മർദനം, കുടുംബത്തിൽനിന്നുള്ള വേർപാട്‌ എന്നിങ്ങനെ എന്തൊക്കെയാണ്‌ അവർ സഹിച്ചത്‌. ഇപ്പോഴും നിങ്ങളുടെ സഭകളിൽ സേവിക്കുന്ന എല്ലാ സഹോദരങ്ങളോടും എനിക്കുള്ള ആഴമായ സ്‌നേഹവും ആദരവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ പ്രകടമാക്കിയ ധൈര്യവും ദൃഢവിശ്വസ്‌തതയും എന്നെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു. യഹോവയുടെ ആത്മാവാണ്‌ അവർക്കു ശക്തി പ്രദാനം ചെയ്‌തതെന്ന്‌ എനിക്ക്‌ അറിയാം. യഹോവ നമുക്കു സമീപസ്ഥനാണ്‌, നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു.”​—⁠സിർഗ്യേ, റഷ്യ.

“വാർഷികപുസ്‌തകം 2002 വായിച്ച്‌ ഞാൻ കരഞ്ഞു. ഞങ്ങളുടെ സഭയിലെ അനേകം സഹോദരീസഹോദരന്മാർ നിങ്ങളെ കുറിച്ചു പറയുകയായിരുന്നു. നിങ്ങൾ വളരെ വിലപ്പെട്ടവരാണ്‌. ഇത്ര വലിയ ഒരു ആത്മീയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്‌.”​—⁠യൂൻഹി, ദക്ഷിണ കൊറിയ.

“നിങ്ങളുടെ വിശ്വാസവും സഹിഷ്‌ണുതയും യഹോവയോടും അവന്റെ രാജ്യത്തോടുമുള്ള ഇളകാത്ത സ്‌നേഹവും എന്നെ വളരെയധികം സ്‌പർശിച്ചു. ചിലപ്പോഴൊക്കെ നമ്മുടെ സ്വാതന്ത്ര്യവും യഹോവ നമുക്കു പ്രദാനം ചെയ്യുന്ന സമൃദ്ധമായ ആത്മീയ ആഹാരവും നാം വേണ്ടത്ര വിലമതിക്കാറില്ല. എന്നാൽ നിങ്ങൾ അങ്ങനെ ആയിരുന്നില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ നിങ്ങൾ വെച്ച മാതൃക, നമുക്ക്‌ ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടെങ്കിൽ എല്ലാത്തരം പരിശോധനകളെയും നേരിടാനുള്ള ശക്തി അവൻ നൽകുമെന്ന്‌ തിരിച്ചറിയാൻ സഹായിക്കുന്നു.”​—⁠പൗലൂ, ബ്രസീൽ.

“വാർഷികപുസ്‌തകം 2002-ൽ നിങ്ങളുടെ അനുഭവങ്ങളെ കുറിച്ചു വായിക്കാനുള്ള പദവി എനിക്കു ലഭിച്ചു. ഉള്ളിൽത്തട്ടുന്ന അനുഭവങ്ങളായിരുന്നു എല്ലാം, പ്രത്യേകിച്ച്‌ ലിഡിയ കുർദാസ്‌ സഹോദരിയുടേത്‌. സഹോദരിയോട്‌ എനിക്ക്‌ എന്തെന്നില്ലാത്ത ഒരു അടുപ്പം തോന്നി.”​—⁠നിഡ്യാ, കോസ്റ്ററിക്ക.

“ഇന്ന്‌ ഞാൻ വാർഷികപുസ്‌തകം 2002 വായിച്ചുതീർത്തു. അതിന്റെ വായന യഹോവയിലുള്ള എന്റെ വിശ്വാസത്തെ ബലപ്പെടുത്തി. നേതൃത്വം എടുക്കുന്ന സഹോദരന്മാരെ കുറിച്ച്‌ മറ്റു സഹോദരങ്ങളിൽ സംശയം ജനിപ്പിച്ചതിനെ കുറിച്ചുള്ള വിവരണം ഞാൻ ഒരിക്കലും മറക്കില്ല. നേതൃത്വം എടുക്കുന്ന സഹോദരന്മാരെ ഒരിക്കലും സംശയിക്കരുതെന്ന പാഠം അതെന്നെ പഠിപ്പിച്ചു. വളരെ നന്ദി! ഈ ആത്മീയ ആഹാരം വിശ്വാസത്തെ വളരെ ബലിഷ്‌ഠമാക്കുന്നതാണ്‌. കൂടാതെ, ഞങ്ങളുടെ വിശ്വാസം പരിശോധിക്കപ്പെട്ടേക്കാവുന്ന സമയങ്ങൾക്കായി അത്‌ ഞങ്ങളെ ഒരുക്കുന്നു.”​—⁠ലെറ്റീസ്യാ, ഐക്യനാടുകൾ.

“ഈ അത്യുത്തമ വാർഷികപുസ്‌തകത്തിനു നന്ദി. പല പ്രസാധകരും യൂക്രെയിനിലെ നമ്മുടെ സഹോദരങ്ങളുടെ പ്രവർത്തനത്തെ കുറിച്ച്‌ വായിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. ഇവിടെയുള്ള സഹോദരങ്ങളെ അത്‌ ശക്തീകരിച്ചു. പലരും പ്രത്യേകിച്ചും യുവപ്രായക്കാർ തങ്ങളുടെ സേവനം വർധിപ്പിച്ചിരിക്കുന്നു. ചിലർ സാധാരണ പയനിയർമാരോ സഹായ പയനിയർമാരോ ആയി സേവിക്കാൻ തുടങ്ങിയിരിക്കുന്നു. നിരോധനത്തിൻകീഴിൽ യഹോവയെ സേവിച്ച സഹോദരീസഹോദരന്മാരുടെ അനുഭവങ്ങൾ ഏവരെയും പ്രോത്സാഹിപ്പിച്ചു.”​—⁠ഒരു സഭാ സേവനക്കമ്മിറ്റി, യൂക്രെയിൻ.

യൂക്രെയിനിലെ നമ്മുടെ സഹോദരങ്ങളുടെ വിശ്വസ്‌തത ലോകമെമ്പാടുമുള്ള യഹോവയുടെ ജനത്തിന്‌ തീർച്ചയായും പ്രോത്സാഹനത്തിന്റെ ഒരു ഉറവ്‌ ആയിരുന്നിട്ടുണ്ട്‌. ഓരോ വർഷവും വാർഷികപുസ്‌തകത്തിൽ വരുന്ന ഹൃദയോഷ്‌മളമായ വിവരണങ്ങൾ വായിക്കുന്നത്‌ ഒരു പതിവാക്കുന്നത്‌ ഈ നിർണായക സമയങ്ങളിൽ നമ്മുടെ വിശ്വാസവും സഹിഷ്‌ണുതയും വർധിപ്പിക്കുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ്‌.—എബ്രായർ 12:⁠1.