വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവർക്കിടയിലെ സൗഹൃദവും സ്‌നേഹവും കരുതലും ഞാൻ കണ്ടറിഞ്ഞു’

‘അവർക്കിടയിലെ സൗഹൃദവും സ്‌നേഹവും കരുതലും ഞാൻ കണ്ടറിഞ്ഞു’

‘അവർക്കിടയിലെ സൗഹൃദവും സ്‌നേഹവും കരുതലും ഞാൻ കണ്ടറിഞ്ഞു’

“നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) യേശുവിന്റെ ആ വാക്കുകൾക്കു ചേർച്ചയിൽ, സ്‌നേഹം ആദിമ ക്രിസ്‌തീയ സഹോദരവർഗത്തിന്റെ മുഖമുദ്ര ആയിത്തീർന്നു. യേശു മരിച്ച്‌ നൂറിലധികം വർഷങ്ങൾക്കുശേഷം, നിരീക്ഷകർ പിൻവരുന്ന വിധം പറഞ്ഞതായി തെർത്തുല്യൻ ഉദ്ധരിച്ചു: ‘അവർ പരസ്‌പരം എത്ര സ്‌നേഹമുള്ളവരാണ്‌ ഓരോരുത്തരും മറ്റുള്ളവർക്കു വേണ്ടി മരിക്കാൻ പോലും സന്നദ്ധരാണ്‌.’

അതുപോലുള്ള സ്‌നേഹം ഇന്ന്‌ കാണാൻ കഴിയുമോ? ഉവ്വ്‌. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളുടെ ബ്രസീൽ ബ്രാഞ്ച്‌ ഓഫീസിന്‌ ലഭിച്ച ഒരു കത്തിനെ കുറിച്ചു പരിചിന്തിക്കുക. മരീലിയ എന്ന ഒരു സ്‌ത്രീ അതിൽ ഇപ്രകാരം എഴുതി:

“അർജന്റീനയിലെ ബീയാ മെർസേതേസിൽ ആയിരിക്കെ യഹോവയുടെ സാക്ഷികളിൽ ഒരാളായ എന്റെ അമ്മയ്‌ക്ക്‌ ഓസ്റ്റിയോ ആർത്രൈറ്റിസ്‌ പിടിപെട്ടു. അമ്മയുടെ അരയ്‌ക്കു കീഴ്‌പോട്ട്‌ തളർന്നുപോയി. രോഗം പിടിപെട്ട ശേഷമുള്ള ആദ്യത്തെ എട്ടു മാസത്തേക്ക്‌ ബീയാ മെർസേതേസിലെ സാക്ഷികൾ സ്‌നേഹത്തോടും പരിഗണനയോടുംകൂടെ അമ്മയെ ശുശ്രൂഷിച്ചു. വീടു വൃത്തിയാക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാം അവരായിരുന്നു. ആശുപത്രിയിൽ ആയിരുന്നപ്പോൾപ്പോലും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആരെങ്കിലും അമ്മയോടൊപ്പം ഉണ്ടായിരിക്കുമായിരുന്നു.

“തുടർന്ന്‌ ഞാനും അമ്മയും ബ്രസീലിലേക്കു പോന്നു. അമ്മയുടെ അസുഖം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ സാക്ഷികൾ, സുഖം പ്രാപിക്കുന്നതിൽ അമ്മയെ തങ്ങളാൽ കഴിയുന്ന വിധങ്ങളിലെല്ലാം സഹായിക്കുന്നുണ്ട്‌.”

മരീലിയ കത്ത്‌ ഇപ്രകാരം ഉപസംഹരിക്കുന്നു: “ഞാൻ ഒരു സാക്ഷി അല്ലെങ്കിലും, സാക്ഷികൾക്കിടയിലെ സൗഹൃദവും സ്‌നേഹവും കരുതലും ഞാൻ കണ്ടറിഞ്ഞു.”

അതേ, യഥാർഥ ക്രിസ്‌തീയ സ്‌നേഹം പ്രകടമാക്കുന്നവർ ഇക്കാലത്തുമുണ്ട്‌. അതു മുഖാന്തരം, യേശുവിന്റെ ഉപദേശങ്ങൾക്ക്‌ നമ്മുടെ ജീവിതത്തിന്മേൽ ചെലുത്താനാകുന്ന പ്രഭാവത്തിന്‌ അവർ തെളിവു നൽകുകയാണ്‌.