വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഗശാന്തി കൈവരുത്താൻ വിശ്വാസത്തിനു കഴിയുമോ?

രോഗശാന്തി കൈവരുത്താൻ വിശ്വാസത്തിനു കഴിയുമോ?

രോഗശാന്തി കൈവരുത്താൻ വിശ്വാസത്തിനു കഴിയുമോ?

രോഗം വരുമ്പോൾ അതു ശമിക്കാനും സുഖംപ്രാപിക്കാനും നാം ആഗ്രഹിക്കും. യേശു അനവധി പ്രാവശ്യം എല്ലാത്തരം രോഗങ്ങളെയും സൗഖ്യമാക്കിക്കൊണ്ട്‌ രോഗികൾ ആയിരുന്ന അനേകർക്ക്‌ ആശ്വാസം വരുത്തിയെന്നു നിങ്ങൾ ബൈബിളിൽനിന്ന്‌ അറിഞ്ഞിരിക്കാനിടയുണ്ട്‌. അത്തരം സൗഖ്യമാക്കലുകൾ നടന്നത്‌ എങ്ങനെയാണ്‌? അത്‌ “ദൈവത്തിന്റെ മഹത്തായ ശക്തി”യാൽ ആയിരുന്നെന്ന്‌ ബൈബിൾ പറയുന്നു. (ലൂക്കൊസ്‌ 9:⁠42, 43, പി.ഒ.സി. ബൈബിൾ; പ്രവൃത്തികൾ 19:⁠11, 12) അതേ, സൗഖ്യമാക്കൽ നടന്നത്‌ ദൈവത്തിൽനിന്നുള്ള പരിശുദ്ധാത്മാവിനാൽ ആയിരുന്നു, അല്ലാതെ വ്യക്തികൾക്കു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട്‌ മാത്രമായിരുന്നില്ല. (പ്രവൃത്തികൾ 28:⁠7-9) തന്നിൽ വിശ്വാസം പ്രകടിപ്പിക്കുന്നവരെ മാത്രമേ താൻ സുഖപ്പെടുത്തൂ എന്ന വ്യവസ്ഥ യേശു വെക്കാഞ്ഞത്‌ അതുകൊണ്ടാണ്‌.

അങ്ങനെയെങ്കിൽ, ‘ഇനി ഒരിക്കലും അത്ഭുത രോഗശാന്തികൾ നടക്കുകയില്ലേ? യേശു ചെയ്‌തതുപോലുള്ള സൗഖ്യമാക്കലുകൾ വീണ്ടും സംഭവിക്കുമോ? വേദനാകരമോ ചികിത്സിച്ചു സുഖപ്പെടുത്താൻ പറ്റാത്തതോ ആയ രോഗങ്ങൾ പേറുന്നവർക്ക്‌ എന്തു പ്രത്യാശയാണുള്ളത്‌?’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം.

ദൈവത്തിന്റെ നീതിവസിക്കുന്ന പുതിയ ലോകത്തിൽ ദൈവിക ശക്തി മുഖാന്തരം സൗഖ്യമാക്കലുകൾ വീണ്ടും നടക്കുമെന്ന്‌ ബൈബിൾ പറയുന്നു. അത്‌ യേശു ഭൂമിയിലായിരുന്നപ്പോൾ ചെയ്‌തതുപോലുള്ള അത്ഭുതകരമായ സൗഖ്യമാക്കലുകൾ ആയിരിക്കും. ഇതേവരെ ഒരു വിശ്വാസരോഗശാന്തി ശുശ്രൂഷകനും ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത വിധത്തിൽ ദൈവം എല്ലാ രോഗങ്ങളും, മരണവും കൂടെ നിർമാർജനം ചെയ്യുന്നത്‌ എങ്ങനെ, എപ്പോൾ ആയിരിക്കുമെന്ന്‌ നിങ്ങളോടു പറയാൻ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും. അതേ, ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.”​—⁠യെശയ്യാവു 25:⁠8.