വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളിൽ പ്രഭാവം ചെലുത്തുന്ന ഒരു ആചരണം

നിങ്ങളിൽ പ്രഭാവം ചെലുത്തുന്ന ഒരു ആചരണം

നിങ്ങളിൽ പ്രഭാവം ചെലുത്തുന്ന ഒരു ആചരണം

ഭൂമിയിലായിരുന്നപ്പോൾ, ദൈവത്തിന്‌ ബഹുമതി കൈവരുത്തുന്ന ഒരു ആചരണം യേശുക്രിസ്‌തു ഏർപ്പെടുത്തുകയുണ്ടായി. ആചരിക്കാൻ തന്റെ അനുഗാമികളോടു യേശു നേരിട്ടു കൽപ്പിച്ച മതപരമായ ഒരേയൊരു ആചാരം ആയിരുന്നു ഇത്‌, കർത്താവിന്റെ സന്ധ്യാഭക്ഷണം. ഒടുവിലത്തെ അത്താഴം എന്നും ഇത്‌ അറിയപ്പെടുന്നു.

ആ സന്ദർഭത്തിലേക്കു നയിക്കുന്ന സംഭവങ്ങളുടെ ഒരു അദൃശ്യ ദൃക്‌സാക്ഷിയാണു നിങ്ങൾ എന്നു സങ്കൽപ്പിക്കുക. യഹൂദ പെസഹ ആഘോഷിക്കാനായി യേശുവും അപ്പൊസ്‌തലന്മാരും യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നിരിക്കുകയാണ്‌. തീയിൽ ചുട്ടെടുത്ത ആട്ടിൻകുട്ടി, കൈപ്പു ചീര, പുളിപ്പില്ലാത്ത അപ്പം, ചുവന്ന വീഞ്ഞ്‌ എന്നിവ അടങ്ങിയ പതിവു പെസഹാ ഭക്ഷണം അവർ കഴിച്ചു കഴിഞ്ഞിരിക്കുന്നു. അവിശ്വസ്‌ത അപ്പൊസ്‌തലനായ യൂദാ ഈസ്‌കര്യോത്തായെ കൂട്ടത്തിൽനിന്നും പറഞ്ഞയച്ചിരിക്കുകയാണ്‌, അവൻ ഉടൻതന്നെ തന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കും. (മത്തായി 26:⁠17-25; യോഹന്നാൻ 13:⁠21, 26-30) ഇപ്പോൾ യേശുവും വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാരും മാത്രമേ ഉള്ളൂ. അവരിൽ ഒരാളാണ്‌ മത്തായി.

മത്തായിയുടെ ദൃക്‌സാക്ഷി വിവരണമനുസരിച്ച്‌, കർത്താവിന്റെ സന്ധ്യാഭക്ഷണം യേശു ഏർപ്പെടുത്തുന്നത്‌ പിൻവരുന്ന പ്രകാരമാണ്‌: “യേശു [പുളിപ്പില്ലാത്ത] അപ്പം എടുത്തു വാഴ്‌ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ [വീഞ്ഞിന്റെ] പാനപാത്രം എടുത്തു സ്‌തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം” ആകുന്നു എന്നു പറഞ്ഞു.​—⁠മത്തായി 26:⁠26-28.

എന്തുകൊണ്ടായിരുന്നു കർത്താവിന്റെ സന്ധ്യാഭക്ഷണം യേശു ഏർപ്പെടുത്തിയത്‌? അത്‌ ഏർപ്പെടുത്തിയപ്പോൾ അവൻ പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉപയോഗിച്ചത്‌ എന്തുകൊണ്ടാണ്‌? ക്രിസ്‌തുവിന്റെ എല്ലാ അനുഗാമികളും ഈ ചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടതുണ്ടായിരുന്നോ? ഈ ഭക്ഷണത്തിന്റെ ആചരണം എത്ര കൂടെക്കൂടെ ചെയ്യേണ്ടതുണ്ടായിരുന്നു? അതിന്‌ യഥാർഥത്തിൽ നിങ്ങളെ സംബന്ധിച്ച്‌ അർഥമുണ്ടോ?