വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ എന്തായിരുന്നു, അതു ശ്രദ്ധേയമായിരുന്നത്‌ എന്തുകൊണ്ട്‌?

അന്നു ലഭ്യമായിരുന്നതിൽ ഏറ്റവും നല്ല എബ്രായ, ഗ്രീക്ക്‌, ലത്തീൻ ബൈബിൾ പാഠത്തോടൊപ്പം ഭാഗികമായി അരമായയിലെയും ബൈബിൾ പാഠം ഉൾക്കൊള്ളുന്ന ഒരു ബഹുഭാഷാ ബൈബിൾ ആയിരുന്നു അത്‌. അടുത്തടുത്തുള്ള സമാന്തര കോളങ്ങളിലായാണ്‌ പാഠം ക്രമീകരിച്ചിരുന്നത്‌. പോളിഗ്ലൊട്ട്‌ ബൈബിൾ, ബൈബിളിന്റെ മൂലഭാഷകളിൽ മെച്ചപ്പെട്ട പാഠം ഉളവാക്കുന്ന ഗതിയിൽ വലിയൊരു ചുവടുവെപ്പായിരുന്നു.​—⁠4/15, പേജ്‌ 28-31.

• മനുഷ്യർക്ക്‌ എങ്ങനെ ദൈവത്തെ സന്തോഷിപ്പിക്കാനാകും?

ജീവനുള്ള ഒരു യഥാർഥ വ്യക്തിയെന്ന നിലയിൽ യഹോവയ്‌ക്ക്‌ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രാപ്‌തിയുണ്ട്‌. അവൻ വികാരങ്ങളുള്ളവനാണ്‌. അവൻ “സന്തുഷ്ടനായ ദൈവ”മാണ്‌, തന്റെ ഉദ്ദേശ്യങ്ങൾ നടപ്പാക്കുന്നതിൽ അവൻ ആനന്ദിക്കുന്നു. (1 തിമൊഥെയൊസ്‌ 1:​11, NW; സങ്കീർത്തനം 104:31) ദൈവത്തിന്റെ വികാരങ്ങളെ കുറിച്ചു നാം എത്രയധികം പഠിക്കുന്നുവോ അത്രയധികം ദൈവത്തിന്റെ ഹൃദയത്തെ പ്രസാദിപ്പിക്കാൻ എന്തു ചെയ്യാനാകും എന്നതു സംബന്ധിച്ച്‌ നാം ബോധവാന്മാരായിത്തീരും.​—⁠5/15, പേജ്‌ 4-7.

• ഒരു കുലദേവബിംബം വെച്ചുകൊണ്ടിരിക്കാൻ ദാവീദ്‌ തന്റെ ഭാര്യ മീഖളിനെ അനുവദിച്ചത്‌ എന്തുകൊണ്ട്‌?

ദാവീദിനെ കൊല്ലാനുള്ള ശൗൽ രാജാവിന്റെ ഗൂഢാലോചനയെ കുറിച്ചു മനസ്സിലാക്കിയ മീഖൾ ഒരു ബിംബത്തെ​—⁠സാധ്യതയനുസരിച്ച്‌ ഒരു മനുഷ്യന്റെ രൂപത്തിലുള്ളത്‌​—⁠എടുത്തു കട്ടിലിൽ കിടത്തിക്കൊണ്ട്‌ രക്ഷപ്പെടാൻ അവനെ സഹായിച്ചു. മീഖളിന്റെ ഹൃദയം യഹോവയിങ്കൽ ഏകാഗ്രമല്ലായിരുന്നതിനാൽ ആയിരിക്കാം അവൾ ഒരു കുലദേവബിംബം സൂക്ഷിച്ചിരുന്നത്‌. ദാവീദിന്‌ ഒന്നുകിൽ ഇതേക്കുറിച്ച്‌ അറിയില്ലായിരുന്നു, അല്ലെങ്കിൽ മീഖൾ ശൗൽ രാജാവിന്റെ പുത്രി ആയിരുന്നതുകൊണ്ട്‌ ഇഷ്ടമില്ലെങ്കിലും അവൻ അത്‌ അനുവദിക്കുകയായിരുന്നു. (1 ദിനവൃത്താന്തം 16:25, 26)​—⁠6/1, പേജ്‌ 29.

• രക്തം സംബന്ധിച്ച ദൈവകൽപ്പനകൾ ഏത്‌ അടിസ്ഥാന സത്യത്തെ എടുത്തുകാണിക്കുന്നു?

പ്രളയത്തിനു ശേഷം, മോശൈക ന്യായപ്രമാണത്തിലും പ്രവൃത്തികൾ 15:28, 29-ൽ കാണുന്ന കൽപ്പനയിലും നടത്തിയ പ്രസ്‌താവനയിൽ ദൈവം യേശുവിന്റെ ചൊരിയപ്പെട്ട രക്തം ഉൾപ്പെടുന്ന യാഗത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു. ആ രക്തത്തിലൂടെ മാത്രമേ നമുക്കു പാപമോചനം ലഭിക്കാനും ദൈവവുമായി സമാധാനബന്ധത്തിലേക്കു വരാനും സാധിക്കുകയുള്ളൂ. (കൊലൊസ്സ്യർ 1:20)​—⁠6/15, പേജ്‌ 14-19.

• യേശു ചെയ്‌ത എത്ര അത്ഭുതങ്ങൾ ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്‌?

സുവിശേഷ വിവരണങ്ങൾ യേശുവിന്റെ 35 അത്ഭുതങ്ങൾ പരാമർശിക്കുന്നു. എന്നാൽ റിപ്പോർട്ടു ചെയ്യാത്തവ ഉൾപ്പെടെ യേശു ചെയ്‌ത അത്ഭുതങ്ങളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തപ്പെട്ടിട്ടില്ല. (മത്തായി 14:14)​—⁠7/15, പേജ്‌ 5.