വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പൗലൊസ് സഞ്ചരിച്ചിരുന്ന കപ്പൽ തകർന്നത് കിലിക്യയ്‌ക്കു (സിസിലി) തെക്കുള്ള മാൾട്ട ദ്വീപിൽവെച്ചല്ല, മറ്റൊരു ദ്വീപിൽവെച്ചാണ് എന്നു ചിലർ അവകാശപ്പെടുന്നു. എവിടെവെച്ചാണ് കപ്പൽച്ചേതം ഉണ്ടായത്?
ഈ ചോദ്യം, അടുത്ത കാലത്ത് ഉയർന്നു വന്നിട്ടുള്ള ഒരു അഭിപ്രായത്തെ അധികരിച്ചുള്ളതാണ്. കപ്പൽച്ചേതം സംഭവിച്ചത് മാൾട്ടയിൽവെച്ചല്ല, മറിച്ച് ഗ്രീസിന്റെ പടിഞ്ഞാറേ തീരത്തുനിന്ന് വിട്ട്, അയോണിയൻ കടലിൽ സ്ഥിതിചെയ്യുന്ന കൊർഫൂവിനടുത്തുള്ള സെഫലോണിയ (കെഫലിനിയ) ദ്വീപിൽവെച്ചാണ് എന്നതാണ് ഉയർന്നു വന്നിട്ടുള്ള അഭിപ്രായം. റോമൻ ശതാധിപനായ യൂലിയൊസും പടയാളികളും പൗലൊസിനെയും കൂട്ടരെയുംകൊണ്ട് കൈസര്യയിൽനിന്ന് യാത്ര തുടങ്ങിയതായി നിശ്വസ്‌ത വിവരണം പറയുന്നു. ഭൂപടത്തിൽ കാണിച്ചിരിക്കുന്നതു പോലെ അവർ സീദോനിലും തുടർന്ന് മുറായിലും എത്തി. ഈജിപ്‌തിലെ പ്രവൃത്തികൾ 27:1-28:1.
അലക്‌സാന്ത്രിയയിൽ നിന്നു ധാന്യം കയറ്റിവന്ന ഒരു വലിയ കപ്പലിൽ കയറി അവർ പടിഞ്ഞാറുള്ള ക്‌നീദോസിലേക്കു യാത്ര ചെയ്‌തു. എന്നാൽ വിചാരിച്ചതുപോലെ ഗ്രീക്കു മുനമ്പു കടന്ന് ഈജിയൻ കടലിലൂടെ റോമിലേക്കു പോകാൻ അവർക്കു കഴിഞ്ഞില്ല. ശക്തമായ കാറ്റ്, തെക്കുള്ള ക്രേത്തയിലേക്ക് അവരെ ഒഴുക്കിക്കൊണ്ടുപോയി. അവർക്ക് അവിടെ അഭയം തേടേണ്ടി വന്നു. അവിടെ ശുഭതുറമുഖത്ത് അവർ നങ്കൂരമിട്ടു. കപ്പൽ ക്രേത്തയിൽനിന്നു പുറപ്പെട്ട ശേഷം “ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു.” ‘കാറ്റിന്റെ നേരെ നിൽക്കാൻ കഴിയാതവണ്ണം കപ്പൽ കുടുങ്ങിപ്പോയി.’ ഭീമാകാരമായ ആ ചരക്കു കപ്പലിനെ 14 ദിവസം കടൽ അമ്മാനമാടി. 276 പേരുമായി സഞ്ചരിക്കുകയായിരുന്ന ആ കപ്പൽ ഒടുവിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ മെലിത്ത എന്നു വിളിക്കുന്ന ദ്വീപിൽ എത്തിയപ്പോൾ തകർന്നു.—മെലിത്ത ദ്വീപ് ഏതാണെന്നതു സംബന്ധിച്ച് പോയ കാലത്ത് ധാരാളം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. അഡ്രിയാറ്റിക് സമുദ്രത്തിൽ ക്രൊയേഷ്യൻ തീരത്തുനിന്നു വിട്ട് സ്ഥിതി ചെയ്യുന്ന, ഇപ്പോൾ മല്യെറ്റ് എന്ന് അറിയപ്പെടുന്ന മെലിറ്റെ ഇല്ലിറിക്കാ ആയിരിക്കണം മെലിത്ത എന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പൗലൊസ് തുടർന്ന് സുറക്കൂസ, കിലിക്യ, ഇറ്റലിയുടെ പടിഞ്ഞാറേ തീരം എന്നിവിടങ്ങളിൽ എത്തിച്ചേർന്നതായി പറഞ്ഞിരിക്കുന്നതിനാൽ ആ ദ്വീപ് വടക്കുള്ള മല്യെറ്റ് ആയിരിക്കാൻ സാധ്യതയില്ല.—പ്രവൃത്തികൾ 28:11-13.
ഇന്നു മാൾട്ട എന്ന് അറിയപ്പെടുന്ന മെലിറ്റെ ആഫ്രിക്കാനസ് ആണ് മെലിത്ത എന്ന കാര്യത്തിൽ ഭൂരിഭാഗം ബൈബിൾ വിവർത്തകരും സമാനമനസ്‌കരാണ്. പൗലൊസ് യാത്ര ചെയ്‌തിരുന്ന കപ്പൽ അവസാനമായി തങ്ങിയ തുറമുഖം ക്രേത്തയിലെ ശുഭതുറമുഖം ആയിരുന്നു. തുടർന്ന് ഒരു കൊടുങ്കാറ്റ് കപ്പലിനെ പടിഞ്ഞാറ് ക്ലൌദയിലേക്കു അടിച്ചുകൊണ്ടുപോയി. കാറ്റ് ദിവസങ്ങളോളം കപ്പൽ ഒഴുക്കിക്കൊണ്ടുപോയി. അപ്പോൾ കപ്പൽ പടിഞ്ഞാറോട്ടുതന്നെ കുറേക്കൂടെ ദൂരം സഞ്ചരിച്ച് മാൾട്ടയിലെത്തിയിരിക്കാം എന്നു നിഗമനം ചെയ്യുന്നത് തികച്ചും ന്യായയുക്തമാണ്.
സാധാരണമായിരുന്ന കാറ്റുകളും “അവയുടെ ദിശയും ഗതിമാറ്റത്തിന്റെ നിരക്കും” കണക്കിലെടുത്തുകൊണ്ട് വി. പൗലൊസിന്റെ ജീവിതവും ലേഖനങ്ങളും എന്ന ഗ്രന്ഥത്തിൽ, കോനിബറും ഹൗസനും ഇങ്ങനെ നിരീക്ഷിക്കുന്നു: “ക്ലൌദയും മാൾട്ടയും തമ്മിലുള്ള അകലം 770 കിലോമീറ്ററിൽ അൽപ്പം കുറവാണ്. സൂചനകളെല്ലാം കണക്കിലെടുക്കുമ്പോൾ പതിന്നാലാം രാത്രിയിൽ കപ്പലിൽ ഉണ്ടായിരുന്നവർ എത്തിയ ദ്വീപ് മാൾട്ട അല്ല എന്നു വിശ്വസിക്കാൻ യാതൊരു ന്യായവുമില്ല. അതു മാൾട്ട തന്നെ ആയിരിക്കാനുള്ള സാധ്യത വളരെ ശക്തമാണ്.”
മറ്റു സ്ഥലങ്ങളും നിർദേശിക്കപ്പെടുന്നുണ്ടെങ്കിലും ഇതോടൊപ്പമുള്ള ഭൂപടത്തിൽ കാണുന്ന മാൾട്ടയിൽ വെച്ചു കപ്പൽച്ചേതം ഉണ്ടായി എന്ന നിഗമനം ബൈബിൾരേഖയ്‌ക്കു ചേർച്ചയിലായിരിക്കുന്നതായി കാണപ്പെടുന്നു.
[31-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
റോം
മില്യെറ്റ്
ഗ്രീസ്
മാൾട്ട
ക്ലൌദ
ക്രേത്ത
ക്‌നീഡസ്
മുറാ
സീദോൻ
സെഫലോണിയ
സിസിലി
സിറക്കൂസ
കൈസര്യ
യെരൂശലേം