വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായിക്കുന്ന കാര്യങ്ങൾ ഭാവനയിൽ കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?

വായിക്കുന്ന കാര്യങ്ങൾ ഭാവനയിൽ കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?

വായിക്കുന്ന കാര്യങ്ങൾ ഭാവനയിൽ കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?

പ്രതിപാദിക്കപ്പെട്ടിക്കുന്ന സ്ഥലങ്ങൾ പരിചയമുള്ളവയാണെങ്കിൽ വായിക്കുന്ന സംഭവങ്ങൾ ഭാവനയിൽ കാണാൻ എളുപ്പമായിരിക്കും. ഉദാഹരണത്തിന്‌, ബൈബിളിലെ പ്രവൃത്തികളുടെ പുസ്‌തകത്തിൽ കൊടുത്തിരിക്കുന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ മിഷനറി പര്യടനങ്ങളെ കുറിച്ചു പരിചിന്തിക്കുക. യേശുവിന്റെ അനുഗാമികൾ ആദ്യമായി ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ട അന്ത്യൊക്ക്യയിൽനിന്നാണ്‌ അവൻ തന്റെ ആദ്യ മിഷനറി പര്യടനം തുടങ്ങിയത്‌. അവിടെനിന്നും അവൻ സലമീസ്‌, പിസിദ്യയിലെ അന്ത്യൊക്ക്യ, ഇക്കോന്യ, ലുസ്‌ത്ര, ദെർബ്ബ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്രചെയ്‌തു. ഈ സ്ഥലങ്ങൾ എവിടെയായിരുന്നുവെന്നു നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ?

ഒരുപക്ഷേ, ഒരു ഭൂപടത്തിന്റെ സഹായമില്ലാതെ കഴിഞ്ഞെന്നു വരില്ല. 36 പേജുള്ള കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന പുതിയ ലഘുപത്രികയിൽ, അത്തരത്തിലുള്ള ഒരു ഭൂപടം ഉൾപ്പെടുത്തിയിട്ടുണ്ട്‌. യു.എ⁠സ്‌.എ.-യിലെ മൊൺടാനയിൽനിന്ന്‌ ഒരു വ്യക്തി വിലമതിപ്പോടെ അഭിപ്രായപ്പെടുന്നു: “പൗലൊസിന്റെ യാത്രകൾ എനിക്കു കാണാൻ കഴിയുന്നു. സുവാർത്ത പ്രചരിപ്പിക്കുന്നതിനായി അവനും മറ്റ്‌ ആദിമ ക്രിസ്‌ത്യാനികളും ചെയ്‌ത കാര്യങ്ങളും അവർ സ്വീകരിച്ച യാത്രാമാർഗങ്ങളും ഭാവനയിൽ കാണാൻ ഞാൻ ശ്രമിക്കുന്നു. ഇത്ര മനോഹരമായ ഒരു ദൃശ്യസഹായി നൽകിത്തന്നതിനു നന്ദി.”

ഈ ലഘുപത്രികയിലെ അനേകം ഭൂപടങ്ങളിൽ ഒന്നു മാത്രമാണ്‌ പൗലൊസിന്റെ യാത്രകളുടേത്‌. ഈ ഭൂപടങ്ങൾ ബൈബിൾ വിവരണങ്ങൾ ഭാവനയിൽ കാണാൻ വായനക്കാരനെ സഹായിക്കും. കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രികയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 2-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രികയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു:

[32-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Pictorial Archive (Near Eastern History) Est.