വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമ്പത്ത്‌ വാരിക്കൂട്ടാനുള്ള അതിവാഞ്‌ഛ

സമ്പത്ത്‌ വാരിക്കൂട്ടാനുള്ള അതിവാഞ്‌ഛ

സമ്പത്ത്‌ വാരിക്കൂട്ടാനുള്ള അതിവാഞ്‌ഛ

“നമ്മുടെ ആഗ്രഹങ്ങൾക്ക്‌ ഒരിക്കലും തൃപ്‌തിവരുന്നില്ലെങ്കിൽ, നമ്മെ സംബന്ധിച്ചിടത്തോളം മതി എന്നുള്ള ഒന്നില്ല.”​—⁠ഒരു വേൾഡ്‌വാച്ച്‌ ഇൻസ്റ്റിസ്റ്റ്യൂട്ട്‌ റിപ്പോർട്ട്‌.

“നമുക്ക്‌ എന്താണു വേണ്ടത്‌? എല്ലാം. എപ്പോഴാണു വേണ്ടത്‌? ഇപ്പോൾത്തന്നെ.” 1960-കളിൽ ചില കോളെജ്‌ വിദ്യാർഥികൾക്കിടയിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമായിരുന്നു ഇത്‌. ഇന്ന്‌, ഇതേ വാക്കുകൾതന്നെ നാം കേൾക്കുന്നില്ലെങ്കിലും അടിസ്ഥാനപരമായി ആളുകളുടെ മനോഭാവം ഇതുതന്നെയാണ്‌. അതേ, മതിവരാത്ത മോഹം നമ്മുടെ യുഗത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നെന്നു തോന്നുന്നു.

ധനം സമ്പാദിക്കുന്നതും വസ്‌തുവകകൾ വാങ്ങിക്കൂട്ടുന്നതും അനേകരുടെയും ജീവിതത്തിന്റെ ഒരു സുപ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു. മുൻ യു.എ⁠സ്‌. പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഇക്കാലത്ത്‌, ഒരു വ്യക്തി അറിയപ്പെടുന്നത്‌ അയാൾ ചെയ്‌ത കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ അയാൾക്കുള്ള വസ്‌തുക്കളുടെ അടിസ്ഥാനത്തിലാണ്‌.” ഭൗതിക വസ്‌തുവകകളെക്കാൾ അഭികാമ്യമായ മറ്റെന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ, അവ എന്തെല്ലാമാണ്‌, അവ എന്തൊക്കെ പ്രയോജനങ്ങൾ കൈവരുത്തും?