വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സുരക്ഷിതത്വം നാം എന്നെങ്കിലും അത്‌ ആസ്വദിക്കുമോ?

യഥാർഥ സുരക്ഷിതത്വം നാം എന്നെങ്കിലും അത്‌ ആസ്വദിക്കുമോ?

യഥാർഥ സുരക്ഷിതത്വം നാം എന്നെങ്കിലും അത്‌ ആസ്വദിക്കുമോ?

കുട്ടികൾ സന്തോഷത്തോടെ തങ്ങളുടെ സ്‌നേഹനിധികളായ മാതാപിതാക്കളോടൊപ്പം കളിക്കുന്ന രംഗം ആസ്വദിക്കാത്തവരായി ആരാണുള്ളത്‌? കരുതലുള്ള മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾക്കു പൂർണ സുരക്ഷിതത്വം അനുഭവപ്പെടുന്നു. എന്നാൽ പല കുട്ടികളെ സംബന്ധിച്ചും അത്തരം സന്തുഷ്ട നിമിഷങ്ങൾ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അതേസമയം മറ്റു ചില കുട്ടികളെ സംബന്ധിച്ചിടത്തോളം രാത്രി തലചായ്‌ക്കാൻ എവിടെ ഇടം കണ്ടെത്തുമെന്ന ഉത്‌കണ്‌ഠയാണുള്ളത്‌. ഭവനരഹിതരായ അത്തരം കുട്ടികൾക്കും അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന മറ്റുള്ളവർക്കും എന്തെങ്കിലും പ്രതീക്ഷയ്‌ക്കു വകയുണ്ടോ?

ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടേക്കാമെങ്കിലും ദൈവവചനം പ്രതീക്ഷയുടെ ദീപം തെളിക്കുന്നു. എല്ലാവരും സമ്പൂർണ സുരക്ഷിതത്വത്തിൽ ജീവിക്കുന്ന നാൾ വരുന്നുവെന്ന്‌ പ്രവാചകനായ യെശയ്യാവ്‌ മുൻകൂട്ടി പറഞ്ഞു. അവൻ എഴുതി: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”​—⁠യെശയ്യാവു 65:⁠21, 22.

എന്നാൽ ഈ പ്രതീക്ഷ ഉറച്ച അടിസ്ഥാനമുള്ള ഒന്നാണോ? “പ്രതീക്ഷ” എന്ന പദം എല്ലായ്‌പോഴും തീർച്ചയെ സൂചിപ്പിക്കുന്ന ഒന്നല്ലല്ലോ. ഉദാഹരണത്തിന്‌ ബ്രസീലിൽ ഒരു പഴമൊഴിയുണ്ട്‌, “പ്രതീക്ഷ ഏറ്റവും ഒടുവിലേ മരിക്കുകയുള്ളൂ.” യഥാർഥത്തിൽ പ്രതീക്ഷയ്‌ക്കു വകയില്ലാത്തപ്പോൾപ്പോലും പലപ്പോഴും ആളുകളുടെയുള്ളിൽ പ്രതീക്ഷയുടെ തീനാളം കത്തിക്കൊണ്ടിരിക്കും എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. എന്നാൽ, ജീവനുള്ള ദൈവം നീട്ടിത്തരുന്ന പ്രത്യാശ വ്യത്യസ്‌തമാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “[ദൈവത്തിൽ] വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല.” (റോമർ 10:⁠11) ഇതുവരെ നിവൃത്തിയേറിയിട്ടുള്ള ബൈബിൾ പ്രവചനങ്ങൾ, യഹോവയാം ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുള്ള മറ്റെല്ലാ കാര്യങ്ങളും സത്യമായി ഭവിക്കുമെന്നു നമുക്ക്‌ ഉറപ്പു നൽകുന്നു. ആ വാഗ്‌ദാനങ്ങൾ യാഥാർഥ്യമായിത്തീരുമ്പോൾ, കുട്ടികൾ തെരുവിൽ ജീവിക്കാൻ നിർബന്ധിതരായിത്തീരുന്ന അവസ്ഥയും അതിലേക്കു നയിക്കുന്ന ഘടകങ്ങളും കഴിഞ്ഞകാല സംഗതികളായി മാറും.

ഈ നാളുകളിൽപ്പോലും ബൈബിളിലെ പ്രായോഗിക ബുദ്ധിയുപദേശത്തിന്‌ ആശയറ്റ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും യഥാർഥ സുരക്ഷിതത്വം കണ്ടെത്തുന്നതിനും സഹായിക്കാൻ കഴിയും. അത്‌ എങ്ങനെയാണു സാധിക്കുക? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന്‌ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവർ ആയിരിക്കും.