വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എനിക്കു ലഭിച്ച പരിശീലനത്തിൽ ഞാൻ സന്തുഷ്ടയാണ്‌’

‘എനിക്കു ലഭിച്ച പരിശീലനത്തിൽ ഞാൻ സന്തുഷ്ടയാണ്‌’

‘എനിക്കു ലഭിച്ച പരിശീലനത്തിൽ ഞാൻ സന്തുഷ്ടയാണ്‌’

ഇംഗ്ലീഷ്‌ പ്രസംഗ മത്സരത്തിൽ പങ്കെടുക്കണമെന്ന്‌ ടീച്ചർ പറഞ്ഞപ്പോൾ കാസുനാ അമ്പരന്നുപോയി. ജപ്പാനിലെ വലുപ്പമേറിയ വടക്കൻ ദ്വീപായ ഹോക്കൈഡോവിലെ എല്ലാ ഹൈസ്‌കൂളുകളും ഉൾപ്പെടുന്ന മത്സരമായിരുന്നു അത്‌. എന്നാൽ അവളുടെ സ്‌കൂളിൽനിന്ന്‌ ഒരു വിദ്യാർഥിപോലും ഇതിനുമുമ്പ്‌ അതിൽ പങ്കെടുത്തിരുന്നില്ല. മത്സരത്തിന്റെയന്ന്‌ കാസുനാ ആകെ പരിഭ്രമത്തിലായിരുന്നു, കാരണം ഏകദേശം 50 വിദ്യാർഥികളോടാണ്‌ അവൾ മത്സരിക്കേണ്ടിയിരുന്നത്‌. ഇംഗ്ലീഷ്‌ മാതൃഭാഷയായുള്ള രണ്ട്‌ വിധികർത്താക്കളെ കണ്ടതോടെ അവളുടെ പരിഭ്രമം ഒന്നുകൂടി വർധിച്ചു.

വിജയികളുടെ പേരു വിളിച്ചുതുടങ്ങി. ഒന്നാം സമ്മാനം കിട്ടിയ ആളുടെ പേര്‌ ഏറ്റവും ഒടുവിലാണ്‌ പറഞ്ഞത്‌. അതു തനിക്കാണെന്നു കേട്ടപ്പോൾ കാസുനാ സ്‌തബ്ധയായിപ്പോയി. അവളും അടുത്തിരുന്ന അവളുടെ ടീച്ചറും വിസ്‌മയത്തോടെ പരസ്‌പരം നോക്കി. സ്റ്റേജിലെത്തി ഒന്നാം സമ്മാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുമ്പോഴും കാസുനായ്‌ക്ക്‌ അതു വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

“ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലൂടെ യഹോവയുടെ സംഘടന പ്രദാനംചെയ്യുന്ന പരിശീലനം ഒന്നുകൊണ്ടുമാത്രമാണ്‌ ഇതു സാധ്യമായത്‌,” കാസുനാ വിശദീകരിക്കുന്നു. “ഈ പരിശീലനം ലഭിച്ചതിൽ ഞാൻ അത്യധികം സന്തുഷ്ടയാണ്‌.” കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽത്തന്നെ കാസുനാ സംബന്ധിക്കുന്ന ആ സ്‌കൂൾ യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിലൊന്നാണ്‌. മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കാസുനാ മൈക്രോഫോണിന്റെ ഉപയോഗം, ഊഷ്‌മളതയോടെയും ഉത്സാഹത്തോടെയും സംസാരിക്കൽ, ആംഗ്യങ്ങളുടെ ഉപയോഗം, സദസ്യസമ്പർക്കം, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പഠിപ്പിക്കുന്ന മറ്റു വിഷയങ്ങൾ എന്നിവയ്‌ക്കു പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു.

ഈ യോഗപരിപാടി വന്നുകാണാൻ നിങ്ങളെ ഞങ്ങൾ ഹാർദമായി ക്ഷണിക്കുന്നു. ഇത്‌ വാരംതോറും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുകളിലാണു നടത്തുന്നത്‌. ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ പ്രയോജനം നേടുന്നത്‌ എങ്ങനെയെന്ന്‌ നേരിൽ കാണുക. ഈ യോഗത്തിൽ ആർക്കും സംബന്ധിക്കാവുന്നതാണ്‌. നിങ്ങളുടെ ഏറ്റവും അടുത്ത്‌ സ്‌കൂൾ നടക്കുന്നത്‌ എവിടെയാണെന്ന്‌ അറിയാൻ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.