വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ദാവീദും അവന്റെ ആളുകളും കാഴ്‌ചയപ്പം ഭക്ഷിച്ചുവെന്നത്‌, ദുഷ്‌കരമായ സാഹചര്യങ്ങളിൽ ദൈവനിയമം ലംഘിക്കുന്നതിനു ശിക്ഷ ലഭിക്കുകയില്ലെന്നു സൂചിപ്പിക്കുന്നുണ്ടോ?​—⁠1 ശമൂവേൽ 21:1-6.

ലേവ്യപുസ്‌തകം 24:⁠5-9 അനുസരിച്ച്‌, ഓരോ ശബത്തിലും യഹോവയുടെ സന്നിധിയിൽനിന്നു നീക്കുന്ന കാഴ്‌ചയപ്പം പുരോഹിതന്മാർക്കു മാത്രമേ ഭക്ഷിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വിശുദ്ധമായ ആ അപ്പം ദൈവസേവനത്തിൽ ഏർപ്പെട്ടിരുന്നവർ, അതായത്‌ പുരോഹിതന്മാർ ഭക്ഷിക്കുക എന്നതായിരുന്നു അതിൽ ഉൾപ്പെട്ടിരുന്ന തത്ത്വം. ഒരു സാധാരണക്കാരന്‌ അതു കൊടുക്കുകയോ കേവലം ഒരു രസത്തിനുവേണ്ടി അതു കഴിക്കുകയോ ചെയ്യുന്നത്‌ തീർച്ചയായും തെറ്റായിരിക്കുമായിരുന്നു. എന്നിരുന്നാലും പുരോഹിതനായ അഹീമേലെക്ക്‌, ദാവീദിനും അവന്റെ ആളുകൾക്കും കാഴ്‌ചയപ്പം കൊടുത്തത്‌ പാപമായിരുന്നില്ല.

സാധ്യതയനുസരിച്ച്‌ ദാവീദ്‌, ശൗൽരാജാവിൽനിന്നുള്ള ഒരു പ്രത്യേക ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവനും കൂട്ടർക്കും വിശക്കുന്നുണ്ടായിരുന്നു. അവർ ആചാരപരമായി ശുദ്ധരാണെന്ന്‌ അഹീമേലെക്ക്‌ ഉറപ്പുവരുത്തി. അവർ കാഴ്‌ചയപ്പം ഭക്ഷിക്കുന്നതു സാങ്കേതികമായി നിയമവിരുദ്ധം ആയിരുന്നെങ്കിലും അവരുടെ പ്രവൃത്തി കാഴ്‌ചയപ്പത്തിന്റെ അടിസ്ഥാനപരമായ ഉപയോഗം സംബന്ധിച്ച പ്രമാണങ്ങളോടുള്ള ചേർച്ചയിലായിരുന്നു. അതു കണക്കിലെടുത്തത്‌, ആ പ്രത്യേക സാഹചര്യത്തിൽ അങ്ങനെ ചെയ്യാൻ അഹീമേലെക്കിന്‌ ഉചിതമായ കാരണം നൽകി. പരീശന്മാർ ശബത്ത്‌ നിയമത്തിനു നൽകിയ വ്യാഖ്യാനമനുസരിച്ച്‌, അങ്ങേയറ്റം കർക്കശമായി ആ നിയമം ബാധകമാക്കുന്നതിന്റെ അനൗചിത്യം ചിത്രീകരിക്കാൻ യേശുക്രിസ്‌തുപോലും ഈ സംഭവം പരാമർശിച്ചു.​—⁠മത്തായി 12:⁠1-8.

എന്നിരുന്നാലും, സാഹചര്യങ്ങൾ ദുഷ്‌കരമാകുമ്പോൾ ദൈവനിയമം ലംഘിക്കാം എന്ന്‌ ഇതിനർഥമില്ല. ഉദാഹരണത്തിന്‌ ഇസ്രായേൽ പടയാളികൾ ഫെലിസ്‌ത്യരോടു പൊരുതവേ, ഗൗരവതരമായ ഒരു സാഹചര്യം ഉടലെടുത്തു. “സന്ധ്യെക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ” എന്ന്‌ ശൗൽ പറഞ്ഞിരുന്നു. ബൈബിൾ വിവരണമനുസരിച്ച്‌ ‘അവർ അന്നു ഫെലിസ്‌ത്യരെ സംഹരിച്ചുകൊണ്ടിരുന്നു.’ യുദ്ധത്തിന്റെ ക്ഷീണവും വിശപ്പും നിമിത്തം പടയാളികൾ ആകെ തളർന്നുപോയി. “ആകയാൽ ജനം . . . ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.” (1 ശമൂവേൽ 14:⁠24, 31-33) രക്തം സംബന്ധിച്ച യഹോവയുടെ നിയമം ലംഘിച്ചുകൊണ്ട്‌ അവർ അവനോടു പാപംചെയ്‌തു. അവരുടെ പ്രവൃത്തികൾ, പാപങ്ങൾക്കു “പ്രായശ്ചിത്തം കഴിപ്പാൻ” മാത്രമേ രക്തം ഉപയോഗിക്കാവൂ എന്ന ദൈവനിയമത്തിന്റെ ലംഘനം ആയിരുന്നു. (ലേവ്യപുസ്‌തകം 17:⁠10-12; ഉല്‌പത്തി 9:⁠3, 4) പാപം ചെയ്‌തവർക്കുവേണ്ടിയുള്ള പ്രത്യേക യാഗങ്ങൾ യഹോവ കരുണാപൂർവം സ്വീകരിച്ചു.​—⁠1 ശമൂവേൽ 14:⁠34, 35.

അതേ, എല്ലാ സാഹചര്യങ്ങളിലും നാം യഹോവയുടെ നിയമങ്ങൾ അനുസരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ പറയുന്നു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.”​—⁠1 യോഹന്നാൻ 5:⁠3.

[30-ാം പേജിലെ ചിത്രം]

ഓരോ ശബത്തിലും പുതിയ കാഴ്‌ചയപ്പങ്ങൾ തിരുനിവാസത്തിൽ വെച്ചിരുന്നു