വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രിയപ്പെട്ടവരുമായി നിങ്ങൾ സംസാരിക്കാറുണ്ടോ?

പ്രിയപ്പെട്ടവരുമായി നിങ്ങൾ സംസാരിക്കാറുണ്ടോ?

പ്രിയപ്പെട്ടവരുമായി നിങ്ങൾ സംസാരിക്കാറുണ്ടോ?

പ്രിയപ്പെട്ടവരുമായി ആശയവിനിമയം ചെയ്യാനുള്ള നമ്മുടെ പ്രാപ്‌തി കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്‌” എന്ന്‌ പോളീഷ്‌ വാരികയായ പോളിറ്റികാ റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിൽ ദിവസം ആറുമിനിട്ടു മാത്രമേ ദമ്പതികൾ അർഥവത്തായ സംഭാഷണത്തിൽ ഏർപ്പെടുന്നുള്ളൂ എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വേർപിരിയലുകളുടെയും വിവാഹമോചനങ്ങളുടെയും പകുതി എണ്ണത്തിനും കാരണം അർഥവത്തായ സംഭാഷണങ്ങൾ നടത്തുന്നതിൽ വന്ന കുറവാണെന്ന്‌ ചില വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സംഭാഷണങ്ങളുടെ കാര്യമോ? മിക്കപ്പോഴും “അത്‌ സംഭാഷണമല്ല, ചോദ്യങ്ങൾ മാത്രമായി പരിണമിക്കുന്നു: ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു? നിന്റെ കൂട്ടുകാരെന്തു പറയുന്നു?” എന്നിങ്ങനെപോകുന്നു അത്‌, മേൽപ്പറഞ്ഞ റിപ്പോർട്ടു പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ “വൈകാരിക ബന്ധങ്ങൾ വികസിപ്പിച്ചെടുക്കാൻ നമ്മുടെ കുട്ടികൾ എങ്ങനെ പഠിക്കും?” റിപ്പോർട്ട്‌ തുടരുന്നു.

നല്ല സംഭാഷണ പ്രാപ്‌തികൾ താനേ ഉണ്ടാകുന്നതല്ല. അങ്ങനെയെങ്കിൽ നമുക്ക്‌ എങ്ങനെ ആ പ്രാപ്‌തി മെച്ചപ്പെടുത്താൻ കഴിയും? ക്രിസ്‌തീയ ശിഷ്യനായിരുന്ന യാക്കോബ്‌ നമുക്കു പിൻവരുന്ന സുപ്രധാന ബുദ്ധിയുപദേശം നൽകുന്നു: “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” (യാക്കോബ്‌ 1:19) അതേ, പരിപുഷ്ടിപ്പെടുത്തുന്ന ഒരു സംഭാഷണം നടത്താൻ നാം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്‌, അക്ഷമനായി ഇടയ്‌ക്കുകയറി പറയുകയോ എടുത്തുചാടി നിഗമനങ്ങളിൽ എത്തുകയോ ചെയ്യരുത്‌. വിമർശനം ഒഴിവാക്കുക, കാരണം അത്‌ സംഭാഷണത്തിനു തടയിട്ടേക്കാം. യേശു തന്റെ കേൾവിക്കാരോട്‌ നയപൂർവം ചില ചോദ്യങ്ങൾ ചോദിച്ചു. അവൻ അവരെ ചോദ്യം ചെയ്യുകയായിരുന്നില്ല, മറിച്ച്‌ അവരുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്ന്‌ അറിയാനും അവരുമായുള്ള ബന്ധം ഒന്നുകൂടെ ഊട്ടിയുറപ്പിക്കുന്നതിനുമാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌.​—⁠സദൃശവാക്യങ്ങൾ 20:5; മത്തായി 16:13-17; 17:24-27.

ബൈബിളിൽ കാണുന്ന ഉത്തമ തത്ത്വങ്ങൾ പ്രായോഗികമാക്കിക്കൊണ്ട്‌ പ്രിയപ്പെട്ടവരോടു സംസാരിക്കാനും ആശയവിനിമയം നടത്താനും നിങ്ങൾതന്നെ മുൻകൈയെടുക്കുക. അത്‌ വർഷങ്ങളോളം, ജീവിതകാലം മുഴുവനുംതന്നെ, നീളുന്ന പ്രിയങ്കരമായ ഒരു ഊഷ്‌മളബന്ധത്തിൽ കലാശിച്ചേക്കാം.