വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടു”

“വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടു”

“വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടു”

ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ചെർണോബിയോ എന്ന പട്ടണത്തിലെ ഒരു പാർക്കിൽ, മനുഷ്യാവകാശ ലംഘനത്തിന്‌ ഇരയായവർക്കായുള്ള ഒരു സ്‌മാരകഭൂമിയുണ്ട്‌. അവിടത്തെ ഒരു ഫലകം നാർസിസോ റേറ്റിന്റെ പേരിൽ ഉള്ളതാണ്‌. ഇറ്റലിക്കാരായ ദമ്പതികൾക്ക്‌ ജർമനിയിൽവെച്ചു ജനിച്ച റേറ്റ്‌ 1930-കളിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. ഹിറ്റ്‌ലറിന്റെ ഭരണകാലത്ത്‌ സത്യദൈവമായ യഹോവയ്‌ക്കു മേലായി ഹിറ്റ്‌ലറെ പ്രതിഷ്‌ഠിക്കാൻ യഹോവയുടെ സാക്ഷികൾ വിസമ്മതിച്ചതുകൊണ്ട്‌ അവർക്കു പീഡനം സഹിക്കേണ്ടിവന്നു.

തടങ്കൽപ്പാളയത്തിലേക്കു വീക്ഷാഗോപുരം മാസിക കടത്തിക്കൊണ്ടുവരുന്നതിൽ റേറ്റിന്‌ പങ്കുണ്ടെന്ന്‌ ഗസ്റ്റപ്പോ കണ്ടുപിടിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിയ അദ്ദേഹം ചെർണോബിയോയിലേക്ക്‌ പലായനം ചെയ്‌തു. അവിടെവെച്ച്‌ അദ്ദേഹത്തിന്‌ വീക്ഷാഗോപുരം ഇറ്റാലിയൻ ഭാഷയിലേക്കു വിവർത്തനം ചെയ്‌ത്‌ അടുത്തുള്ള സഹവിശ്വാസികൾക്കു വിതരണം ചെയ്യാനുള്ള നിയമനം ലഭിച്ചു. ഊർജസ്വലമായ ഈ പ്രവർത്തനം കണ്ടുപിടിക്കപ്പെട്ടു. ഒരു എസ്‌എസ്‌ ഓഫീസറും സൈനികരും റേറ്റിന്റെ വീട്ടിൽ മിന്നൽപ്പരിശോധന നടത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും “കുറ്റകൃത്യം” ചെയ്‌തതായുള്ള തെളിവ്‌, അതായത്‌ രണ്ടു ബൈബിളും ഏതാനും കത്തുകളും കണ്ടെത്തുകയും ചെയ്‌തു. തുടർന്ന്‌ അദ്ദേഹത്തെ ജർമനിയിലേക്കു നാടുകടത്തി, ഡാക്കൗ തടങ്കൽപ്പാളയത്തിലാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിന്‌ കുറച്ചുമുമ്പായി റേറ്റിനു വധശിക്ഷ നൽകി. അദ്ദേഹം “വിശ്വാസത്തെപ്രതി വധിക്കപ്പെട്ടു”വെന്നു ചെർണോബിയോയിലെ ഫലകം പറയുന്നു.

തങ്ങളുടെ ആരാധനയ്‌ക്കു യോഗ്യനായ ഏക വ്യക്തിയോട്‌ അതായത്‌ യഹോവയോട്‌ വിശ്വസ്‌തരായിരിക്കാൻ ഇക്കാലത്തെ ക്രിസ്‌ത്യാനികൾക്കുള്ള പ്രോത്സാഹനമാണ്‌ നാസികളുടെ പീഡനത്തിനു വിധേയരായ നാർസിസോ റേറ്റിന്റെയും മറ്റു നിരവധി സാക്ഷികളുടെയും വിശ്വാസം. (വെളിപ്പാടു 4:11) യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ.” അവരുടെ ധീരമായ നിലപാടു നിമിത്തം ദൈവം അവരുടെ പ്രവൃത്തികളെ ഓർക്കുകയും അവർക്കു പ്രതിഫലം നൽകുകയും ചെയ്യും.​—⁠മത്തായി 5:10; എബ്രായർ 6:⁠10.