വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“താനേ ചത്ത ഒന്നിനെയും തിന്നരുത്‌” എന്ന്‌ ആവർത്തനപുസ്‌തകം 14:21 പറയുന്നു. എന്നാൽ, ‘[ചത്ത മൃഗത്തിന്റെ] പിണം തിന്നുന്നവൻ വസ്‌ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം’ എന്ന്‌ ലേവ്യപുസ്‌തകം 11:​40-ൽ നാം വായിക്കുന്നു. ഈ വാക്യങ്ങൾ പരസ്‌പര വിരുദ്ധങ്ങളാണോ?

അല്ല. കാട്ടുമൃഗങ്ങൾ കൊന്നിട്ടിരിക്കുന്ന ഒരു മൃഗത്തിന്റെ മാംസം ഭക്ഷിക്കരുതെന്ന നിയമത്തിന്റെ ആവർത്തനമാണ്‌ ആദ്യത്തെ വാക്യത്തിൽ നാം കാണുന്നത്‌. (പുറപ്പാടു 22:31; ലേവ്യപുസ്‌തകം 22:8) എന്നാൽ അറിയാതെയെങ്ങാനും ആ വിലക്കു ലംഘിച്ചാൽ ഒരു ഇസ്രായേല്യൻ എന്തു ചെയ്യേണ്ടിയിരുന്നെന്നാണ്‌ രണ്ടാമത്തെ വാക്യം വിശദീകരിക്കുന്നത്‌.

ന്യായപ്രമാണം ചില കാര്യങ്ങൾക്കു വിലക്കു കൽപ്പിച്ചിരുന്നെന്ന വസ്‌തുത, അത്തരം വിലക്കുകൾ ചിലപ്പോൾ അവഗണിക്കപ്പെടുകയില്ലെന്ന്‌ അർഥമാക്കിയില്ല. ഉദാഹരണത്തിന്‌, മോഷണം, കൊലപാതകം, കള്ളസാക്ഷ്യം പറയൽ എന്നിവയ്‌ക്കെതിരെ നിയമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ദൈവദത്തമായ ആ നിയമങ്ങളുടെ ലംഘനം ശിക്ഷ കൈവരുത്തുമായിരുന്നു. നിയമങ്ങൾക്കു കരുത്തു പകരാനും അവ എത്ര പ്രാധാന്യമുള്ളവയാണെന്നു പ്രകടമാക്കാനും അത്തരം ശിക്ഷകൾ ഉതകിയിരുന്നു.

ചത്തുകിടക്കുന്ന ഒരു മൃഗത്തിന്റെ മാംസം തിന്നരുതെന്ന നിയമം ലംഘിക്കുന്ന ഒരു വ്യക്തി യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധനാകുമായിരുന്നു. ഉചിതമായ നടപടിക്രമങ്ങളിലൂടെ അവൻ ശുദ്ധനായിത്തീരേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ അവൻ ‘കുറ്റം വഹിക്കേണ്ടിവരുമായിരുന്നു’ അഥവാ കണക്കു ബോധിപ്പിക്കേണ്ടിവരുമായിരുന്നു.​—⁠ലേവ്യപുസ്‌തകം 17:15, 16.