വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അവർ വിട്ടുവീഴ്‌ച ചെയ്‌തില്ല”

“അവർ വിട്ടുവീഴ്‌ച ചെയ്‌തില്ല”

“അവർ വിട്ടുവീഴ്‌ച ചെയ്‌തില്ല”

യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:⁠11) യഹോവയുടെ സാക്ഷികൾ ഇന്ന്‌ സന്തുഷ്ടരാണ്‌, കാരണം ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളോടും മാതൃകയോടും ഉള്ള ചേർച്ചയിൽ അവർ ‘ലൌകികന്മാർ’ അഥവാ ഈ ലോകത്തിന്റെ ഭാഗം ആകാതെ നിലകൊള്ളുന്നു. മാത്രമല്ല, ഏതു സാഹചര്യത്തിലും ദൃഢമായ രാഷ്‌ട്രീയ നിഷ്‌പക്ഷത പുലർത്തുകയും ദൈവമുമ്പാകെ നിർമലത പാലിക്കുകയും ചെയ്യുന്നുവെന്നതും അവരുടെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നു.​—⁠യോഹന്നാൻ 17:⁠14; മത്തായി 4:⁠8-10.

എസ്‌തോണിയയിൽ ഉൾപ്പെടെ മുൻ സോവിയറ്റ്‌ യൂണിയനിൽ യഹോവയുടെ സാക്ഷികൾ സ്വീകരിച്ച വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിനെക്കുറിച്ച്‌ ലൂഥറൻ ദൈവശാസ്‌ത്രജ്ഞനും ബൈബിൾ പണ്ഡിതനും ആയ തോമാസ്‌ പോൾ ഗ്രാമത്തിനു നടുവിലുള്ള സഭ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ഇങ്ങനെ എഴുതുന്നു: “1951 ഏപ്രിൽ 1-ന്റെ ആദ്യ മണിക്കൂറുകളിൽ സംഭവിച്ചതിനെക്കുറിച്ച്‌ വളരെ കുറച്ച്‌ ആളുകൾ മാത്രമേ കേട്ടിട്ടുള്ളൂ. യഹോവയുടെ സാക്ഷികളെയും അവരോടു സഹവസിക്കുന്നവരെയും നീക്കം ചെയ്യാൻ പദ്ധതിയിട്ടിരുന്നു​—⁠മൊത്തം 279 പേരെ പിടികൂടി സൈബീരിയയിലേക്കു നാടുകടത്തി. . . . തങ്ങളുടെ വിശ്വാസം ത്യജിച്ചുപറയുന്ന ഒരു പ്രമാണത്തിൽ ഒപ്പിട്ടിരുന്നെങ്കിൽ അവർക്കു നാടുകടത്തലും തടവും ഒഴിവാക്കാമായിരുന്നു. . . . നേരത്തേ അറസ്റ്റു ചെയ്യപ്പെട്ടവരും സാക്ഷികളോടു സഹവസിക്കുകമാത്രം ചെയ്‌തിരുന്ന 171 പേരും ഉൾപ്പെടെ അവർ 353 പേർ ഉണ്ടായിരുന്നു. സൈബീരിയയിൽപ്പോലും അവർ വിട്ടുവീഴ്‌ച ചെയ്‌തില്ല. . . . [എസ്‌തോണിയയിലെ ലൂഥറൻ] സഭയിൽ അധികമാർക്കും യഹോവയുടെ സാക്ഷികളുടേതിനു സമാനമായ വിശ്വാസം ഉണ്ടായിരുന്നില്ല.”

ലോകത്തെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ, പീഡനത്തിന്മധ്യേയും വിശ്വസ്‌തരും അനുസരണമുള്ളവരും ആയിരിക്കാൻ തങ്ങളെ സഹായിക്കുന്നതിന്‌ ദൈവത്തിൽ ആശ്രയിക്കുന്നു. തങ്ങളുടെ വിശ്വസ്‌തതയ്‌ക്കു വലിയ പ്രതിഫലം ലഭിക്കുമെന്നറിയുന്നതിൽ അവർ സന്തോഷിച്ചുല്ലസിക്കുന്നു.​—⁠മത്തായി 5:⁠12.