നിങ്ങൾ സകലത്തിലും വിശ്വസ്‌തനാണോ?
നിങ്ങൾ സകലത്തിലും വിശ്വസ്‌തനാണോ?
“അത്യല്‌പത്തിൽ വിശ്വസ്‌തനായവൻ അധികത്തിലും വിശ്വസ്‌തൻ.”—ലൂക്കൊസ് 16:10
1. യഹോവ വിശ്വസ്‌തനായിരിക്കുന്ന ഒരു വിധം ഏത്?
പകൽസമയത്തുടനീളം ഒരു വൃക്ഷത്തിന്റെ നിഴലിന് എന്താണു സംഭവിക്കുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിഴലിന്റെ വലുപ്പവും ദിശയും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും! മാനുഷിക സംരംഭങ്ങളും വാഗ്‌ദാനങ്ങളും ഒരു നിഴലെന്നപോലെ അസ്ഥിരമാണ്. നേരെ മറിച്ച്, കാലം കടന്നുപോകുന്നതനുസരിച്ച് യഹോവയാം ദൈവത്തിന് ഒരു മാറ്റവും ഉണ്ടാകുന്നില്ല. യഹോവയെ ‘സ്വർഗ്ഗീയ പ്രകാശങ്ങളുടെ പിതാവ്’ എന്നു വിശേഷിപ്പിച്ചുകൊണ്ട് ശിഷ്യനായ യാക്കോബ് പറയുന്നു: “മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾക്കുതുല്യം അവിടുന്നു മാറിപ്പോകുന്നവനല്ല.” (യാക്കോബ് 1:17, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV) ഏറ്റവും നിസ്സാരമായ കാര്യങ്ങളിൽപ്പോലും യഹോവ മാറ്റമില്ലാത്തവനും ആശ്രയയോഗ്യനും ആണ്. അവൻ “വിശ്വസ്‌തതയുള്ള ദൈവം” ആണ്.—ആവർത്തനപുസ്‌തകം 32:4.
2. (എ) വിശ്വസ്‌തരാണോ എന്നു നിശ്ചയിക്കുന്നതിന് നാം നമ്മെത്തന്നെ പരിശോധിക്കേണ്ടത് എന്തുകൊണ്ട്? (ബി) വിശ്വസ്‌തതയെക്കുറിച്ച് ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?
2 തന്റെ ആരാധകരുടെ ആശ്രയയോഗ്യതയെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്? പിൻവരുംവിധം പറഞ്ഞപ്പോൾ ദാവീദ് പ്രകടമാക്കിയ വീക്ഷണംതന്നെയാണ് അവനും ഉള്ളത്: “ദേശത്തിലെ വിശ്വസ്‌തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്‌കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.” (സങ്കീർത്തനം 101:6) അതേ, യഹോവ തന്റെ ദാസന്മാരുടെ വിശ്വസ്‌തതയിൽ സന്തോഷിക്കുന്നു. നല്ല കാരണത്തോടെ അപ്പൊസ്‌തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്‌തരായിരിക്കേണം എന്നത്രേ.” (1 കൊരിന്ത്യർ 4:2) വിശ്വസ്‌തരായിരിക്കുകയെന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ജീവിതത്തിന്റെ ഏതെല്ലാം വശങ്ങളിലാണു നാം വിശ്വസ്‌തതയോടെ പ്രവർത്തിക്കേണ്ടത്? ‘നിഷ്‌കളങ്ക മാർഗത്തിൽ നടക്കുന്നതിന്റെ’ അനുഗ്രഹങ്ങൾ എന്തെല്ലാമാണ്?
വിശ്വസ്‌തനായിരിക്കുകയെന്നതിന്റെ അർഥം
3. നാം വിശ്വസ്‌തരാണോ എന്നു നിർണയിക്കുന്നത് എന്താണ്?
3 ഒരു ഗൃഹവിചാരകനെന്ന നിലയിൽ ‘[ദൈവത്തിന്റെ] ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്‌തനായിരുന്നു’ എന്ന് എബ്രായർ 3:5 പറയുന്നു. മോശെയെ വിശ്വസ്‌തനാക്കിത്തീർത്തത് എന്താണ്? സമാഗമനകൂടാരം നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നതിൽ “യഹോവ തന്നോടു കല്‌പിച്ചതുപോലെ ഒക്കെയും അവൻ ചെയ്‌തു.” (പുറപ്പാടു 40:16) യഹോവയുടെ ആരാധകരായ നാം അവനെ അനുസരണത്തോടെ സേവിച്ചുകൊണ്ട് വിശ്വസ്‌തത കാണിക്കുന്നു. ഇതിൽ ദുഷ്‌കരമായ പരിശോധനകളും ഉഗ്രമായ പീഡനവും നേരിടുമ്പോൾ യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളുന്നതു തീർച്ചയായും ഉൾപ്പെടുന്നു. എന്നിരുന്നാലും വലിയ പരിശോധനകൾ കൈകാര്യംചെയ്യുന്നതിലെ വിജയം മാത്രമല്ല നമ്മുടെ വിശ്വസ്‌തത നിർണയിക്കുന്ന ഘടകം. യേശു ഇങ്ങനെ പറഞ്ഞു: “അത്യല്‌പത്തിൽ വിശ്വസ്‌തനായവൻ അധികത്തിലും വിശ്വസ്‌തൻ; അത്യല്‌പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.” (ലൂക്കൊസ് 16:10) തീരെ അപ്രധാനമെന്നു തോന്നുന്ന കാര്യങ്ങളിലും നാം വിശ്വസ്‌തത പുലർത്തണം.
4, 5. “അത്യല്‌പ”ത്തിലെ നമ്മുടെ വിശ്വസ്‌തത എന്തു വെളിപ്പെടുത്തുന്നു?
4 അനുദിനജീവിതത്തിൽ “അത്യല്‌പ”ത്തിലെ അനുസരണം രണ്ടു കാരണങ്ങളാൽ പ്രധാനമാണ്. ഒന്നാമതായി, യഹോവയുടെ പരമാധികാരത്തെ നാം എങ്ങനെ കണക്കാക്കുന്നുവെന്ന് അതു വെളിപ്പെടുത്തുന്നു. ആദ്യമനുഷ്യജോഡിയായ ആദാമിന്റെയും ഹവ്വായുടെയും മുമ്പാകെ വെച്ചിരുന്ന വിശ്വസ്‌തതയുടെ പരിശോധനയെക്കുറിച്ചു ചിന്തിക്കുക. അത് അവർക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കൽപ്പന ആയിരുന്നില്ല. ഏദെൻതോട്ടത്തിലെ എല്ലാത്തരം ഭക്ഷ്യവസ്‌തുക്കളും അവർക്കു കഴിക്കാമായിരുന്നു. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” മാത്രം അവർ ഒഴിവാക്കിയാൽ മതിയായിരുന്നു. (ഉല്‌പത്തി 2:16, 17) ലളിതമായ ആ കൽപ്പന അനുസരിക്കുന്നത് ആദ്യമനുഷ്യജോഡി യഹോവയുടെ ഭരണാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതായി പ്രകടമാക്കുമായിരുന്നു. അനുദിനജീവിതത്തിൽ യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ, നാം അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്.
5 രണ്ടാമതായി, “അത്യല്‌പ”ത്തിലെ നമ്മുടെ പെരുമാറ്റത്തിന് “അധിക”ത്തിൽ, അതായത് ജീവിതത്തിലെ വലിയ കാര്യങ്ങളിൽ, നാം പെരുമാറുന്ന വിധത്തിന്മേൽ സ്വാധീനമുണ്ട്. ദൃഷ്ടാന്തത്തിന്, ദാനീയേലിനും അവന്റെ എബ്രായ സുഹൃത്തുക്കളായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കും സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്കുക. പൊതുയുഗത്തിനുമുമ്പ് 617-ൽ അവരെ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി. സാധ്യതയനുസരിച്ച് കൗമാരപ്രായക്കാരായ അവരെ നെബൂഖദ്‌നേസർ രാജാവിന്റെ കൊട്ടാരത്തിൽ ആക്കി. അവിടെ, രാജാവ് “അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കൽപ്പിച്ചു.”—ദാനീയേൽ 1:3-5.
6. ബാബിലോണിലെ രാജകൊട്ടാരത്തിൽ ദാനീയേലും മൂന്ന് എബ്രായ സുഹൃത്തുക്കളും എന്തു പരിശോധനയാണു നേരിട്ടത്?
6 എന്നാൽ ബാബിലോണിലെ രാജാവു കൽപ്പിച്ചുനൽകിയ ഭക്ഷണം ചെറുപ്പക്കാരായ ആ എബ്രായർക്ക് ഒരു പരിശോധനയായി ഭവിച്ചു. ന്യായപ്രമാണം വിലക്കിയിരുന്ന ഭക്ഷണപദാർഥങ്ങൾ രാജഭോജനത്തിൽ ഉൾപ്പെട്ടിരുന്നിരിക്കണം. (ആവർത്തനപുസ്‌തകം 14:3-20) സാധ്യതയനുസരിച്ച്, രക്തം പൂർണമായി വാർന്നുപോകാത്ത മാംസം ആയിരിക്കാം അവർ പാകം ചെയ്‌തിരുന്നത്. അത്തരം മാംസം ഭക്ഷിക്കുന്നത് ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ലംഘനമായിരുന്നു. (ആവർത്തനപുസ്‌തകം 12:23-25) ആരാധനാപരമായ സമൂഹഭോജനത്തിനുമുമ്പ് ഭക്ഷണം വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്ന രീതി ബാബിലോണിൽ ഉണ്ടായിരുന്നതിനാൽ അത് വിഗ്രഹാർപ്പിതം ആയിരിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു.
7. ദാനീയേലിന്റെയും അവന്റെ മൂന്നു കൂട്ടുകാരുടെയും അനുസരണം എന്തു പ്രകടമാക്കി?
7 ബാബിലോൺ രാജാവിന്റെ കൊട്ടാരത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം, ഭക്ഷണസംബന്ധമായി ഇസ്രായേല്യർക്കുള്ള നിയന്ത്രണങ്ങൾ അത്ര ഗൗരവമുള്ള കാര്യമായിരുന്നില്ല. എന്നാൽ ഇസ്രായേലിനു ദൈവം നൽകിയ ന്യായപ്രമാണത്തിൽ വിലക്കിയിരുന്ന ഭക്ഷണം കഴിച്ചുകൊണ്ട് തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ലെന്ന് ദാനീയേലും കൂട്ടുകാരും നിശ്ചയിച്ചുറപ്പിച്ചിരുന്നു. ദൈവത്തോടുള്ള അവരുടെ പറ്റിനിൽപ്പും വിശ്വസ്‌തതയും ഉൾപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു അത്. അതുകൊണ്ട് അവർ സസ്യാഹാരവും വെള്ളവും മാത്രം കഴിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു, അതിന് അനുമതി ലഭിക്കുകയും ചെയ്‌തു. (ദാനീയേൽ 1:9-14) ഇക്കാലത്തെ ചില ആളുകളെ സംബന്ധിച്ചിടത്തോളം ആ നാലു ചെറുപ്പക്കാർ ചെയ്‌തത് അത്ര പ്രധാനമല്ലായിരിക്കാം. എന്നിരുന്നാലും ദൈവത്തോടുള്ള അവരുടെ അനുസരണം, യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ അവരുടെ നിലപാടു വ്യക്തമാക്കി.
8. (എ) വിശ്വസ്‌തതയുടെ നിർണായകമായ ഏതു പരിശോധനയാണ് മൂന്ന് എബ്രായർ നേരിട്ടത്? (ബി) പരിശോധനയുടെ ഫലം എന്തായിരുന്നു, ഇത് എന്താണു ചിത്രീകരിക്കുന്നത്?
8 തീരെ അപ്രധാനമെന്നു തോന്നിയേക്കാവുന്ന കാര്യത്തിൽ ദാനീയേൽ 3:17, 18) യഹോവ അവരെ രക്ഷിച്ചോ? തീച്ചൂളയിലേക്ക് അവരെ എറിഞ്ഞ പടയാളികൾ ദഹിച്ചുപോയി. എന്നാൽ, ചൂളയിലെ അതികഠിനമായ ചൂടിലും ഒരു വാട്ടവും തട്ടാതെ ആ എബ്രായ കുമാരന്മാർ ജീവനോടെ തിരിച്ചുവന്നു! അവർ പിൻപറ്റിപ്പോന്ന വിശ്വസ്‌തതയുടെ ഗതി, ആ നിർണായക പരിശോധനയിങ്കൽ വിശ്വസ്‌തത പുലർത്താൻ അവരെ സഹായിച്ചു. ചെറിയ കാര്യങ്ങളിൽപ്പോലും വിശ്വസ്‌തരായിരിക്കുന്നതിന്റെ പ്രാധാന്യം ഇതു ചിത്രീകരിക്കുന്നില്ലേ?
വിശ്വസ്‌തത പ്രകടമാക്കിയത് വലിയൊരു പരിശോധനയെ അതിജീവിക്കാൻ ദാനീയേലിന്റെ മൂന്നു കൂട്ടുകാരെ സജ്ജരാക്കി. ദാനീയേൽ പുസ്‌തകം 3-ാം അധ്യായം തുറന്ന്, നെബൂഖദ്‌നേസർ രാജാവു സ്ഥാപിച്ച സ്വർണബിംബത്തെ ആരാധിക്കാൻ വിസമ്മതിച്ചതിന് ആ എബ്രായ ചെറുപ്പക്കാർ വധശിക്ഷയെ നേരിട്ടത് എങ്ങനെയെന്നു വായിച്ചുനോക്കുക. രാജസന്നിധിയിൽ ഹാജരാക്കിയപ്പോൾ അവർ തങ്ങളുടെ ദൃഢനിശ്ചയം ധൈര്യസമേതം പ്രഖ്യാപിച്ചു: “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്‌കരിക്കയുമില്ല എന്നു അറിഞ്ഞാലും.” (‘അനീതിയുള്ള ധനം’ സംബന്ധിച്ച വിശ്വസ്‌തത
9. ലൂക്കൊസ് 16:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവിന്റെ വാക്കുകളുടെ സന്ദർഭം എന്ത്?
9 അപ്രധാനമെന്നു തോന്നുന്ന കാര്യങ്ങളിൽ വിശ്വസ്‌തത പുലർത്തുന്നവർ പ്രാധാന്യമേറിയ കാര്യങ്ങളിലും വിശ്വസ്‌തതയുള്ളവരായിരിക്കുമെന്ന തത്ത്വം പ്രസ്‌താവിക്കുന്നതിനുമുമ്പ്, യേശു തന്റെ കേൾവിക്കാരെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “അനീതിയുള്ള മമ്മോനെക്കൊണ്ടു [“ധനംകൊണ്ട്,” NW] നിങ്ങൾക്കു സ്‌നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ. . . . അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.” അപ്രധാനകാര്യങ്ങളിൽ വിശ്വസ്‌തത പ്രകടമാക്കുന്നതിനെക്കുറിച്ച് യേശു ഇങ്ങനെ തുടർന്നു: “നിങ്ങൾ അനീതിയുള്ള മമ്മോനിൽ [“ധനത്തിൽ,” NW] വിശ്വസ്‌തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്‌പിക്കും? . . . രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും [“ധനത്തെയും,” NW] സേവിപ്പാൻ കഴികയില്ല.”—ലൂക്കൊസ് 16:9-13.
10. “അനീതിയുള്ള ധന”ത്തിന്റെ ഉപയോഗത്തിൽ നമുക്കു വിശ്വസ്‌തത പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
10 സന്ദർഭമനുസരിച്ച്, ലൂക്കൊസ് 16:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ പ്രാഥമികമായി ബാധകമാകുന്നത് “അനീതിയുള്ള മമ്മോ”ന് അഥവാ നമ്മുടെ ഭൗതിക വിഭവങ്ങൾക്കും സമ്പത്തിനും ആണ്. ഭൗതിക ധനം, പ്രത്യേകിച്ച് പണം, പാപികളായ മനുഷ്യരുടെ നിയന്ത്രണത്തിലായതുകൊണ്ടാണ് അനീതിയുള്ളതെന്ന് അതിനെ പരാമർശിച്ചിരിക്കുന്നത്. മാത്രമല്ല, പണം സമ്പാദിക്കാനുള്ള ആഗ്രഹത്തിന് നമ്മെ നീതിരഹിതമായ പ്രവൃത്തികളിലേക്കു നയിക്കാനും കഴിയും. നമ്മുടെ ഭൗതിക സമ്പത്ത് ഉപയോഗിക്കുന്ന കാര്യത്തിൽ ജ്ഞാനം പ്രകടമാക്കിക്കൊണ്ട് നാം വിശ്വസ്‌തത കാണിക്കുന്നു. സ്വാർഥ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കുന്നതിനു പകരം, രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനും സഹായം ആവശ്യമുള്ളവർക്ക് അതു നൽകുന്നതിനും സമ്പത്ത് ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. ഈ രീതിയിൽ വിശ്വസ്‌തത പ്രകടിപ്പിക്കുമ്പോൾ “നിത്യകൂടാരങ്ങ”ളുടെ ഉടമകളായ യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും സുഹൃത്തുക്കളാക്കുകയാണു നാം ചെയ്യുന്നത്. സ്വർഗത്തിലോ ഭൗമിക പറുദീസയിലോ നിത്യജീവൻ സമ്മാനിച്ചുകൊണ്ട് അവർ നമ്മെ നിത്യകൂടാരങ്ങളിൽ ചേർത്തുകൊള്ളും.
11. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ചെയ്യുന്ന വേലയ്‌ക്കായി സംഭാവനകൾ സ്വീകരിക്കുമെന്ന സംഗതി, നാം സുവാർത്ത പ്രസംഗിക്കുന്നവരിൽനിന്നു മറച്ചുവെക്കരുതാത്തത് എന്തുകൊണ്ട്?
11 രാജ്യസന്ദേശം ഘോഷിക്കവേ ആളുകൾക്കു ബൈബിളോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളോ സമർപ്പിക്കുമ്പോൾ, ലോകവ്യാപക വേലയ്‌ക്കായി സംഭാവനകൾ സ്വീകരിക്കുമെന്നു നാം പറയാറുണ്ട്. അതിലൂടെ വാസ്‌തവത്തിൽ നാം എന്താണു ചെയ്യുന്നത്? ഭൗതിക സമ്പത്ത് ജ്ഞാനപൂർവകമായ ഒരു വിധത്തിൽ ഉപയോഗിക്കാനുള്ള ഒരു അവസരം അവർക്കു നീട്ടിക്കൊടുക്കുകയല്ലേ? ലൂക്കൊസ് 16:10-ന്റെ പ്രാഥമിക ബാധകമാക്കൽ ഭൗതിക സമ്പത്തിന്റെ കാര്യത്തിലാണെങ്കിലും അതിലെ തത്ത്വം ജീവിതത്തിന്റെ മറ്റു വശങ്ങളിലും ബാധകമാണ്.
സത്യസന്ധത പ്രധാനം
12, 13. ഏതെല്ലാം മേഖലകളിൽ നമുക്ക് സത്യസന്ധത പ്രകടിപ്പിക്കാനാകും?
12 അപ്പൊസ്‌തലനായ പൗലൊസ് എഴുതി: “സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.” (എബ്രായർ 13:18) “സകലത്തിലും” എന്നതിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യംചെയ്യുന്നതും ഉൾപ്പെടുന്നു. നാം കടങ്ങളും നികുതികളും കാലതാമസം കൂടാതെയും സത്യസന്ധമായും കൊടുത്തുതീർക്കുന്നു. എന്തുകൊണ്ട്? ദൈവത്തോടുള്ള സ്‌നേഹവും അവന്റെ പ്രബോധനങ്ങളോടുള്ള അനുസരണവും ആണ് അടിസ്ഥാന കാരണങ്ങൾ. നമ്മുടെ മനസ്സാക്ഷിയാണ് അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. (റോമർ 13:5, 6) എന്തെങ്കിലും കളഞ്ഞുകിട്ടുമ്പോൾ നാം എന്തായിരിക്കും ചെയ്യുക? അത് ഉടമയെ ഏൽപ്പിക്കാൻ നാം ശ്രമിക്കും. അത് തിരികെ കൊടുക്കാൻ നമ്മെ പ്രേരിപ്പിച്ചത് എന്താണെന്നു നാം വിശദീകരിക്കുമ്പോൾ അത് എത്ര നല്ല സാക്ഷ്യമാണു നൽകുക!
13 സകലത്തിലും വിശ്വസ്‌തരും സത്യസന്ധരും ആയിരിക്കുകയെന്നതിൽ നമ്മുടെ ജോലിസ്ഥലത്തു സത്യസന്ധത പാലിക്കുന്നതും ഉൾപ്പെടുന്നു. ജോലിയിലെ നമ്മുടെ സത്യസന്ധത, നാം പ്രതിനിധാനം ചെയ്യുന്ന ദൈവം എങ്ങനെയുള്ളവനാണ് എന്നതിലേക്കു മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചേക്കാം. അലസരായിരുന്നുകൊണ്ട് നാം സമയം ‘മോഷ്ടിക്കുകയില്ല.’ മറിച്ച്, യഹോവയ്‌ക്കായി ചെയ്‌താലെന്നപോലെ നാം കഠിനാധ്വാനം ചെയ്യും. (എഫെസ്യർ 4:28, NIBV; കൊലൊസ്സ്യർ 3:23) യൂറോപ്പിലെ ഒരു രാജ്യത്ത്, രോഗാവധിക്കായുള്ള ഡോക്ടറുടെ കത്ത് സമ്പാദിക്കുന്ന തൊഴിലാളികളിൽ മൂന്നിലൊരു ഭാഗവും തട്ടിപ്പു നടത്തുകയാണെന്നു കണക്കാക്കിയിരിക്കുന്നു. ദൈവത്തിന്റെ യഥാർഥ ദാസർ ജോലിക്കു പോകാതിരിക്കാൻ കപടന്യായങ്ങൾ മെനഞ്ഞെടുക്കുകയില്ല. യഹോവയുടെ സാക്ഷികളുടെ സത്യസന്ധതയും കഠിനാധ്വാനവും നിരീക്ഷിക്കുന്ന തൊഴിലുടമകൾ പലപ്പോഴും അവർക്കു സ്ഥാനക്കയറ്റം കൊടുക്കാറുണ്ട്.—സദൃശവാക്യങ്ങൾ 10:4.
നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയിലെ വിശ്വസ്‌തത
14, 15. ക്രിസ്‌തീയ ശുശ്രൂഷയിൽ വിശ്വസ്‌തരാണെന്ന് നമുക്കു തെളിയിക്കാൻ കഴിയുന്ന ചില മാർഗങ്ങൾ ഏവ?
14 നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയിൽ നാം വിശ്വസ്‌തത കാണിക്കുന്നത് എങ്ങനെയാണ്? ബൈബിൾ പറയുന്നു: “ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15) വയൽശുശ്രൂഷയിൽ ക്രമമായി ഏർപ്പെടുന്നതാണ് അതിൽ വിശ്വസ്‌തത കാണിക്കുന്നതിനുള്ള പ്രഥമ മാർഗം. യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സാക്ഷീകരിക്കാതെ ഒരു മാസംപോലും കടന്നുപോകാൻ നാം അനുവദിക്കരുത്. പ്രസംഗവേലയിലെ ക്രമമായ പങ്കുപറ്റൽ നമ്മുടെ വൈദഗ്‌ധ്യങ്ങളും ഫലപ്രദത്വവും മെച്ചപ്പെടാനും സഹായിക്കും.
15 വീക്ഷാഗോപുരത്തിലെയും നമ്മുടെ രാജ്യ ശുശ്രൂഷയിലെയും നിർദേശങ്ങൾ ബാധകമാക്കുന്നതാണ് വയൽസേവനത്തിൽ വിശ്വസ്‌തത പ്രകടമാക്കാൻ കഴിയുന്ന വേറൊരു മികച്ച മാർഗം. മാതൃകാ അവതരണങ്ങളോ പ്രദേശത്തിനു യോജിച്ച മറ്റ് അവതരണങ്ങളോ പരിശീലിച്ചുനോക്കി ശുശ്രൂഷയിൽ ഉപയോഗിക്കുമ്പോൾ, നല്ല ഫലം ലഭിക്കുന്നതായി അനുഭവത്തിൽനിന്നു നാം മനസ്സിലാക്കിയിട്ടില്ലേ? രാജ്യസന്ദേശത്തിൽ താത്‌പര്യം കാണിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ, പെട്ടെന്നുതന്നെ ആ താത്‌പര്യം വളർത്തിയെടുക്കാൻ നാം ശ്രമിക്കുന്നുണ്ടോ? താത്‌പര്യക്കാരുമായി നാം ആരംഭിച്ചേക്കാവുന്ന ബൈബിളധ്യയനങ്ങളുടെ കാര്യമോ? അധ്യയനം ക്രമമായി നടത്തുന്ന കാര്യത്തിൽ നാം ആശ്രയയോഗ്യരും വിശ്വസ്‌തരും ആണോ? ശുശ്രൂഷയിൽ വിശ്വസ്‌തരാണെന്നു പ്രകടമാക്കുമ്പോൾ നമ്മെയും നമ്മെ ശ്രദ്ധിക്കുന്നവരെയും ജീവനിലേക്കു നയിക്കാൻ നമുക്കു കഴിയും.—1 തിമൊഥെയൊസ് 4:15, 16.
ലോകത്തിൽനിന്നു വേർപെട്ടുനിൽക്കൽ
16, 17. നാം ലോകത്തിൽനിന്നു വേർപെട്ടവരാണെന്ന് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും?
16 ദൈവത്തോടുള്ള പ്രാർഥനയിൽ തന്റെ ശിഷ്യന്മാരെക്കുറിച്ച് യേശു ഇപ്രകാരം പറഞ്ഞു: “ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ യോഹന്നാൻ 17:14-16) നിഷ്‌പക്ഷത, മതപരമായ അവധിദിവസങ്ങളും ആചാരങ്ങളും, അധാർമികത തുടങ്ങിയ വലിയ കാര്യങ്ങളിൽ ലോകത്തിൽനിന്നു വേർപെട്ടുനിൽക്കാൻ നാം ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടാകാം. എന്നാൽ ചെറിയ കാര്യങ്ങൾ സംബന്ധിച്ചോ? ലോകത്തിന്റെ വഴികളാണെന്നു തിരിച്ചറിയാതെ നാം അവയാൽ സ്വാധീനിക്കപ്പെടുന്നുണ്ടായിരിക്കുമോ? ഉദാഹരണത്തിന്, നാം ശ്രദ്ധയുള്ളവരല്ലെങ്കിൽ നമ്മുടെ വസ്‌ത്രധാരണരീതി വളരെ പെട്ടെന്ന് മാന്യതയില്ലാത്തതും അനുചിതവും ആയിപ്പോയേക്കാം. വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ വിശ്വസ്‌തരായിരിക്കുന്നതിന് ‘വിനയവും വിവേകവും’ ആവശ്യമാണ്. (1 തിമൊഥെയൊസ് 2:9, 10, പി.ഒ.സി. ബൈബിൾ) അതേ, ‘ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു നാം ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും നമ്മെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു.’—2 കൊരിന്ത്യർ 6:3, 4.
ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്‌കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” (17 യഹോവയെ ബഹുമാനിക്കാനുള്ള ആഗ്രഹം നിമിത്തം, സഭായോഗങ്ങൾക്കു ഹാജരാകുമ്പോൾ നാം മാന്യമായ വസ്‌ത്രം ധരിക്കുന്നു. സമ്മേളനങ്ങളും കൺവെൻഷനുകളും പോലുള്ള വലിയ കൂടിവരവുകളിലും അങ്ങനെതന്നെ. നമ്മുടെ വസ്‌ത്രം അവസരോചിതവും വെടിപ്പുള്ളതും ആയിരിക്കണം. ഇത് നമ്മെ നിരീക്ഷിക്കുന്ന ആളുകൾക്ക് ഒരു സാക്ഷ്യമായി ഉതകുന്നു. പൗലൊസിന്റെയും സഹക്രിസ്‌ത്യാനികളുടെയും കാര്യത്തിലെന്നപോലെ, ദൂതന്മാർപോലും നമ്മുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. (1 കൊരിന്ത്യർ 4:9) വാസ്‌തവത്തിൽ, നാം എല്ലായ്‌പോഴും ഉചിതമായി വസ്‌ത്രം ധരിക്കേണ്ടതുണ്ട്. വസ്‌ത്രധാരണത്തിന്റെ കാര്യത്തിലെ വിശ്വസ്‌തത, ചിലരെ സംബന്ധിച്ചിടത്തോളം ഒരു അപ്രധാന കാര്യമായിരിക്കാം, എന്നാൽ ദൈവദൃഷ്ടിയിൽ അതു പ്രധാനമാണ്.
വിശ്വസ്‌തതയ്‌ക്കുള്ള അനുഗ്രഹങ്ങൾ
18, 19. വിശ്വസ്‌തത എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുന്നു?
18 സത്യക്രിസ്‌ത്യാനികളെ “വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി” വിശേഷിപ്പിച്ചിരിക്കുന്നു. ആ നിലയ്‌ക്ക്, അവർ ‘ദൈവം നൽകുന്ന പ്രാപ്‌തിയിൽ [ശക്തിയിൽ] ആശ്രയിക്കുന്നു.’ (1 പത്രൊസ് 4:10, 11) മാത്രമല്ല, വ്യക്തിപരമായി നമുക്ക് അവകാശമില്ലാത്തത്—ശുശ്രൂഷ ഉൾപ്പെടെയുള്ള ദൈവത്തിന്റെ അനർഹദയ—ഗൃഹവിചാരകന്മാരെന്ന നിലയിൽ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. നല്ല ഗൃഹവിചാരകന്മാരെന്നു തെളിയിക്കുന്നതിന് നാം ദൈവം നൽകുന്ന “അത്യന്തശക്തി”യിൽ അഥവാ സാധാരണയിൽ കവിഞ്ഞ ശക്തിയിൽ ആശ്രയിക്കുന്നു. (2 കൊരിന്ത്യർ 4:7) ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതു പീഡനവും നേരിടാൻ സഹായിക്കുന്ന എത്ര മികച്ച പരിശീലനം!
19 സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, [“വിശ്വസ്‌തരുമായുള്ളോരേ,” NW] അവനെ സ്‌നേഹിപ്പിൻ; യഹോവ വിശ്വസ്‌തന്മാരെ കാക്കുന്നു.” (സങ്കീർത്തനം 31:23) യഹോവ “സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും [അഥവാ വിശ്വസ്‌തരുടെയും] രക്ഷിതാവാ”ണെന്ന പൂർണ ബോധ്യത്തോടെ നമുക്ക് വിശ്വസ്‌തരെന്നു തെളിയിക്കാൻ ദൃഢനിശ്ചയം ചെയ്യാം.—1 തിമൊഥെയൊസ് 4:10.
നിങ്ങൾ ഓർമിക്കുന്നുവോ?
• നാം ‘അത്യല്‌പത്തിൽ വിശ്വസ്‌തരായിരിക്കേണ്ടത്’ എന്തുകൊണ്ട്?
• സത്യസന്ധരായിരിക്കുന്നതിലൂടെ വിശ്വസ്‌തരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാനാകും?
• വയൽശുശ്രൂഷയിൽ വിശ്വസ്‌തരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
• ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്ന കാര്യത്തിൽ വിശ്വസ്‌തരാണെന്നു നമുക്ക് തെളിയിക്കാൻ കഴിയുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രങ്ങൾ]
അത്യൽപ്പത്തിൽ വിശ്വസ്‌തൻ അധികത്തിലും വിശ്വസ്‌തൻ
[29-ാം പേജിലെ ചിത്രം]
‘സകലത്തിലും നല്ലവരായി നടപ്പിൻ’
[29-ാം പേജിലെ ചിത്രം]
വയൽശുശ്രൂഷയ്‌ക്കായി നന്നായി തയ്യാറാകുന്നത് വിശ്വസ്‌തത കാണിക്കാനുള്ള ഒരു നല്ല മാർഗമാണ്
[30-ാം പേജിലെ ചിത്രം]
വസ്‌ത്രധാരണത്തിലും ചമയത്തിലും വിനയം പ്രകടമാക്കുക