വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിലുള്ള താത്‌പര്യം ആദരിക്കപ്പെടുന്നു

ബൈബിളിലുള്ള താത്‌പര്യം ആദരിക്കപ്പെടുന്നു

ബൈബിളിലുള്ള താത്‌പര്യം ആദരിക്കപ്പെടുന്നു

ഇറ്റലിയുടെ തെക്കുഭാഗത്തുള്ള യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌ മാരിയാനാ. അവസാന വർഷ ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്‌ ഈ പതിനെട്ടുകാരി. അവൾ പഠിക്കുന്ന സ്‌കൂളിൽ മറ്റു ചില യുവ സാക്ഷികളും പഠിക്കുന്നുണ്ട്‌.

മാരിയാനാ ഇപ്രകാരം എഴുതുന്നു: “ഇടവേളയിൽ ഒന്നിച്ചിരുന്ന്‌ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്‌തകത്തിൽനിന്നു ദിനവാക്യം വായിക്കുന്ന പതിവ്‌ ഞങ്ങളിൽ ചിലർക്കുണ്ട്‌. അതു തുടങ്ങിയിട്ട്‌ ഏതാനും വർഷങ്ങളായി. മറ്റെവിടെയും സൗകര്യമില്ലാത്തതിനാൽ സ്റ്റാഫ്‌റൂമിനോടു ചേർന്നുള്ള ഒരു ഇടനാഴിയിൽവെച്ചാണ്‌ ഞങ്ങൾ അതു ചെയ്‌തിരുന്നത്‌. എന്നാൽ അവിടെയും ഒച്ചപ്പാടിന്‌ കുറവൊന്നും ഉണ്ടായിരുന്നില്ല. മിക്ക അധ്യാപകരും അതുവഴി കടന്നുപോകുമ്പോൾ ഞങ്ങളെ ശ്രദ്ധിച്ചിരുന്നു. ചിലരാകട്ടെ ഞങ്ങൾ ചെയ്യുന്നത്‌ എന്താണെന്നു കാണാൻ അൽപ്പനേരം നോക്കിനിൽക്കുകപോലും ചെയ്യുമായിരുന്നു. ഇതു മിക്കപ്പോഴും അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ഞങ്ങൾക്ക്‌ അവസരമേകി. എന്നും ഒരു ടീച്ചറെങ്കിലും ഞങ്ങളോടു സംസാരിക്കാൻ ഉണ്ടായിരിക്കും. അങ്ങനെ പലരും, ഞങ്ങൾ ബൈബിൾ വാക്യം ചർച്ചചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ട്‌. മാത്രമല്ല, സാക്ഷികളായ ഞങ്ങൾക്ക്‌ ആത്മീയ കാര്യങ്ങളിലുള്ള താത്‌പര്യത്തെപ്രതി അവർ വിലമതിപ്പു പ്രകടമാക്കുകയും ചെയ്‌തിരിക്കുന്നു. ഒരിക്കൽ ചർച്ച സ്റ്റാഫ്‌റൂമിൽ വെച്ചു നടത്താൻ അസിസ്റ്റന്റ്‌ പ്രിൻസിപ്പാൾ ഞങ്ങളെ ക്ഷണിച്ചു.

“ഞങ്ങൾ ഇടനാഴിയിൽ ദിനവാക്യം ചർച്ചചെയ്യുന്നതു കാണാനിടയായ എന്റെ ക്ലാസ്സ്‌ടീച്ചർ പ്രിൻസിപ്പാളിനെ സമീപിച്ച്‌ ഞങ്ങളുടെ ചർച്ച ഒരു ക്ലാസ്സ്‌മുറിയിൽ നടത്താനുള്ള അനുവാദം ചോദിച്ചു. അവിടെയാകുമ്പോൾ ശല്യം വളരെ കുറവായിരിക്കുമായിരുന്നു. പ്രിൻസിപ്പാൾ അതനുവദിച്ചു. ഞങ്ങളുടെ നല്ല മാതൃകയെപ്രതി മുഴുക്ലാസ്സിന്റെയും മുമ്പാകെ ക്ലാസ്സ്‌ടീച്ചർ ഞങ്ങളെ അഭിനന്ദിച്ചു. യഹോവ ഞങ്ങൾക്കു വെച്ചുനീട്ടിയ ഈ വലിയ പദവിയിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്‌.”