വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അക്രമാസക്തമായ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നത്‌ ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ ദോഷകരമായി ബാധിക്കുമോ?

“യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.” എന്ന്‌ പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ പാടി. (സങ്കീർത്തനം 11:⁠5) “വെറുക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദത്തിന്‌ “ശത്രുവായ ഒരുവൻ” എന്ന്‌ അർഥമാക്കാൻ കഴിയും. അതുകൊണ്ട്‌ അക്രമം പ്രിയപ്പെടുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുകയാണു ചെയ്യുന്നത്‌. അപ്പോൾ നാം പരിചിന്തിക്കേണ്ട ചോദ്യം ഇതാണ്‌: ചില കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നത്‌ നമുക്ക്‌ അക്രമത്തോടു പ്രിയം തോന്നാൻ ഇടയാക്കുമോ?

അക്രമാസക്തമായ കമ്പ്യൂട്ടർ ഗെയിമുകൾ ആയുധങ്ങളുടെ ഉപയോഗത്തെ മഹത്ത്വീകരിക്കുന്നവയാണ്‌. ഇത്തരം ഗെയിമുകളിൽ പലതും, അവയിൽ ഏർപ്പെടുന്നവർക്കു യുദ്ധം ചെയ്യാനുള്ള പരിശീലനമാണു നൽകുന്നത്‌. ദി ഇക്കണോമിസ്റ്റ്‌ എന്ന മാസിക ഇങ്ങനെ പ്രസ്‌താവിച്ചു: “പരിശീലന ഉപാധികളെന്ന നിലയിൽ അമേരിക്കൻ സൈന്യം ഏറെയും ആശ്രയിക്കുന്നത്‌ കമ്പ്യൂട്ടർ ഗെയിമുകളെയാണ്‌. സൈന്യം ഉപയോഗിക്കുന്ന ചില ഗെയിമുകൾ സാധാരണ മാർക്കറ്റിൽ ലഭ്യമായവതന്നെയാണ്‌.”

അക്രമാസക്തമായ കമ്പ്യൂട്ടർ ഗെയിമുകളിൽ ഏർപ്പെടുന്നവർ യഥാർഥ വ്യക്തികൾക്കു ദ്രോഹമൊന്നും ചെയ്യുന്നില്ലെന്നതു ശരിതന്നെ. എന്നാൽ വിനോദം സംബന്ധിച്ച ഈ തിരഞ്ഞെടുപ്പ്‌ അവരുടെ ഹൃദയനിലയെക്കുറിച്ച്‌ എന്തു സൂചനയാണു നൽകുന്നത്‌? (മത്തായി 5:⁠21, 22; ലൂക്കൊസ്‌ 6:⁠45) സാങ്കൽപ്പിക മനുഷ്യരെ കുത്തി മുറിവേൽപ്പിക്കുകയും വെടിവെക്കുകയും അംഗഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്ന ഒരാളെ നിങ്ങൾ എങ്ങനെ വിലയിരുത്തും? ആ വ്യക്തി അക്രമാസക്തമായ ആ മിഥ്യാസങ്കൽപ്പങ്ങളിൽ മുഴുകി ഓരോ ആഴ്‌ചയും മണിക്കൂറുകൾ ചെലവഴിക്കുകയും അത്തരം ഗെയിമുകൾക്ക്‌ ഏതാണ്ട്‌ അടിമപ്പെടുന്ന അവസ്ഥയോളം എത്തുകയും ചെയ്യുന്നെങ്കിലോ? കുറഞ്ഞപക്ഷം, അയാൾ അക്രമത്തോടു പ്രിയം വളർത്തിയെടുക്കുകയാണെന്ന വിലയിരുത്തലിൽ നിങ്ങൾ എത്തിച്ചേരും. അതേ, അശ്ലീലം വീക്ഷിക്കുന്ന ഒരാൾ അധാർമിക വാഞ്‌ഛകൾ നട്ടുവളർത്തുന്നതുപോലെതന്നെയാണ്‌ അത്‌.​—⁠മത്തായി 5:⁠27-29.

അക്രമം പ്രിയപ്പെടുന്ന ഒരാളോട്‌ യഹോവയ്‌ക്ക്‌ ഏതളവോളം വെറുപ്പുണ്ട്‌? അങ്ങനെയുള്ളവരെ യഹോവ “വെറുക്കുന്നു” എന്ന്‌ ദാവീദ്‌ തറപ്പിച്ചു പറയുന്നു. അക്രമം പ്രിയപ്പെടുന്ന ആളുകളോടുള്ള തന്റെ വെറുപ്പിന്റെ തീവ്രത, നോഹയുടെ നാളുകളിൽ യഹോവ പ്രകടിപ്പിച്ചു. അവൻ നോഹയോട്‌ ഇങ്ങനെ പറഞ്ഞു: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.” (ഉല്‌പത്തി 6:⁠13) അക്രമത്തിന്റെ വഴികളിൽ നടന്നിരുന്ന ആ മനുഷ്യരാശിയെ ഒന്നടങ്കം സത്യദൈവം നശിപ്പിച്ചുകളഞ്ഞു. അക്രമം പ്രിയപ്പെടാതിരുന്ന എട്ടു പേരെ, നോഹയെയും കുടുംബത്തെയും മാത്രം അവൻ ജീവനോടെ സംരക്ഷിച്ചു.​—⁠2 പത്രൊസ്‌ 2:⁠5.

യഹോവയുടെ സ്‌നേഹിതരായിരിക്കാൻ ആഗ്രഹിക്കുന്നവർ “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു”തീർക്കുന്നു. അക്രമത്തെ സ്‌നേഹിക്കാൻ പഠിക്കുന്നതിനു പകരം അവർ മേലാൽ ‘യുദ്ധം അഭ്യസിക്കുന്നില്ല.’ (യെശയ്യാവു 2:⁠4) ദൈവത്തിന്റെ ശത്രുക്കളാകാതെ, അവന്റെ സുഹൃത്തുക്കളായി നിലനിൽക്കുന്നതിനു നാം “ദോഷം വിട്ടകന്നു ഗുണം ചെയ്‌കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും” ചെയ്യണം.​—⁠1 പത്രൊസ്‌ 3:⁠11.

അക്രമാസക്തമായ വീഡിയോ ഗെയിമുകൾ കളിക്കുന്ന ശീലം നമുക്ക്‌ ഇപ്പോൾ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ, യഹോവ വെറുക്കുന്ന കാര്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞിരുന്നുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കാൻ നാം ഉറച്ച തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്‌. ആത്മീയമായി ഹാനികരമായ ഈ ശീലം ഒഴിവാക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി നാം തീർച്ചയായും പ്രാർഥിക്കണം. സമാധാനം, നന്മ, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ ദൈവിക സ്വാധീനം ചെലുത്താൻ നാം അനുവദിക്കുമെങ്കിൽ ആ ശീലം ഒഴിവാക്കാൻ നമുക്കു സാധിക്കും.​—⁠ലൂക്കൊസ്‌ 11:⁠13; ഗലാത്യർ 5:⁠22, 23.