വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത

സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത

യഹോവയുടെ സാക്ഷികളുടെ 2004/05-ലെ “ദൈവത്തോടുകൂടെ നടക്കുക” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പ്രകാശനം ചെയ്‌ത ഒരു ചെറുപുസ്‌തകമാണു മുകളിൽ കാണിച്ചിരിക്കുന്നത്‌. അതിന്റെ ഒരു പതിപ്പ്‌ 96 പേജുകളോടു കൂടിയതാണ്‌. 92 ഭാഷകളിലുള്ള ഒരു ഹ്രസ്വ സന്ദേശം അതിൽ അടങ്ങിയിരിക്കുന്നു. കഴിയുന്നത്ര ആളുകളുടെ പക്കൽ രാജ്യസുവാർത്ത എത്തിക്കാൻ സഹായകമായ വിധത്തിൽ തയ്യാറാക്കിയിട്ടുള്ള ഒന്നാണ്‌ അത്‌. (മത്തായി 24:14) ഈ ചെറുപുസ്‌തകം ഉപയോഗിക്കുമ്പോൾ പലപ്പോഴും എന്താണു സംഭവിക്കുന്നതെന്ന്‌ താഴെക്കൊടുത്തിരിക്കുന്ന അനുഭവങ്ങൾ വ്യക്തമാക്കുന്നു.

• കൺവെൻഷനിൽ ഈ പുസ്‌തകം ലഭിച്ചശേഷം ഒരു സാക്ഷിക്കുടുംബം മൂന്ന്‌ നാഷണൽ പാർക്കുകൾ സന്ദർശിച്ചു. അവിടെ അവർ ഇന്ത്യ, നെതർലൻഡ്‌സ്‌, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽനിന്നുള്ള ആളുകളെ കണ്ടുമുട്ടി. കുടുംബനാഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ ആളുകളെല്ലാംതന്നെ ഇംഗ്ലീഷ്‌ കുറച്ചൊക്കെ സംസാരിക്കുന്നവരായിരുന്നെങ്കിലും തങ്ങളുടെ സ്വന്തം ഭാഷയിലുള്ള സന്ദേശം കണ്ടപ്പോൾ അത്‌ അവരിൽ വലിയ മതിപ്പുളവാക്കി, വിശേഷിച്ച്‌ അവർ നാട്ടിൽനിന്ന്‌ ആയിരക്കണക്കിനു കിലോമീറ്റർ ദൂരെയായിരിക്കുന്ന സാഹചര്യത്തിൽ. നമ്മുടെ വേല ലോകവ്യാപകമായി നടക്കുന്ന ഒന്നാണെന്നും നമ്മൾ ഐക്യത്തിൽ പ്രവർത്തിക്കുന്നവരാണെന്നും അവർക്കു വ്യക്തമായി.”

• ഒരു സാക്ഷി ഇന്ത്യയിൽനിന്നുള്ള തന്റെ സഹപ്രവർത്തകനെ ഈ ചെറുപുസ്‌തകം കാണിച്ചു. അതിലെ ഭാഷകളെല്ലാം കാണുകയും സ്വന്തം ഭാഷയിൽ സന്ദേശം വായിക്കുകയും ചെയ്‌തത്‌ അദ്ദേഹത്തെ ആവേശഭരിതനാക്കി. ഇത്‌ ബൈബിളിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളിലേക്കു നയിച്ചു. ഫിലിപ്പീൻസിൽനിന്നുള്ള ഒരു സഹപ്രവർത്തകയെയും അവർ ആ ചെറുപുസ്‌തകം കാണിക്കുകയുണ്ടായി. തന്റെ മാതൃഭാഷയിലുള്ള സന്ദേശം കണ്ടപ്പോൾ ആ സ്‌ത്രീ അത്ഭുതപ്പെട്ടുപോയി. യഹോവയുടെ സാക്ഷികളെക്കുറിച്ചു കൂടുതൽ അറിയണമെന്നായി അവർ.

• കാനഡയിൽനിന്നുള്ള ഒരു അനുഭവം കാണുക. അവിടെയുള്ള നേപ്പാൾ സ്വദേശിനിയായ ഒരു സ്‌ത്രീ ഒരു സാക്ഷിയോടൊത്തു ബൈബിൾ പഠിക്കാൻ സമ്മതിച്ചിരുന്നു. പക്ഷേ വീട്ടിലേക്ക്‌ ആ സഹോദരിയെ ക്ഷണിക്കാൻ അവർക്കു മടിയായിരുന്നതിനാൽ ഫോണിലൂടെ പഠിക്കാനാണു ക്രമീകരണം ചെയ്‌തിരുന്നത്‌. എന്നാൽ ഈ ചെറുപുസ്‌തകത്തിൽ നേപ്പാളി ഭാഷയിലുള്ള ഒരു സന്ദേശം ഉണ്ടെന്നു പറഞ്ഞപ്പോൾ അവർ വലിയ ഉത്സാഹത്തോടെ സഹോദരിയെ വീട്ടിലേക്കു ക്ഷണിച്ചു. മാതൃഭാഷയിലുള്ള സന്ദേശം സ്വന്തം കണ്ണുകൾകൊണ്ടു കണ്ടപ്പോൾ അവർക്കു വലിയ മാറ്റമുണ്ടായി. അതിൽപ്പിന്നെ അവരുടെ വീട്ടിൽവെച്ചാണു ബൈബിളധ്യയനം നടത്തുന്നത്‌.