വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യൂ ഇയർ ട്രീ റഷ്യൻ പ്രതീകമോ? ക്രിസ്‌തീയ പ്രതീകമോ?

ന്യൂ ഇയർ ട്രീ റഷ്യൻ പ്രതീകമോ? ക്രിസ്‌തീയ പ്രതീകമോ?

ന്യൂ ഇയർ ട്രീ റഷ്യൻ പ്രതീകമോ? ക്രിസ്‌തീയ പ്രതീകമോ?

“നിത്യഹരിതവൃക്ഷം 1830-കളുടെ ആരംഭത്തിലും ‘വശ്യമായ ഒരു ജർമൻ സങ്കൽപ്പം’ എന്ന നിലയിലാണു പരാമർശിക്കപ്പെട്ടിരുന്നത്‌. ആ പതിറ്റാണ്ടിന്റെ അന്ത്യത്തിൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ഉന്നതരുടെ ഭവനങ്ങളിൽ അത്‌, ‘ആചാരപരമായ ഒരു പ്രതീകം’ ആയിത്തീർന്നു. . . . 19-ാം നൂറ്റാണ്ടിൽ, പുരോഹിതന്മാരുടെയും കർഷകരുടെയും ഭവനങ്ങളിൽ മാത്രമാണ്‌ നിത്യഹരിതവൃക്ഷം വേരുപിടിക്കാതിരുന്നത്‌. . . .

“അതിനുമുമ്പ്‌ [ആ വൃക്ഷത്തോട്‌] അത്ര താത്‌പര്യമൊന്നും ഉണ്ടായിരുന്നില്ല. റഷ്യൻ പാരമ്പര്യമനുസരിച്ച്‌ മരണത്തിന്റെ പ്രതീകമായിരുന്നു ആ വൃക്ഷം. കൂടാതെ ‘പാതാള’വുമായി അതിനു ബന്ധമുള്ളതായും റഷ്യക്കാർ വിശ്വസിച്ചിരുന്നു. ഈ വസ്‌തുതകളും സത്രങ്ങളുടെ മട്ടുപ്പാവുകളിൽ അതിനെ സ്ഥാപിക്കുന്ന രീതിയുമെല്ലാം 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആളുകളുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റങ്ങളുമായി യോജിപ്പിലായിരുന്നില്ല. . . . ഈ സമ്പ്രദായം പിൻപറ്റാൻ തുടങ്ങിയപ്പോൾ, പാശ്ചാത്യർ ക്രിസ്‌തുമസ്സ്‌ ട്രീക്കു കൽപ്പിച്ചിരുന്ന അതേ സ്ഥാനവും ക്രിസ്‌തുമസ്സുമായുള്ള അതിന്റെ ബന്ധവും ഈ പുറജാതി ആചാരത്തിനു ലഭിക്കുമായിരുന്നുവെന്നതു സുവ്യക്തമാണ്‌. . . .

“വൃക്ഷത്തിനു ക്രിസ്‌തീയ പരിവേഷം നൽകുകയെന്നത്‌ റഷ്യയിൽ എളുപ്പമായിരുന്നില്ല. ഓർത്തഡോക്‌സ്‌ സഭ എതിർപ്പുമായി രംഗത്തുവന്നു. രക്ഷകന്റെ ജനനവുമായി യാതൊരു ബന്ധവുമില്ലാത്തതും ഒരു പുറജാതി സമ്പ്രദായവുമായ ഈ പുതിയ ആചാരത്തെ ‘ഭൂതനടപടി’ ആയിട്ടാണ്‌ പുരോഹിതവൃന്ദം വീക്ഷിച്ചത്‌. തന്നെയുമല്ല, ഇത്‌ ഒരു പാശ്ചാത്യ പാരമ്പര്യവും ആയിരുന്നു.”​—⁠സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്‌ത്ര പ്രൊഫസറായ ഡോ. യെലെനാ വി. ഡൂഷെച്ച്‌കിനാ.

[32-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ചിത്രം: Nikolai Rakhmanov