വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ

ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ

ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ

വീഡിയോ സംവിധാനം വഴി പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന, ഐക്യനാടുകളിലെയും കാനഡയിലെയും ബെഥേൽ കുടുംബങ്ങൾ 2005 ആഗസ്റ്റ്‌ 24 ബുധനാഴ്‌ച രാവിലെ ഉദ്വേഗജനകമായ ഒരു അറിയിപ്പു കേട്ടു. 2005 സെപ്‌റ്റംബർ 1-ന്‌ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലേക്ക്‌ ജഫ്രി ഡബ്ല്യൂ. ജാക്‌സൺ, അന്തണി മോറിസ്‌ എന്നീ രണ്ടു പേർകൂടെ ചേർക്കപ്പെടുമെന്നതായിരുന്നു അത്‌.

ജാക്‌സൺ സഹോദരൻ 1971 ഫെബ്രുവരിയിൽ പയനിയറിങ്‌ തുടങ്ങി. ഓസ്‌ട്രേലിയയിലെ ദ്വീപസംസ്ഥാനമായ ടാസ്‌മാനിയയിൽ ആയിരുന്നു തുടക്കം. 1974 ജൂണിൽ അദ്ദേഹം ജാനറ്റിനെ (ജെനി) വിവാഹം കഴിച്ചു. അതുകഴിഞ്ഞ്‌ അധികം താമസിയാതെ അവർ പ്രത്യേക പയനിയർമാരായി നിയമിതരായി. 1979 മുതൽ 2003 വരെ സൗത്ത്‌ പസിഫിക്കിലെ ദ്വീപരാഷ്‌ട്രങ്ങളായ ടുവാലു, സമോവ, ഫിജി എന്നിവിടങ്ങളിൽ അവർ മിഷനറിമാരായി സേവിച്ചു. ദ്വീപുകളിലായിരിക്കെ ബൈബിൾ സാഹിത്യങ്ങൾ പരിഭാഷ ചെയ്യുന്നതിലും ഇവർ നിസ്സീമമായ പങ്കുവഹിച്ചിട്ടുണ്ട്‌. ജാക്‌സൺ സഹോദരൻ 1992 മുതൽ സമോവയിലും 1996 മുതൽ ഫിജിയിലും ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്നു. 2003 ഏപ്രിലിൽ ഐക്യനാടുകളിലെ ബെഥേൽ കുടുംബത്തിന്റെ ഭാഗമായിത്തീർന്ന അദ്ദേഹവും ഭാര്യ ജെനിയും പരിഭാഷാ സേവന വിഭാഗത്തിലായിരുന്നു. അധികം താമസിയാതെ ജാക്‌സൺ സഹോദരൻ ഭരണസംഘത്തിന്റെ പഠിപ്പിക്കൽ കമ്മിറ്റിയിൽ സഹായിയായി നിയമിക്കപ്പെട്ടു.

മോറിസ്‌ സഹോദരനും പയനിയറിങ്‌ തുടങ്ങിയത്‌ 1971-ലാണ്‌, ഐക്യനാടുകളിൽ. ആ വർഷം ഡിസംബറിൽ അദ്ദേഹം സൂസനെ വിവാഹം കഴിക്കുകയും ആദ്യത്തെ പുത്രൻ ജെസ്സി ജനിക്കുന്നതുവരെ ഏതാണ്ട്‌ നാലു വർഷം പയനിയറിങ്‌ തുടരുകയും ചെയ്‌തു. ഏകദേശം രണ്ടു വർഷം കഴിഞ്ഞപ്പോൾ അവർക്ക്‌ വേറൊരു മകൻകൂടി ജനിച്ചു, പോൾ. 1979-ൽ മോറിസ്‌ സഹോദരൻ ഒരു സാധാരണ പയനിയറായി വീണ്ടും മുഴുസമയ സേവനത്തിൽ പ്രവേശിച്ചു. കുട്ടികൾ സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ഭാര്യ അദ്ദേഹത്തോടൊപ്പം ചേർന്നു. ഐക്യനാടുകളിൽ ആവശ്യം കൂടുതലുള്ള റോഡ്‌ ദ്വീപിലും നോർത്ത്‌ കരോലിനയിലുമാണ്‌ ഈ കുടുംബം സേവിച്ചത്‌. നോർത്ത്‌ കരോലിനയിൽ മോറിസ്‌ സഹോദരൻ ഒരു പകര സഞ്ചാരമേൽവിചാരകനായിരുന്നു. രണ്ട്‌ ആൺമക്കളും സാധാരണ പയനിയറിങ്‌ ഏറ്റെടുത്തു. ജെസ്സിക്കും പോളിനും 19 വയസ്സു പൂർത്തിയായപ്പോൾ അവർക്ക്‌ ഐക്യനാടുകളിലെ ബ്രാഞ്ചിലേക്കു ക്ഷണം ലഭിച്ചതോടെ മോറിസ്‌ സഹോദരൻ സഞ്ചാരവേല ആരംഭിച്ചു. തുടർന്ന്‌ 2002-ൽ ബെഥേലിലേക്കു ക്ഷണം ലഭിച്ച അദ്ദേഹവും ഭാര്യയും ആഗസ്റ്റ്‌ 1-ന്‌ തങ്ങളുടെ പുതിയ നിയമിത സേവനം ആരംഭിച്ചു. മോറിസ്‌ സഹോദരൻ പാറ്റേഴ്‌സണിലെ സേവന വിഭാഗത്തിലും തുടർന്ന്‌ ഭരണ സംഘത്തിന്റെ സേവനക്കമ്മിറ്റിയിൽ സഹായിയായും സേവിച്ചിട്ടുണ്ട്‌.

ഈ രണ്ടു പുതിയ അംഗങ്ങൾക്കു പുറമേ, സി. ഡബ്ല്യൂ. ബാർബർ; ജെ. ഇ. ബാർ; എസ്‌. എഫ്‌. ഹെർഡ്‌; എം. എസ്‌. ലെറ്റ്‌; ജി. ലോഷ്‌; റ്റി. ജാരറ്റ്‌സ്‌; ജി. എച്ച്‌. പിയേഴ്‌സ്‌; എ. ഡി. ഷ്രോഡർ; ഡി. എച്ച്‌. സ്‌പ്ലെയ്‌ൻ; ഡി. സിഡ്‌ലിക്‌ എന്നിവരാണ്‌ ഇപ്പോൾ ഭരണസംഘത്തിൽ ഉള്ളത്‌. ഇവരെല്ലാം അഭിഷിക്ത ക്രിസ്‌ത്യാനികളാണ്‌.