വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ?

കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ?

നിങ്ങളെ ക്ഷണിക്കുന്നു . . .

കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ?

പ്രകൃതി വിപത്തുകൾ, മാരകരോഗങ്ങൾ, ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ അഴിമതി, ഭീകരപ്രവർത്തനങ്ങൾ, യുദ്ധങ്ങൾ, കുറ്റകൃത്യം. ഇത്തരത്തിലുള്ള എന്തെങ്കിലും വാർത്തകൾ ഇല്ലാത്ത ഒരു ദിവസംപോലും ഇല്ലെന്നു പറയാം. ഈ പ്രശ്‌നങ്ങൾ നമ്മെ വ്യക്തിപരമായി ബാധിച്ചാലും ഇല്ലെങ്കിലും ലോകത്തിന്റെ പോക്ക്‌ എങ്ങോട്ട്‌, കാര്യങ്ങൾ എപ്പോഴെങ്കിലും മെച്ചപ്പെടുമോ എന്നൊക്കെ ചിന്തിക്കാതെ വയ്യ.

ഇത്തരം വിഷയങ്ങൾ പരിചിന്തിക്കുന്നതിന്‌ ലോകമെമ്പാടുമായി 200-ലധികം ദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ “കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ?” എന്ന ശീർഷകത്തോടുകൂടിയ കാലോചിതമായ ഒരു പരസ്യ പ്രസംഗം അവതരിപ്പിക്കുന്നതായിരിക്കും. അത്‌ പിൻവരുന്ന സുപ്രധാന ചോദ്യങ്ങളെപ്പറ്റി ദൈവം തന്റെ ഒരിക്കലും തെറ്റാത്ത വചനമായ ബൈബിളിൽ പറഞ്ഞിരിക്കുന്നതും വാഗ്‌ദാനം ചെയ്‌തിട്ടുള്ളതുമായ കാര്യങ്ങൾ പരിചിന്തിക്കും:

ഭൂമിയിലെ കാര്യങ്ങളിൽ ദൈവം തത്‌പരനാണോ?

മനുഷ്യവർഗത്തെ സംബന്ധിച്ച്‌ ദൈവത്തിന്റെ വികാരം എന്താണ്‌?

നിങ്ങളുടെ ക്ഷേമത്തിൽ അവൻ ചിന്തയുള്ളവനാണോ?

മിക്ക സ്ഥലങ്ങളിലും 2006 ഏപ്രിൽ 30 ഞായറാഴ്‌ച യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ ഈ പ്രസംഗം നടക്കും. യോഗസ്ഥലത്തിന്റെ മേൽവിലാസവും അതു നടക്കുന്ന സമയവും അറിയിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.

കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ? എന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ ഉത്തരം നൽകുന്നതും പ്രോത്സാഹജനകവുമായ ഈ സൗജന്യ ബൈബിളധിഷ്‌ഠിത പരസ്യയോഗത്തിൽ സംബന്ധിക്കാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.