വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഒൻപതു വയസ്സുകാരനായ സാമുവൽ കാരണം”

“ഒൻപതു വയസ്സുകാരനായ സാമുവൽ കാരണം”

“ഒൻപതു വയസ്സുകാരനായ സാമുവൽ കാരണം”

ദക്ഷിണ പോളണ്ടിൽ താമസിക്കുന്ന വൈസ്‌വ്വാവ, യഹോവയുടെ സാക്ഷികൾ തന്നെ സന്ദർശിച്ചപ്പോഴെല്ലാം വിനയപൂർവം നന്ദിപറഞ്ഞ്‌ അവരെ ഒഴിവാക്കുക ആയിരുന്നു പതിവ്‌. ഒൻപതു വയസ്സുകാരനായ സാമുവൽ ഒരു ദിവസം അമ്മയോടൊപ്പം അവരുടെ വീട്ടിൽ ചെന്നു. ഇത്തവണ അവർ യഹോവയുടെ സാക്ഷികളുടെ സന്ദേശം ശ്രദ്ധിക്കുകയും ഭൂമിയിലെ പറുദീസയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു മാസിക സ്വീകരിക്കുകയും ചെയ്‌തു.

യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷം സമീപിച്ചിരുന്നതിനാൽ ഈ പ്രധാനപ്പെട്ട ആഘോഷത്തിന്‌ വൈസ്‌വ്വാവയെ ക്ഷണിക്കാൻ സാമുവൽ ആഗ്രഹിച്ചു. അതുകൊണ്ട്‌ അവൻ അമ്മയോടൊപ്പം ഒരു ക്ഷണക്കത്തുമായി വീണ്ടും അവരുടെ വീട്ടിൽ ചെന്നു. അവൻ നന്നായി വസ്‌ത്രം ധരിച്ചിരിക്കുന്നത്‌ കണ്ട്‌ അവരും അകത്തുപോയി ഒരു നല്ല വസ്‌ത്രം ധരിച്ചു. തിരിച്ചുവന്ന അവർ സാമുവലിനു പറയാനുള്ളതു ശ്രദ്ധിച്ചു, പിന്നീട്‌ അവൻ കൊടുത്ത ക്ഷണക്കത്തു സ്വീകരിച്ചുകൊണ്ടു ചോദിച്ചു: “ഞാൻ തനിയെ വരണമോ അതോ ഭർത്താവിനെയുംകൂട്ടി വരണമോ?” തുടർന്നവർ കൂട്ടിച്ചേർത്തു: “ഇനി, അദ്ദേഹം വന്നില്ലെങ്കിൽക്കൂടി ഞാൻ വരും. സാമുവൽ, നിനക്കുവേണ്ടി ഞാൻ വരും.” അവർ വാക്കുപാലിച്ചു, സാമുവലിനു സന്തോഷവുമായി.

സ്‌മാരക പ്രസംഗത്തിന്റെ സമയത്തു സാമുവൽ വൈസ്‌വ്വാവയുടെ അടുത്തിരുന്ന്‌ പ്രാസംഗികൻ പരാമർശിച്ച തിരുവെഴുത്തുകൾ അവർക്കു കാണിച്ചു കൊടുത്തു. ഇത്‌ അവരിൽ വലിയ മതിപ്പുളവാക്കി. സ്‌മാരകാഘോഷം അവർ ആസ്വദിക്കുകയും ഗഹനമായ ആശയങ്ങൾ ലളിതമായി വിശദീകരിച്ചത്‌ വിലമതിക്കുകയും ചെയ്‌തു. അവർക്കു ലഭിച്ച ഊഷ്‌മളമായ സ്വാഗതവും അവരെ സ്വാധീനിച്ചു. അന്നുമുതൽ ആത്മീയ കാര്യങ്ങളിൽ അവർ കൂടുതൽ താത്‌പര്യം കാണിക്കുകയും യഹോവയുടെ സാക്ഷികളോടൊത്ത്‌ നിരന്തരം സഹവസിച്ചു തുടങ്ങുകയും ചെയ്‌തു. അടുത്തയിടെ അവർ ഇങ്ങനെ പറഞ്ഞു: “മുമ്പ്‌ നിങ്ങൾ എന്റെ വീട്ടിൽ വന്നപ്പോൾ നിങ്ങളെ ശ്രദ്ധിക്കാതിരുന്നതിൽ എനിക്കിപ്പോൾ ലജ്ജ തോന്നുന്നു. ഒൻപതു വയസ്സുകാരനായ സാമുവൽ കാരണമാണ്‌ നിങ്ങളുടെ സന്ദേശം ഞാൻ ശ്രദ്ധിച്ചതെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.”

പോളണ്ടിലെ ഈ സാമുവലിനെപ്പോലെ യഹോവയുടെ സാക്ഷികളിൽപ്പെട്ട അനേകം ചെറുപ്പക്കാർ വാക്കിലും പ്രവൃത്തിയിലും ദൈവത്തെ സ്‌തുതിക്കുന്നു. നിങ്ങൾ ചെറുപ്രായത്തിലുള്ള ഒരു വ്യക്തിയാണെങ്കിൽ, ആത്മീയ കാര്യങ്ങൾ വിലമതിക്കുവാൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കാൻ നിങ്ങൾക്കുമാകും.