നിങ്ങൾക്കു പ്രയോജനംചെയ്യുന്ന ആരാധന
നിങ്ങൾക്കു പ്രയോജനംചെയ്യുന്ന ആരാധന
“ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്.” സങ്കീർത്തനക്കാരനായ ആസാഫിന്റെ വാക്കുകളാണത്. ആയാസരഹിതമായ ജീവിതം നയിക്കുക എന്ന ഉദ്ദേശ്യത്തിൽ ദൈവത്തെ മറന്നുകളഞ്ഞവരെ അനുകരിക്കുന്നതിനെക്കുറിച്ച് അവൻ നൈമിഷികമായിട്ടെങ്കിലും ചിന്തിച്ചിരുന്നു. എന്നാൽ പിന്നീട് ആസാഫ് ദൈവത്തോട് അടുക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുകയും അതു പ്രയോജനകരമാണെന്നു തിരിച്ചറിയുകയും ചെയ്‌തു. (സങ്കീർത്തനം 73:2, 3, 12, 28) ഇന്ന് സത്യാരാധന പ്രയോജനകരമാണോ? നിങ്ങളുടെ കാര്യത്തിൽ അതിന് എന്തു പ്രയോജനം കൈവരുത്താനാകും?
സത്യദൈവത്തെ ആരാധിക്കുന്നത് സ്വാർഥതയിൽ വേരൂന്നിയ ജീവിതം നയിക്കുന്നതിനെക്കാൾ മൂല്യവത്തായ ഒന്നു നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നു. സ്വന്തം താത്‌പര്യങ്ങളെ മാത്രം ലാക്കാക്കി ജീവിതം നയിക്കുന്നവർക്ക് ഒരിക്കലും സന്തുഷ്ടി കണ്ടെത്താനാവില്ല. കാരണം ‘സ്‌നേഹത്തിന്റെ ദൈവമായ’ യഹോവ ആ വിധത്തിലാണു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. (2 കൊരിന്ത്യർ 13:11) മനുഷ്യന്റെ പ്രകൃതത്തെക്കുറിച്ച് യേശു ഒരു അടിസ്ഥാനസത്യം പഠിപ്പിച്ചു. അവൻ പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.” (പ്രവൃത്തികൾ 20:35) അക്കാരണത്താലാണ് നമ്മുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യുന്നതിൽ നമുക്ക് ആസ്വാദനം കണ്ടെത്താനാകുന്നത്. എന്നാൽ ദൈവത്തിനുവേണ്ടി കാര്യങ്ങൾ ചെയ്യുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നത്. മറ്റാരെയുംകാൾ നമ്മുടെ സ്‌നേഹത്തിന് അർഹനായിരിക്കുന്നതും അവനാണ്. ദൈവം ആവശ്യപ്പെടുന്നതു ചെയ്‌തുകൊണ്ട് അവനെ ആരാധിക്കുന്നതാണ് ഏറെ സംതൃപ്‌തിദായകമെന്ന് നാനാജീവിതതുറകളിൽനിന്നുള്ള ദശലക്ഷങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.—1 യോഹന്നാൻ 5:3.
ഉദ്ദേശ്യപൂർണമായ ഒരു ജീവിതം
സത്യാരാധന പ്രയോജനകരമാണ്. കാരണം അത് നിങ്ങളുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യം നൽകുന്നു. മൂല്യമുള്ള എന്തെങ്കിലും നേടിയെടുക്കുമ്പോൾ ഉണ്ടാകുന്ന സംതൃപ്‌തിയുമായി നിങ്ങളുടെ സന്തോഷം എത്ര അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവരുടെയും ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്; കുടുംബം, സുഹൃത്തുക്കൾ, ബിസിനസ്, ഉല്ലാസം ഇവയിൽ ഏതിനോടെങ്കിലുമൊക്കെ ബന്ധപ്പെട്ടാകാം അത്. ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ നിമിത്തം ഇത്തരം സംഗതികൾ മിക്കപ്പോഴും അവർക്കു സന്തുഷ്ടി പകരുന്നില്ല. (സഭാപ്രസംഗി 9:11) എന്നിരുന്നാലും സത്യാരാധന മേത്തരമായൊരു ഉദ്ദേശ്യം നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നു; ജീവിതത്തിലെ മറ്റുള്ള ഘടകങ്ങൾ നിരാശാജനകമായിരിക്കുമ്പോൾപ്പോലും സംതൃപ്‌തി നൽകിക്കൊണ്ടിരിക്കുന്ന ഒന്നുതന്നെ.
യഹോവയെ അറിയുന്നതും അവനെ വിശ്വസ്‌തമായി സേവിക്കുന്നതും സത്യാരാധനയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ ചെയ്യുന്നവർ ദൈവവുമായി ഉറ്റബന്ധത്തിലേക്കു വരുന്നു. (സഭാപ്രസംഗി 12:13; യോഹന്നാൻ 4:23; യാക്കോബ് 4:8) ദൈവം നിങ്ങളുടെ സുഹൃത്തായിത്തീരുന്ന അളവോളം അവനെ അറിയുക എന്നത് നിങ്ങൾക്ക് അചിന്തനീയമായി തോന്നിയേക്കാം. എന്നാൽ മനുഷ്യരുമായുള്ള അവന്റെ ഇടപെടലിനെക്കുറിച്ചുള്ള വിവരണങ്ങൾ വിചിന്തനം ചെയ്യുന്നതിലൂടെയും അവന്റെ സൃഷ്ടിക്രിയകളെക്കുറിച്ച് പരിചിന്തിക്കുന്നതിലൂടെയും അവന്റെ വ്യക്തിത്വത്തിന്റെ വിവിധ സവിശേഷതകൾ നിങ്ങൾക്കു മനസ്സിലാക്കാനാകും. (റോമർ 1:20) അതിനുപുറമേ, ദൈവവചനത്തിന്റെ വായനയിലൂടെ, നാം ഇവിടെ ആയിരിക്കുന്നതെന്തുകൊണ്ട്, ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണമെന്ത്, അവൻ ദുഷ്ടതയ്‌ക്ക് എങ്ങനെ അറുതിവരുത്തും, എല്ലാറ്റിലുമുപരിയായി ദൈവോദ്ദേശ്യത്തിൽ നിങ്ങൾക്കു സുപ്രധാനമായ ഒരു പങ്ക് ഉണ്ടായിരിക്കാനാകുന്നതെങ്ങനെ എന്നിവയും നിങ്ങൾക്കു മനസ്സിലാക്കാനാകും. (യെശയ്യാവു 43:10; 1 കൊരിന്ത്യർ 3:9) ജീവിതത്തിന് ഒരു പുത്തൻ ഉണർവു പകരാൻ ഇത്തരം പരിജ്ഞാനത്തിനു കഴിയും!
ഒരു മെച്ചപ്പെട്ട വ്യക്തിയായിത്തീരൽ
സത്യാരാധന നിങ്ങൾക്കു പ്രയോജനകരമാണ്. കാരണം അത് ഒരു മെച്ചപ്പെട്ട വ്യക്തിയായിത്തീരാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ സത്യാരാധന പിന്തുടരവേ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന വിധത്തിലുള്ള ഒരു വ്യക്തിത്വം നിങ്ങളിൽ വളർന്നുവരുന്നു. സത്യസന്ധമായി നടക്കാനും ദയയോടെ സംസാരിക്കാനും ആശ്രയയോഗ്യനായ വ്യക്തിയായിരിക്കാനും ദൈവത്തിൽനിന്നും യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾ പഠിക്കുന്നു. (എഫെസ്യർ 4:20-5:5) നിങ്ങൾ ദൈവത്തെ സ്‌നേഹിക്കാൻ ഇടയാകുംവിധം അവനെ അറിഞ്ഞുകഴിയുമ്പോൾ നിങ്ങൾ അവനെ അനുകരിക്കാൻ പ്രേരിതരാകുന്നു. ബൈബിൾ പറയുന്നു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. സ്‌നേഹത്തിൽ നടപ്പിൻ.”—എഫെസ്യർ 5:1, 2.
1 കൊരിന്ത്യർ 14:33) മറ്റു ദശലക്ഷങ്ങളെപ്പോലെതന്നെ, നിങ്ങളും സംഘടിതമായ ഒരു മതത്തോടു സഹവസിക്കുന്നത് ജീവിതത്തെപ്പറ്റിയുള്ള നിങ്ങളുടെ വീക്ഷണത്തിന്മേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തിയേക്കാം.
ദൈവസ്‌നേഹത്തെ അനുകരിക്കുന്ന ആളുകളോടൊത്തായിരിക്കുന്നത് ഹൃദയാനന്ദം കൈവരുത്തുന്ന ഒരു അനുഭവമായിരിക്കും, അല്ലേ? സന്തോഷകരമെന്നുപറയട്ടെ, സത്യദൈവത്തെ ആരാധിക്കുക എന്നത് ഒറ്റയ്‌ക്കു ചെയ്യുന്ന ഒരു കാര്യമല്ല. അത് നിങ്ങളെ ശരിയായ, ഉത്തമമായ കാര്യങ്ങളെ സ്‌നേഹിക്കുന്ന ആളുകളുമായി സമ്പർക്കത്തിൽ വരാൻ സഹായിക്കും. ഒരു സംഘടിത മതം എന്ന ആശയം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. എന്നിരുന്നാലും കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടുകഴിഞ്ഞതുപോലെ, മിക്ക മതങ്ങളുടെയും പ്രശ്‌നം അവർ സംഘടിതമാണെന്നതല്ല, മറിച്ച് അവർ ശരിയായ വിധത്തിലും ശരിയായ ഉദ്ദേശ്യങ്ങളോടെയുമല്ല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. അനേകം സംഘടിത മതങ്ങളും ക്രിസ്‌തീയമല്ലാത്ത ഉദ്ദേശ്യങ്ങൾക്കുവേണ്ടിയാണു നിലകൊള്ളുന്നത്. യഹോവതന്നെയാണ് ദൈവജനത്തെ സംഘടിപ്പിച്ചിരിക്കുന്നത്, ശ്രേഷ്‌ഠമായ ഒരു ഉദ്ദേശ്യത്തോടെ. ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.” (ഭാവി പ്രത്യാശ
ഈ വ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കുകയും “നീതി വസിക്കുന്ന” പുതിയ ഭൂമിയിലെ നിത്യജീവൻ അവകാശമാക്കുകയും ചെയ്യേണ്ടതിന് ദൈവം സത്യാരാധകരെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിശുദ്ധ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (2 പത്രൊസ് 3:13; വെളിപ്പാടു 7:9-17) അങ്ങനെ നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന ആരാധന സന്തുഷ്ടിയുടെ അവിഭാജ്യഘടകമായ പ്രത്യാശ പ്രദാനം ചെയ്യുന്നു. ചിലർ തങ്ങളുടെ ഭാവി പ്രതീക്ഷകൾ ഗവൺമെന്റുകളുടെ സുസ്ഥിരതയിലോ ബിസിനസിന്റെ വളർച്ചയിലോ നല്ല ആരോഗ്യത്തിനും ആത്മസംതൃപ്‌തിയോടുകൂടിയ തൊഴിൽവിരാമത്തിനുമുള്ള പ്രതീക്ഷയിലോ ഒക്കെ അർപ്പിച്ചിരിക്കുന്നു. എന്നാൽ ഇവയിൽ ഒന്നുംതന്നെ ഒരു സന്തുഷ്ടഭാവിക്കുള്ള ഈടുറ്റ അടിസ്ഥാനം പ്രദാനം ചെയ്യുന്നില്ല. അതേസമയം, അപ്പൊസ്‌തലനായ പൗലൊസ് ഇപ്രകാരം എഴുതി: നാം “ജീവനുള്ള ദൈവത്തിൽ ആശവെച്ചു വരുന്നു.”—1 തിമൊഥെയൊസ് 4:10.
സമഗ്രമായ ഒരു അന്വേഷണം നടത്തുന്നപക്ഷം നിങ്ങൾക്കു സത്യാരാധകരെ കണ്ടെത്താനാകും. ഈ വിഭജിത ലോകത്ത് സ്‌നേഹവും ഐക്യവും ആണ് യഹോവയുടെ സാക്ഷികളെ വ്യത്യസ്‌തരാക്കി നിറുത്തുന്നത്. അവർ മിക്കവാറും എല്ലാ രാഷ്‌ട്രങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ളവരാണ്. എങ്കിലും അവർ പരസ്‌പര സ്‌നേഹത്തിലും യഹോവയോടുള്ള സ്‌നേഹത്തിലും ഐക്യപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 13:35) ഇക്കാര്യങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു. ആസാഫ് എഴുതി: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്.”—സങ്കീർത്തനം 73:28.
[7-ാം പേജിലെ ചിത്രം]
നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിത്തീരാനാകും