വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോഗങ്ങളിൽ ഉത്തരം പറയാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക

യോഗങ്ങളിൽ ഉത്തരം പറയാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക

യോഗങ്ങളിൽ ഉത്തരം പറയാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക

മെക്‌സിക്കോയിൽ താമസിക്കുന്ന പെർലാ, താൻ ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോൾ, വീക്ഷാഗോപുര അധ്യയനത്തിനായി ഹ്രസ്വമായ ഉത്തരങ്ങൾ തയ്യാറാകാൻ അമ്മ തന്നെ സഹായിച്ചിരുന്നത്‌ ഓർമിക്കുന്നു. പെർലായ്‌ക്ക്‌ ഇപ്പോൾ അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്‌. ഉത്തരങ്ങൾ തയ്യാറാകാൻ അവർ അവനെ എങ്ങനെയാണു സഹായിക്കുന്നത്‌? “ആദ്യം ഞാൻതന്നെ തയ്യാറാകും. ആ സമയത്ത്‌ മോന്‌ മനസ്സിലാക്കാനും സ്വന്തം വാക്കിൽ വിശദീകരിക്കാനും കഴിയുന്ന ഒരു ഖണ്ഡിക ഞാൻ കണ്ടുപിടിക്കും. ‘എന്റെ ഖണ്ഡിക’ എന്നാണ്‌ പിന്നെ അവൻ അതിനെ വിളിക്കുക. ഖണ്ഡികയിലെ വിവരങ്ങൾ ബാധകമാക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അതു വിശദീകരിക്കാൻ ഞാൻ മോനോടു പറയും. പിന്നെ ഞങ്ങൾ ഉത്തരം പല തവണ പറഞ്ഞുനോക്കും. മൈക്ക്‌ പിടിക്കാനുള്ള പരിശീലനമെന്നവണ്ണം മൈക്കിന്റെ വലുപ്പമുള്ള ഒരു സാധനം കൈയിൽ പിടിച്ചുകൊണ്ടാണ്‌ ഞങ്ങൾ അതു പറഞ്ഞു പരിശീലിക്കുക. എല്ലാ യോഗങ്ങളിലും അവൻ ഉത്തരം പറയുകയോ ഉത്തരം പറയാനായി കൈ ഉയർത്തുകയോ ചെയ്യുന്നു എന്നതിൽ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. മിക്കപ്പോഴും, യോഗം തുടങ്ങുന്നതിനു മുമ്പ്‌ അവൻ അധ്യയന നിർവാഹകന്റെ അടുത്തുചെന്ന്‌ ഏതു ഖണ്ഡികയുടെ ഉത്തരമാണ്‌ പറയാൻ ആഗ്രഹിക്കുന്നതെന്നു സൂചിപ്പിക്കുന്നു.”

ഹിന്ദി സംസാരിക്കുന്ന ഒരു കൂട്ടത്തോടൊപ്പം സേവിക്കുന്ന ഒരു മൂപ്പനാണ്‌ യെൻസ്‌. അദ്ദേഹത്തിന്‌ രണ്ടുവയസ്സും നാലുവയസ്സുമുള്ള രണ്ട്‌ ആൺകുട്ടികളുണ്ട്‌. സ്വന്തം മാതാപിതാക്കളിൽനിന്നു കണ്ടുപഠിച്ച ഒരു മാർഗം ഉപയോഗിച്ചാണ്‌ അദ്ദേഹവും ഭാര്യയും മക്കളോടൊപ്പം യോഗത്തിനു തയ്യാറാകുന്നത്‌. യെൻസ്‌ പറയുന്നു: “കുട്ടികൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഭാഗങ്ങൾ ഞങ്ങൾ തിരഞ്ഞെടുക്കും. അതിനുശേഷം വിഷയത്തിന്റെ രത്‌നച്ചുരുക്കമോ . . . മുഖ്യ ആശയങ്ങളോ ഞങ്ങൾ അവർക്കു പറഞ്ഞുകൊടുക്കും. തുടർന്ന്‌, യോഗസമയത്ത്‌ അവർക്ക്‌ ഉത്തരം പറയാൻ പറ്റിയതെന്ന്‌ തോന്നുന്ന ചോദ്യങ്ങൾ ഞങ്ങൾ അവരോടു ചോദിക്കും. സ്വന്തം വാക്കുകളിൽ, വളരെ സ്വാഭാവികമായ വിധത്തിൽ അവർ പറയുന്ന ഉത്തരങ്ങൾ കേട്ട്‌ ഞങ്ങൾ പലപ്പോഴും അതിശയിക്കാറുണ്ട്‌. ആ ഉത്തരങ്ങൾ അവരുടെ മനസ്സിൽനിന്നാണ്‌ വരുന്നതെന്ന്‌ അവ കേട്ടാലറിയാം. ഫലമോ? അവരുടെ ഉത്തരങ്ങൾ യഹോവയ്‌ക്കു സ്‌തുതി കരേറ്റുന്നു. മാത്രമല്ല, അവ അവരുടെതന്നെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനവും ആയിത്തീരുന്നു.”