ബൈബിൾ ഉത്‌പാദനത്തിൽ പുതിയ നാഴികക്കല്ലുകൾ
ബൈബിൾ ഉത്‌പാദനത്തിൽ പുതിയ നാഴികക്കല്ലുകൾ
ആഫ്രിക്കയിലുള്ളവർക്കും തങ്ങളുടെ സ്വന്തം ഭാഷയിൽ ദൈവവചനം വായിക്കാൻ സാധിക്കണമെന്ന് വളരെക്കാലം മുമ്പുതന്നെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ആത്മാർഥ ഹൃദയരായ ബൈബിൾ വായനക്കാർ ആഗ്രഹിച്ചു. മഹത്തായ ആ ലക്ഷ്യം കൈവരിക്കാൻ ഒട്ടനവധിപേർ ആഫ്രിക്കൻ ഭാഷകൾ പഠിക്കുന്നതിനായി അങ്ങോട്ടു പോയി. ചിലർ ഭാഷകൾക്ക് ലിഖിതരൂപം നൽകുകയും നിഘണ്ടുകൾ തയ്യാറാക്കുകയും ചെയ്‌തു. അതേ തുടർന്ന്, അവർ വിവിധ ആഫ്രിക്കൻ ഭാഷകളിലേക്കു ബൈബിൾ വിവർത്തനം ചെയ്യുന്നതിൽ വ്യാപൃതരായി. അതത്ര എളുപ്പമായിരുന്നില്ല. “വളരെ ലളിതവും എന്നാൽ ഏറ്റവും അടിസ്ഥാനപരവുമായ ക്രിസ്‌തീയ ആശയങ്ങൾക്കുപോലുമുള്ള കൃത്യമായ പദങ്ങൾ കണ്ടെത്തുന്നതിനായി ഒരു വ്യക്തി ഒരുപക്ഷേ വർഷങ്ങളോളം തിരയേണ്ടിയിരുന്നു” എന്ന് ദ കേംബ്രിഡ്‌ജ് ഹിസ്‌റ്ററി ഓഫ് ദ ബൈബിൾ വിവരിക്കുന്നു.
മുമ്പ് ലിഖിതരൂപം ഇല്ലാതിരുന്ന ആഫ്രിക്കൻ ഭാഷകളിൽവെച്ച് സമ്പൂർണ ബൈബിളിന്റെ ആദ്യ വിവർത്തനം നടന്നത് റ്റ്‌സ്വാനയിലേക്കാണ്, 1857-ൽ. * അതു പല വാല്യങ്ങളായാണ് അച്ചടിച്ചത്. കാലാന്തരത്തിൽ, ഇതര ആഫ്രിക്കൻ ഭാഷകളിലും ബൈബിൾ വിവർത്തനങ്ങൾ ഉണ്ടായി. അത്തരത്തിലുള്ള ആദ്യകാല ആഫ്രിക്കൻ ഭാഷാന്തരങ്ങളിൽ പലതിലും യഹോവ എന്ന ദൈവനാമം ഉണ്ടായിരുന്നു. എബ്രായ തിരുവെഴുത്തുകളിൽ, അഥവാ “പഴയ നിയമത്തിലും” ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, അഥവാ “പുതിയ നിയമത്തിലും” അതു കാണാൻ സാധിച്ചിരുന്നു. എന്നാൽ ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയുടെ ആ പാവന നാമത്തോട് ആദരവില്ലാത്തവരായിരുന്നു പരിഷ്‌കരിച്ച പതിപ്പുകളും പുതിയ പരിഭാഷകളും തയ്യാറാക്കിയത്. ദിവ്യനാമത്തിനു പകരം കർത്താവെന്നോ ദൈവമെന്നോ ഉള്ള പദവിനാമങ്ങൾ ഉപയോഗിക്കുന്ന അന്ധവിശ്വാസപരമായ യഹൂദ പാരമ്പര്യം പിന്തുടരുന്നവരായിരുന്നു അവർ. അതിന്റെ ഫലമായി, ദിവ്യനാമം നിലനിറുത്തുന്ന ഒരു ബൈബിൾ ഭാഷാന്തരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ആഫ്രിക്കയിലെ ദൈവ സ്‌നേഹികൾക്കു തോന്നി.
1980-കൾ മുതൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം നിരവധി പ്രമുഖ ആഫ്രിക്കൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യുന്നതിന് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. തത്‌ഫലമായി, ആഫ്രിക്കയിലെ ആയിരക്കണക്കിനു ബൈബിൾസ്‌നേഹികൾക്ക് ഇന്ന് തങ്ങളുടെ മാതൃഭാഷയിൽ പുതിയലോക ഭാഷാന്തരം വായിക്കാനാകുന്നു. ഇതുവരെയും, പുതിയലോക ഭാഷാന്തരം പൂർണമായോ ഭാഗികമായോ 17 ആഫ്രിക്കൻ ഭാഷകളിൽ ലഭ്യമാണ്.
യെശയ്യാവു 61:1, 2) യേശു വായിച്ച ആ ഭാഗം, ലൂക്കൊസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പുതിയലോക ഭാഷാന്തരത്തിൽ ഇപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ അവൻ എന്നെ അഭിഷേകം ചെയ്‌കയാൽ യഹോവയുടെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്‌ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും യഹോവയുടെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.”—ലൂക്കൊസ് 4:18, 19.
ആഫ്രിക്കൻ ഭാഷകളിൽ ബൈബിൾ വായിക്കുന്നവർ യഹോവ എന്ന മഹത്തായ നാമം പ്രദീപ്‌തമാക്കുന്ന ഒരു ഭാഷാന്തരം ഉള്ളതിൽ അതിയായി സന്തോഷിക്കുന്നു. നസറെത്തിലെ സിനഗോഗിൽവെച്ച് യെശയ്യാ ചുരുളിൽനിന്ന് യേശു തന്റെ നിയമനത്തെക്കുറിച്ചു പറയുന്ന ഭാഗം വായിച്ചു. അവിടെ ദൈവനാമം കാണാം. (2005 ആഗസ്റ്റിൽ, ആഫ്രിക്കൻ ഭാഷകളിലെ ബൈബിൾ ഉത്‌പാദനത്തിന്റെ കാര്യത്തിൽ മറ്റൊരു നാഴികക്കല്ല് താണ്ടുകയുണ്ടായി. ആ മാസത്തിൽ, യഹോവയുടെ സാക്ഷികളുടെ ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ചോഫീസിൽ ആഫ്രിക്കൻ ഭാഷകളിലുള്ള പുതിയലോക ഭാഷാന്തരത്തിന്റെ 76,000-ത്തിലധികം പ്രതികൾ അച്ചടിച്ചു. അതിൽ ഷോന ഭാഷയിലുള്ള 30,000 ബൈബിളുകളും ഉണ്ടായിരുന്നു. അത് സിംബാബ്‌വേയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “ദൈവിക അനുസരണം” കൺവെൻഷനിൽ പ്രകാശനം ചെയ്യപ്പെട്ടു.
സ്‌മരണാർഹമായ ആ മാസത്തിൽ, ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽ എത്തിയ സന്ദർശകർ ആഫ്രിക്കൻ ഭാഷകളിലുള്ള ബൈബിളിന്റെ ഉത്‌പാദനം കണ്ടതിൽ അത്യധികം സന്തോഷിച്ചു. “ഷോനയിലും ഇതര ആഫ്രിക്കൻ ഭാഷകളിലുമുള്ള പുതിയലോക ഭാഷാന്തരത്തിന്റെ ഉത്‌പാദനത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അത്യധികം സന്തോഷം തോന്നി,” ബയന്റിങ് ഡിപ്പാർട്ട്‌മെന്റിൽ സേവിക്കുന്ന ഒരു ബെഥേൽ കുടുംബാംഗമായ ഹ്ലാങ്‌ഹ്ലാ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ മുഴു ബെഥേൽ കുടുംബാംഗങ്ങളുടെയും വികാരമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്.
വിദേശത്ത് ഉത്‌പാദിപ്പിച്ച് ഇറക്കുമതി ചെയ്യുന്ന ബൈബിളുകളെ അപേക്ഷിച്ച് ഇവ ഇപ്പോൾ വളരെ പെട്ടെന്നും കുറഞ്ഞ ചെലവിലും ആഫ്രിക്കയിലെ ജനങ്ങളുടെ കൈകളിൽ എത്തിച്ചേരുന്നു. അതിലുപരിയായി, ബൈബിളിന്റെ മഹാഗ്രന്ഥകർത്താവായ യഹോവയാം ദൈവത്തിന്റെ പാവനനാമം ഉപയോഗിച്ചിരിക്കുന്ന കൃത്യമായ ഒരു ഭാഷാന്തരം ആഫ്രിക്കക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാണ്.
[അടിക്കുറിപ്പ്]
^ ഖ. 3 1835-ഓടെ മഡഗാസ്‌കറിലെ മലഗാസി ഭാഷയിലേക്കും 1840-ഓടെ എത്യോപ്യയിലെ അംഹാരിക് ഭാഷയിലേക്കും ബൈബിൾ വിവർത്തനം ചെയ്‌തിട്ടുണ്ടായിരുന്നു. ബൈബിൾ ആ ഭാഷകളിലേക്കു വിവർത്തനം ചെയ്യുന്നതിനു ദീർഘകാലം മുമ്പുതന്നെ അവ ലിഖിതഭാഷകളായിരുന്നു.
[12-ാം പേജിലെ ചിത്രം]
ദിവ്യനാമം, 1840-ൽ പ്രസിദ്ധീകരിച്ച ഒരു റ്റ്‌സ്വാനാ ബൈബിളിൽ
[കടപ്പാട്]
Harold Strange Library of African Studies
[13-ാം പേജിലെ ചിത്രം]
സ്വാസിലാൻഡിൽനിന്നുള്ള സന്ദർശകർ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽ ബൈബിളിന്റെ ഉത്‌പാദനം നിരീക്ഷിക്കുന്നു