വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്‌ത്രീയെ കണ്ടെത്തിയില്ല” എന്ന്‌ സഭാപ്രസംഗി പറയുന്നതിന്റെ അർഥമെന്താണ്‌?​—⁠സഭാപ്രസംഗി 7:28.

ഈ നിശ്വസ്‌ത വചനത്തിന്റെ അർഥം ശരിയായി ഗ്രഹിക്കണമെങ്കിൽ, സ്‌ത്രീകളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന്‌ നാം ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്‌. വിധവയായ നവോമിയുടെ മരുമകൾ രൂത്തിനെ ബൈബിൾ ഒരു “ഉത്തമ സ്‌ത്രീ” എന്നു പരാമർശിക്കുന്നു. (രൂത്ത്‌ 3:11) ഒരു നല്ല ഭാര്യയുടെ “വില മുത്തുകളിലും ഏറും” എന്ന്‌ സദൃശവാക്യങ്ങൾ 31:​10 പറയുന്നു. അപ്പോൾ പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ “ആയിരംപേരിൽ ഒരു യഥാർഥ പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഒരു യഥാർഥ സ്‌ത്രീയെ കണ്ടെത്തിയില്ല” (മോഫറ്റ്‌ ഭാഷാന്തരം) എന്നു പറഞ്ഞപ്പോൾ അർഥമാക്കിയത്‌ എന്താണ്‌?

സ്‌ത്രീകളുടെ ഇടയിലെ ധാർമിക നിലവാരം ശലോമോന്റെ നാളുകളിൽ വളരെ മോശമായിരുന്നു എന്നു സന്ദർഭം കാണിക്കുന്നു. (സഭാപ്രസംഗി 7:26) ബാൽ ആരാധന നടത്തിയിരുന്ന അന്യജാതിക്കാരായ സ്‌ത്രീകളുടെ സ്വാധീനമായിരുന്നിരിക്കാം മുഖ്യമായും ഇതിനു കാരണം. ശലോമോൻ രാജാവുപോലും അദ്ദേഹത്തിന്റെ അന്യജാതിക്കാരായ ഭാര്യമാരുടെ സ്വാധീനത്തിനു വശംവദനായി. അവന്‌ “എഴുനൂറു കുലീനപത്‌നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു” എന്നും വ്യാജ ദൈവങ്ങളെ ആരാധിക്കാൻ “അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു” എന്നും ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 11:1-4) പുരുഷന്മാരുടെ ധാർമിക നിലവാരവും മോശംതന്നെ ആയിരുന്നു. ആരും ഇല്ല എന്നു പറയുന്നതിന്‌ ഏതാണ്ടു സമാനമായിരുന്നു ആയിരത്തിൽ ഒന്ന്‌ എന്നു പറയുന്നത്‌. ശലോമോൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.” (സഭാപ്രസംഗി 7:29) മനുഷ്യവർഗത്തെക്കുറിച്ചുള്ള ഒരു പൊതു നിരീക്ഷണമാണിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്‌; അല്ലാതെ സ്‌ത്രീയും പുരുഷനും തമ്മിലുള്ള താരതമ്യമല്ല. അതുകൊണ്ട്‌, സഭാപ്രസംഗി 7:​28-ലെ വാക്കുകൾ ശലോമോന്റെ നാളിൽ പൊതുവിലുണ്ടായിരുന്ന ധാർമിക നിലവാരത്തെക്കുറിച്ച്‌ അവൻ നടത്തിയ ഒരു അഭിപ്രായപ്രകടനമായേ കാണേണ്ടതുള്ളു.

എന്നിരുന്നാലും ഈ വാക്യത്തിനു പ്രാവചനികമായ ഒരർഥംകൂടെ കൽപ്പിക്കാനായേക്കും. ഒരു സ്‌ത്രീ ഒരിക്കലും യഹോവയോടു പൂർണമായ അനുസരണം കാട്ടിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്‌ത ഒരു പുരുഷനുണ്ട്‌​—⁠യേശുക്രിസ്‌തു.​—⁠റോമർ 5:15-17.

[31-ാം പേജിലെ ചിത്രം]

‘ആയിരംപേരിൽ ഒരു പുരുഷൻ’