വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“സർവശക്തനായ ദൈവത്തിന്റെ . . . യുദ്ധത്തിന്നു . . . ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു” എന്നു ബൈബിൾ പറയുമ്പോൾ, അത്‌ ഏതു യുദ്ധത്തെയാണ്‌ അർഥമാക്കുന്നത്‌? അതിന്റെ അനന്തരഫലം എന്തായിരിക്കും?​—⁠വെളിപ്പാടു 16:14, 16.

ലളിതമായി പറഞ്ഞാൽ, യഹോവയുടെ നിയമിത രാജാവായ യേശുക്രിസ്‌തു ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കാൻ വേണ്ടി ഭൂവ്യാപകമായി നടത്താൻ പോകുന്ന പോരാട്ടമാണ്‌ ഹർമ്മഗെദ്ദോൻ യുദ്ധം. “ഭൂതാത്മാക്കൾ” ഈ ശത്രുക്കളെ അതായത്‌ “സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ” യുദ്ധസജ്ജരാക്കി “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു . . . എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ” കൂട്ടിച്ചേർക്കുന്നു എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു.​—⁠വെളിപ്പാടു 16:​14, 16.

ഇവർ യുദ്ധത്തിനായി കൂടിവരുന്നത്‌ ഒരു അക്ഷരീയ സ്ഥലത്തല്ല. അർമഗെദോൻ എന്നും അറിയപ്പെടുന്ന ഹർമ്മഗെദ്ദോൻ എന്ന പദത്തിന്റെ അർഥം “മെഗിദ്ദോ പർവതം” എന്നാണ്‌. (വെളിപ്പാടു 16:16) ഈ പേരിലുള്ള ഒരു പർവതം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. മാത്രമല്ല, “ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും” ഒരു സ്ഥലത്ത്‌ അക്ഷരീയമായി കൂടിവരുകയെന്നത്‌ അസാധ്യവുമാണ്‌. (വെളിപ്പാടു 19:19) മറിച്ച്‌ ആ ‘സ്ഥലം,’ ഭൂമിയിലെ രാഷ്‌ട്രീയ ഭരണാധികാരികളും അവരെ പിന്തുണയ്‌ക്കുന്നവരും യഹോവയ്‌ക്കും “രാജാധിരാജാവും കർത്താധികർത്താവും” ആയ യേശുക്രിസ്‌തുവിന്റെ സൈനിക അധികാരത്തിൻകീഴിലുള്ള “സ്വർഗ്ഗത്തിലെ സൈന്യ”ത്തിനും എതിരെ നയിക്കപ്പെടുന്ന സാഹചര്യത്തെ അല്ലെങ്കിൽ സ്ഥിതിവിശേഷത്തെയാണ്‌ അർഥമാക്കുന്നത്‌.​—⁠വെളിപ്പാടു 19:14, 16.

ശ്രദ്ധേയമായി, “ഹർമ്മഗെദ്ദോൻ” എന്ന വാക്ക്‌ പുരാതന ഇസ്രായേല്യ നഗരമായ മെഗിദ്ദോയോടു ബന്ധപ്പെട്ടിരിക്കുന്നു. കർമ്മേൽ പർവതത്തിനു കിഴക്കായി തന്ത്രപ്രധാനമായ ഒരു സ്ഥാനത്ത്‌ സ്ഥിതിചെയ്‌തിരുന്ന മെഗിദ്ദോ, അന്നത്തെ വാണിജ്യ സൈനിക പാതകളുടെമേൽ ആധിപത്യം പുലർത്തിയിരുന്നു. നിർണായകമായ പല യുദ്ധങ്ങൾക്കും അതു വേദിയായിട്ടുണ്ട്‌. ഉദാഹരണത്തിന്‌, “മെഗിദ്ദോവെള്ളത്തിനരികെ”വെച്ചാണ്‌ ഇസ്രായേല്യ ന്യായാധിപനായിരുന്ന ബാരാക്ക്‌, സീസെരയുടെ നേതൃത്വത്തിലുള്ള ശക്തമായ കനാന്യ സൈന്യത്തെ തോൽപ്പിച്ചത്‌. (ന്യായാധിപന്മാർ 4:12-24; 5:19, 20) ന്യായാധിപനായ ഗിദെയോൻ മിദ്യാന്യരെ തുരത്തിയതും മെഗിദ്ദോയുടെ പരിസരപ്രദേശങ്ങളിൽ വെച്ചാണ്‌. (ന്യായാധിപന്മാർ 7:1-22) മെഗിദ്ദോയെ ഭാവിയുദ്ധവുമായി ബന്ധിപ്പിച്ചതിലൂടെ, ദൈവം തന്റെ പുത്രൻ മുഖേന എല്ലാ ശത്രുക്കളെയും പൂർണമായി കീഴടക്കുമെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുകയാണു ചെയ്യുന്നത്‌.

എന്തായിരിക്കും ഈ യുദ്ധത്തിന്റെ അനന്തരഫലം? ഹർമ്മഗെദ്ദോൻ യുദ്ധം ഭൂമുഖത്തുനിന്ന്‌ അഴിമതിയും ദുഷ്ടതയും തുടച്ചുനീക്കും. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ കാലഘട്ടത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. (വെളിപ്പാടു 21:1-5) ദൈവരാജ്യത്തിന്റെ സ്‌നേഹപൂർണമായ മേൽനോട്ടത്തിൽ മുഴുഭൂമിയും നീതിമാന്മാർ എന്നേക്കും വസിക്കുന്ന പറുദീസ ആയി മാറും.​—⁠സങ്കീർത്തനം 37:⁠29.