ഓർമിക്കേണ്ട ഒരു സംഭവം!
ഓർമിക്കേണ്ട ഒരു സംഭവം!
ഏപ്രിൽ 2 തിങ്കളാഴ്‌ച
പൊതുയുഗം 33 നീസാൻമാസം 14-ാം തീയതി. യേശു തന്റെ അപ്പൊസ്‌തലന്മാർക്ക് പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും പങ്കുവെച്ചു കൊടുക്കുകയായിരുന്നു. ഒപ്പം അവൻ ഈ നിർദേശവും നൽകി: “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ.”—ലൂക്കൊസ് 22:19.
അതുകൊണ്ട് വർഷത്തിൽ ഒരിക്കൽ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ യേശു നിർദേശിച്ചപ്രകാരം അവന്റെ മരണം അനുസ്‌മരിക്കുന്നതിന് കൂടിവരുന്നു. ഈ വർഷം നീസാൻ 14 ആരംഭിക്കുന്നത് ഏപ്രിൽ 2-ാം തീയതി തിങ്കളാഴ്‌ച സൂര്യാസ്‌തമയത്തോടെ ആണ്. അന്നു വൈകുന്നേരം നടക്കുന്ന അനുസ്‌മരണ യോഗത്തിനു നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. യോഗം നടക്കുന്ന കൃത്യ സമയവും സ്ഥലവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചറിയുക.