വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രൂരത കൊടികുത്തി വാഴുന്നു

ക്രൂരത കൊടികുത്തി വാഴുന്നു

ക്രൂരത കൊടികുത്തി വാഴുന്നു

ഒറ്റയ്‌ക്കു താമസിച്ചിരുന്ന 64 വയസ്സുള്ള മറിയയുടെ ജഡം സ്വന്തം വീട്ടിൽ കണ്ടെത്തി. അവരെ ആരോ മർദിച്ച്‌ അവശയാക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.

രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച്‌ അക്രമാസക്തരായ ജനക്കൂട്ടം മൂന്നു പോലീസുകാരെ തല്ലിച്ചതച്ചു. ഒരാൾ കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേരെ അവർ പെട്രോൾ ഒഴിച്ചു കത്തിച്ചു.

ഒരു അജ്ഞാത ഫോൺസന്ദേശത്തെ തുടർന്നുള്ള അന്വേഷണത്തിൽ, അവധിക്കാലം ചെലവഴിക്കാനെത്തിയ നാലുപേരുടെ ജഡങ്ങൾ ഒരു തോട്ടത്തിൽ കുഴിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. അവരുടെ കണ്ണുകളും കൈകളും കെട്ടിയ നിലയിലായിരുന്നു. അവരെ ജീവനോടെയാണു കുഴിച്ചുമൂടിയതെന്ന്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വെളിപ്പെടുത്തി.

ഭീകരസിനിമകളിൽനിന്നുള്ള രംഗങ്ങളല്ല ഇവയൊന്നും. മറിച്ച്‌, അടുത്തകാലത്ത്‌ തെക്കേ അമേരിക്കയിലെ ഒരു രാജ്യത്ത്‌ വാർത്താപ്രാധാന്യം നേടിയ യഥാർഥ സംഭവങ്ങളാണ്‌ ഇവ. ഇത്‌ ആ രാജ്യത്തു മാത്രം നടമാടുന്ന സംഭവങ്ങളല്ല. ലോകമെമ്പാടും സ്ഥിതി ഇതുതന്നെയാണ്‌.

ക്രൂരകൃത്യങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു. ബോംബാക്രമണം, ഭീകരപ്രവർത്തനം, കൊലപാതകം, കൈയേറ്റം, വെടിവെപ്പ്‌, ബലാത്സംഗം ഇവയെല്ലാംകൂടി ചേർന്നാലും ഇന്ന്‌ അരങ്ങേറുന്ന ക്രൂരകൃത്യങ്ങളുടെ ഒരംശം മാത്രമേ ആകുന്നുള്ളൂ. വാർത്താമാധ്യമങ്ങളാകട്ടെ വീഡിയോ ചിത്രങ്ങൾ സഹിതം ഇവയുടെയൊക്കെ റിപ്പോർട്ടുകൾ ആവർത്തിച്ചാവർത്തിച്ച്‌ അവതരിപ്പിക്കുകയും ചെയ്യുന്നു. ഫലമോ? എല്ലാം കണ്ടുംകേട്ടും ആളുകളുടെ മനസ്സ്‌ മരവിച്ചുപോകുന്നു.

എന്താണ്‌ ഈ ലോകത്തിനു സംഭവിക്കുന്നത്‌? മറ്റുള്ളവരുടെ വികാരങ്ങളോടുള്ള പരിഗണനയും ജീവനോടുള്ള ആദരവും പൊയ്‌പോയിരിക്കുന്നുവോ? എന്തുകൊണ്ടാണ്‌ ഈ ലോകം ഇങ്ങനെയായിരിക്കുന്നത്‌?

ഇനി, 69 വയസ്സുള്ള ഹാരിയുടെ കാര്യമെടുക്കുക. അദ്ദേഹം ക്യാൻസർ രോഗിയാണ്‌. ഭാര്യക്കാണെങ്കിൽ മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌ എന്ന അസുഖവും. എന്നാൽ അയൽക്കാരും സുഹൃത്തുക്കളും അവരെ അകമഴിഞ്ഞു സഹായിക്കുന്നു. “ഇവരുടെയൊക്കെ സഹായമില്ലായിരുന്നെങ്കിൽ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു എന്ന്‌ എനിക്കറിയില്ല,” ഹാരി പറയുന്നു. ഇദ്ദേഹത്തിന്റെ നാടായ കാനഡയിൽ വയോജനങ്ങളെ പരിപാലിക്കുന്നവരിൽ 50 ശതമാനത്തിലധികവും തങ്ങളുടെ ബന്ധുജനങ്ങളെയല്ല പരിപാലിക്കുന്നത്‌ എന്ന്‌ ഒരു പഠനം വെളിപ്പെടുത്തുന്നു. അയൽസ്‌നേഹവും ദയയും മറ്റും കാണിക്കുന്ന ആളുകളെ നിങ്ങൾക്കും അറിയാമായിരിക്കും. അനുകമ്പയും മനസ്സലിവുമൊക്കെ കാണിക്കുന്നതിനുള്ള പ്രാപ്‌തി മനുഷ്യർക്കുണ്ട്‌ എന്നല്ലേ അതു വ്യക്തമാക്കുന്നത്‌?

അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ്‌ ക്രൂരത ഇത്രമാത്രം വിളയാടുന്നത്‌? ക്രൂരകൃത്യങ്ങൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? മറ്റുള്ളവരോടു ക്രൂരമായി പെരുമാറുന്നവർക്ക്‌ തങ്ങളുടെ സ്വഭാവത്തിനു മാറ്റംവരുത്താനാകുമോ? ക്രൂരത എന്നെങ്കിലും അവസാനിക്കുമോ? അവസാനിക്കുമെങ്കിൽ എങ്ങനെ? എപ്പോൾ?

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ട്രെയിൻ: CORDON PRESS